വീടിന്റെ ലുക്ക് മാറ്റാൻ വൻ തുക വേണമെന്നില്ല! ഇത്രയും ചെയ്താൽ മതി | Budget-Friendly Expert Tips to Make Your Home Look Luxurious Malayalam news - Malayalam Tv9

വീടിന്റെ ലുക്ക് മാറ്റാൻ വൻ തുക വേണമെന്നില്ല! ഇത്രയും ചെയ്താൽ മതി

Published: 

16 Sep 2026 | 03:50 PM

Tips to Make Your Home Look Luxurious: ബജറ്റ് ഒതുക്കിക്കൊണ്ടുതന്നെ ചില ചെറിയ മാറ്റങ്ങളിലൂടെ വീടിന്റെ ലുക്ക് പൂർണ്ണമായും മാറ്റിയെടുക്കാൻ സാധിക്കും. ഒരു മുറിയിൽ ഒരു ലൈറ്റ് മാത്രം ഉപയോഗിക്കുന്നതിന് പകരം വ്യത്യസ്ത തരം ലൈറ്റുകൾ ഉപയോഗിക്കുക. അനാവശ്യ സാധനങ്ങൾ കുത്തിനിറച്ചിടുന്നതാണ് വീടിന്റെ ഭംഗി കളയുന്ന പ്രധാന ഘടകം.

1 / 5
വീട് മനോഹരവും ആഡംബര പൂർണ്ണവുമാക്കാൻ ലക്ഷക്കണക്കിന് രൂപ ചെലവാക്കി ഇന്റീരിയർ ഡിസൈനിംഗ് ചെയ്യണമെന്ന് നിർബന്ധമില്ല. ബജറ്റ് ഒതുക്കിക്കൊണ്ടുതന്നെ ചില ചെറിയ മാറ്റങ്ങളിലൂടെ വീടിന്റെ ലുക്ക് പൂർണ്ണമായും മാറ്റിയെടുക്കാൻ സാധിക്കും. പ്രമുഖ ഇന്റീരിയർ വിദഗ്ദ്ധരുടെ നിർദ്ദേശങ്ങൾ അറിഞ്ഞാലോ... (Image Credit source: Getty Images)

2 / 5
വീടിന്റെ അന്തരീക്ഷം മാറ്റാൻ ലൈറ്റിംഗിന് വലിയ പങ്കുണ്ട്. ഒരു മുറിയിൽ ഒരു ലൈറ്റ് മാത്രം ഉപയോഗിക്കുന്നതിന് പകരം വ്യത്യസ്ത തരം ലൈറ്റുകൾ ഉപയോഗിക്കുക. വാം ലൈറ്റുകൾ, വാൾ ലാമ്പുകൾ, ഫ്ലോർ ലാമ്പുകൾ എന്നിവ മുറിക്ക് കൂടുതൽ പ്രൗഢി നൽകും. ലിവിംഗ് റൂമിൽ ആകർഷകമായ ഒരു സ്റ്റേറ്റ്‌മെന്റ് ലൈറ്റോ നൽകാവുന്നതാണ്.

3 / 5
വിലകൂടിയ ഫർണിച്ചറുകൾ വാങ്ങുന്നതിന് പകരം തുണിത്തരങ്ങളിൽ ശ്രദ്ധിക്കുക. കർട്ടനുകൾ തറയിൽ തട്ടുന്ന രീതിയിൽ നീളത്തിൽ തൂക്കുന്നത് മുറിക്ക് കൂടുതൽ വലിപ്പവും പ്രൗഢിയും തോന്നിപ്പിക്കും. കോട്ടൺ, സിൽക്ക് അല്ലെങ്കിൽ വെൽവെറ്റ് മെറ്റീരിയലിലുള്ള കുഷ്യൻ കവറുകളും ത്രോ ബ്ലാങ്കറ്റുകളും സോഫകളിൽ ഉപയോഗിക്കുന്നത് ലിവിംഗ് റൂമിന്റെ ഭംഗി കൂട്ടും.

4 / 5
ചെറിയ ചിത്രങ്ങൾ കുത്തിനിറച്ച് ഭിത്തി അലങ്കരിക്കുന്നതിന് പകരം, വലിയ ഒരൊറ്റ ആർട്ട് വർക്കോ ഫ്രെയിമോ ഭിത്തിയിൽ നൽകുക. ഇത് ആകർഷിക്കുകയും സ്പേസിന് ഒരു ഗാലറി ലുക്ക് നൽകുകയും ചെയ്യും. അതുപോലെ ഇൻഡോർ പ്ലാന്‍റുകളും വീടിനുള്ളിൽ വയ്ക്കാം. സെറാമിക് അല്ലെങ്കിൽ മെറ്റാലിക് ചട്ടികളിൽ ഇവ നട്ടുവളർത്താവുന്നതാണ്.

5 / 5
അനാവശ്യ സാധനങ്ങൾ കുത്തിനിറച്ചിടുന്നതാണ് വീടിന്റെ ഭംഗി കളയുന്ന പ്രധാന ഘടകം. മിനിമലിസ്റ്റിക് ശൈലി പിന്തുടരുക. അനാവശ്യ വസ്തുക്കൾ ഒഴിവാക്കി മുറികൾ വൃത്തിയായി സൂക്ഷിക്കുക. ഭിത്തികൾക്ക് ബീജ്, ഓഫ് വൈറ്റ്, ക്രീം തുടങ്ങിയ ന്യൂട്രൽ നിറങ്ങൾ നൽകുന്നതും നല്ലൊരു ഓപ്ഷനാണ്.

Loading...
Unable to load recommendations.
Follow Us
10000mAh ബാറ്ററിയുള്ള ഫോൺ! റെഡ്മി നോട്ട് 17 പ്രോ മാക്സ്
നാരങ്ങാവെള്ളത്തിൽ ഉപ്പോ പഞ്ചസാരയോ, ഗുണകരമേത്?
വിലക്കയറ്റം ബാധിക്കാതെ എങ്ങനെ സ്വര്‍ണം വാങ്ങാം? ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്‌
വൻ മാറ്റങ്ങളോടെ പുതിയ ഥാർ വരുന്നു
ടേക്ക് ഓഫിനിടെ ടയർ പൊട്ടി, വിമാനത്തിനുള്ളിലെ ദൃശ്യങ്ങൾ
Viral Video | ഇടിവെട്ടിയാൽ സംഭവിക്കുന്നതിങ്ങനെ
ബ്രിക്സ് കണ്ടൻ്റ് ക്രിയേറ്റർമാരോട് സംസാരിച്ച് മുഖ്യമന്ത്രി
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?