AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

BTS RM, V: സൈനിക സേവനം പൂർത്തിയാക്കി ആർഎമ്മും വിയും, ഇനിയുള്ളത് മൂന്ന് പേർ; ചിത്രങ്ങൾ വൈറൽ

BTS's RM and V: ബിടിഎസിന്റെ അം​ഗങ്ങളായ ആർഎമ്മും വിയും രണ്ട് വർഷത്തെ നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കി തിരികെയെത്തി. ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

nithya
Nithya Vinu | Updated On: 11 Jun 2025 07:02 AM
ലോകം മുഴുവൻ ആരാധകരുള്ള സൗത്ത് കൊറിയൻ ബാൻഡാണ് ബിടിഎസ്. ഏഴ് അം​ഗങ്ങളടങ്ങിയ ഈ കെ- പോപ്പ് ബാൻഡ് യുവാക്കൾക്കിടയിൽ ഏറെ ശ്രദ്ധേയമാണ്. പാട്ടുകളിലൂടെയും നൃത്തങ്ങളിലൂടെയും അവർ ലോകത്തിന് മുന്നിൽ വ്യത്യസ്ത സന്ദേശങ്ങൾ പങ്ക് വയ്ക്കുന്നു.

1 / 7
ലോകമെമ്പാടുമുള്ള ബിടിഎസ് ആരാധകവൃന്ദമായ ആർ‌മിക്ക് ഇന്ന് ഇരട്ടി സന്തോഷമാണ്. ബിടിഎസിന്റെ അം​ഗങ്ങളായ ആർഎമ്മും ( കിം നാം-ജൂൻ ) വിയും ( കിം തെയ്-ഹ്യുങ് ) രണ്ട് വർഷത്തെ നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കി തിരികെയെത്തി.

2 / 7
ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ആർഎമ്മിനും വിയ്ക്കും ഒപ്പം ജിന്നും ചേർന്ന ലൈവ് വിഡിയോ ലക്ഷങ്ങളാണ് കണ്ടിരിക്കുന്നത്. കൂടാതെ ജെ- ഹോപ്പും ഇൻസ്റ്റ​ഗ്രാമിൽ വിഡിയോ പങ്ക് വച്ചിരുന്നു.

3 / 7
2023 നവംബർ 22-നായിരുന്നു ബിടിഎസ് കമ്പനിയായ ബിഗ്ഹിറ്റ് മ്യൂസിക് BIGHIT മ്യൂസിക്, ആർഎമ്മും വിയും നിർബന്ധിത സൈനിക സേവനം നിർവഹിക്കുന്നതിനുള്ള എൻറൈൽമെന്റ് പ്രക്രിയ ആരംഭിച്ചതായി പ്രഖ്യാപിച്ചത്.

4 / 7
ഡിസംബർ 11-ന് ഇരുവരും സൈനിക സേവനം ആരംഭിച്ചു. ആർഎം ആക്ടീവ് ഡ്യൂട്ടി സൈനികനായി സേവനമനുഷ്ഠിച്ചപ്പോൾ, വി മിലിട്ടറി പോലീസ് കോർപ്സിന്റെ സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന് കീഴിലാണ് സേവനമനുഷ്ഠിച്ചത്.

5 / 7
ജൂൺ മാസം ബിടിഎസിന്റേതാണ്. കാരണം, ജൂൺ അവസാനത്തോടെ ബിടിഎസിലെ മുഴുവൻ അം​ഗങ്ങളും മടങ്ങിയെത്തും.  ജൂൺ 11ന്, നാളെ ബിടിഎസിലെ ഇളയ അംഗങ്ങളായ ജിമിൻ, ജം​ഗ്കുക്ക് എന്നിവർ തിരികെ എത്തും.

6 / 7
ബിടിഎസിലെ മറ്റൊരു അം​ഗമായ ഷു​ഗ ജൂൺ 21നാണ്  സൈനിക സേവനം പൂർത്തിയാക്കുന്നത്. ദക്ഷിണ കൊറിയയിലെ നിയമമനുസരിച്ച് 18നും 28നും ഇടയില്‍ പ്രായമുള്ള ആരോഗ്യവാന്‍മാരായ എല്ലാ പുരുഷന്‍മാരും നിർബന്ധമായും സൈനിക സേവനത്തിലേര്‍പ്പെട്ടിരിക്കേണ്ടതുണ്ട്.

7 / 7