AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bread: ടേസ്റ്റുണ്ടാകും പക്ഷെ വെറും വയറ്റില്‍ ബ്രെഡ് കഴിക്കരുത്; ആരോഗ്യ പ്രശ്‌നങ്ങള്‍ ഇത്രയും

Bread on Empty Stomach: വെറും വയറ്റില്‍ ബ്രെഡ് കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യം മോശമാക്കും. കാര്‍ബോഹൈഡ്രേറ്റ്, ഉപ്പ്, പഞ്ചസാര എന്നിവയുള്‍പ്പെടെ നിരവധി ഘടകങ്ങള്‍ ബ്രെഡിലുണ്ട്.

shiji-mk
Shiji M K | Published: 14 Sep 2025 18:49 PM
ബ്രെഡ് ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്. എല്ലാവര്‍ക്കും ബ്രെഡ് കഴിക്കാനിഷ്ടമാണ്. തിരക്കുപടിച്ച ജീവിതത്തില്‍ പ്രഭാതഭക്ഷണമായി പലരുടെയും വീട്ടിലെ ഡൈനിങ് ടേബിളില്‍ ബ്രെഡ് എത്തും. ജാമും ബട്ടറുമെല്ലാം ചേര്‍ത്ത് ബ്രെഡ് കഴിക്കാന്‍ നല്ല സ്വാദാണ്. എന്നാല്‍ അതിന്റെ ടേസ്റ്റ് പോലല്ല ഗുണങ്ങള്‍. (Photos Credit: Getty Images)

1 / 5
വെറും വയറ്റില്‍ ബ്രെഡ് കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യം മോശമാക്കും. കാര്‍ബോഹൈഡ്രേറ്റ്, ഉപ്പ്, പഞ്ചസാര എന്നിവയുള്‍പ്പെടെ നിരവധി ഘടകങ്ങള്‍ ബ്രെഡിലുണ്ട്. ഇത് നിങ്ങളുടെ ദഹനവ്യവസ്ഥയെ ദുര്‍ബലമാക്കും. ദഹനം മോശമാകുന്നതോടെ മലബന്ധം, ഗ്യാസ് തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാകും.

2 / 5
ബ്രെഡില്‍ നാരുകള്‍ കുറവാണ്. ഇത് നിങ്ങളുടെ ദഹന വ്യവസ്ഥയെ ദുര്‍ബലപ്പെടുത്തും. വെളുത്ത ബ്രെഡ് കഴിക്കുന്നത് മെറ്റബോളിസത്തിന്റെ വേഗത കുറയ്ക്കുന്നതിനാല്‍ ഇത് കുടലില്‍ അടിഞ്ഞുകൂടും. ഇങ്ങനെ സംഭവിക്കുന്നതും മലബന്ധത്തിന് വഴിവെക്കും.

3 / 5
ബ്രെഡിലെ ഉയര്‍ന്ന ഗ്ലൈസെമിക് സൂചിക ശരീരത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കും. പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിന് കാരണമാകുന്നു. വൈറ്റ് ബ്രെഡിലാണ് ഗ്ലൈസെമിക് സൂചിക കൂടുതല്‍. ഇത് വിശപ്പ് കൂട്ടുകയും ഭക്ഷണം കൂടുതല്‍ കഴിക്കുന്നതിന് ഇടയാക്കുകയും ചെയ്യും.

4 / 5
മാത്രമല്ല വൈറ്റ് ബ്രെഡില്‍ സോഡിയം ധാരാളം അടങ്ങിയിരിക്കുന്നു. ഇത് വയറുവീര്‍ക്കലിനും മാറ്റ് ദഹന പ്രശ്‌നങ്ങള്‍ക്കും കാരണമാകും. സോഡിയം കൂടുതലുള്ള ഭക്ഷണം രാവിലെ കഴിക്കുന്നത് വയറിന് നല്ലതല്ല.

5 / 5