'കെ-പോപ്പ് മേഖലയിലെ ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്നു പറയുന്നത് ഏജൻസിക്ക് ഇഷ്ടമല്ല'; ബിടിഎസിലെ ആർഎം പറയുന്നു | BTS RM Shares His Agency Discomfort with Him Discussing Industry Hardships Malayalam news - Malayalam Tv9

BTS RM: ‘കെ-പോപ്പ് മേഖലയിലെ ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്നു പറയുന്നത് ഏജൻസിക്ക് ഇഷ്ടമല്ല’; ബിടിഎസിലെ ആർഎം പറയുന്നു

Published: 

24 Apr 2025 21:39 PM

BTS RM About His Agency: കെ-പോപ്പ് മേഖലയ്ക്ക് അവരുടേതായ ചില സംവിധാനങ്ങൾ ഉണ്ടെന്നും, അത് ഉള്ളതിനാലാണ് ഈ ഒരു മേഖലയെ വാർത്തെടുക്കാൻ കഴിഞ്ഞതെന്നും ആർഎം പറയുന്നു.

1 / 5കെ-പോപ്പ് മേഖലയുടെ പലരും പറയാൻ മടിക്കുന്ന ഇരുണ്ട വശങ്ങളെ കുറിച്ച് സംസാരിക്കുകയും തന്റെ അഭിപ്രായങ്ങൾ ഭയമില്ലാതെ തുറന്നു പറയുകയും ചെയ്യുന്നയാളാണ് കൊറിയൻ സംഗീത ബാൻഡായ ബിടിഎസിന്റെ ലീഡർ കിം നംജൂൺ അഥവാ ആർഎം. (Image Credits: X)

കെ-പോപ്പ് മേഖലയുടെ പലരും പറയാൻ മടിക്കുന്ന ഇരുണ്ട വശങ്ങളെ കുറിച്ച് സംസാരിക്കുകയും തന്റെ അഭിപ്രായങ്ങൾ ഭയമില്ലാതെ തുറന്നു പറയുകയും ചെയ്യുന്നയാളാണ് കൊറിയൻ സംഗീത ബാൻഡായ ബിടിഎസിന്റെ ലീഡർ കിം നംജൂൺ അഥവാ ആർഎം. (Image Credits: X)

2 / 5

കെ-പോപ്പ് പരിശീലന ജീവിതത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ ആർ‌എമ്മിനോട് ചോദിച്ചപ്പോൾ ഇത്തരം ചോദ്യങ്ങൾക്ക് താൻ ഉത്തരം നൽകുന്നത് തന്റെ കമ്പനിക്ക് ഇഷ്ടമില്ലെന്നായിരുന്നു താരത്തിന്റെ മറുപടി. താൻ പറയുന്ന കാര്യങ്ങൾ ചില മാധ്യമങ്ങൾ വളച്ചൊടിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (Image Credits: X)

3 / 5

കെ-പോപ്പ് മേഖലയ്ക്ക് അവരുടേതായ ചില സംവിധാനങ്ങൾ ഉണ്ടെന്നും, അത് ഉള്ളതിനാലാണ് ഈ ഒരു മേഖലയെ വാർത്തെടുക്കാൻ കഴിഞ്ഞതെന്നും ആർഎം ദി ക്യൂവിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. (Image Credits: X)

4 / 5

"പാശ്ചാത്യർക്ക് മനസിലാകില്ല. കൊറിയ ആക്രമിക്കപ്പെടുകയും, നശിപ്പിക്കപ്പെടുകയും, പിന്നീട് രണ്ടായി വിഭജിക്കപ്പെടുകയും ചെയ്ത ഒരു രാജ്യമാണ്. 70 വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ ഒന്നുമില്ലായിരുന്നു. ഐഎംഎഫിന്റെയും യുഎന്നിന്റെയും സഹായം ആവശ്യമുള്ള ഒരു രാജ്യമായിരുന്നു. എന്നാൽ ഇപ്പോൾ, ലോകം മുഴുവൻ കാണുന്ന ഒരു രാഷ്ട്രമായി മാറി. അത് സാധ്യമായത് മുന്നോട്ട് പോകാൻ ആളുകൾ ഭ്രാന്തന്മാരെപ്പോലെ പ്രവർത്തിച്ചതുകൊണ്ടാണ്." ആർഎം കൂട്ടിച്ചേർത്തു. (Image Credits: X)

5 / 5

നിലവിൽ സൈന്യത്തിൽ സേവനം അനുഷ്ഠിക്കുന്ന ആർഎം ജൂൺ 10ന് മടങ്ങിയെത്തും. ബിടിഎസ് അംഗമായ വിയും ഇതേ ദിവസം സേവനം പൂർത്തിയാക്കും. അടുത്ത ദിവസം മറ്റ് അംഗങ്ങളായ ജിമിനും, ജങ്കൂക്കും, ജൂൺ 21ന് ഷുഗയും സേവനം പൂർത്തിയാക്കും. (Image Credits: X)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും