AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Quad Meeting: ഇന്തോ-പസഫിക്കിൽ ഇന്ത്യയ്ക്കൊപ്പം മൂന്ന് രാജ്യങ്ങൾ; പുതിയ തീരുമാനവുമായി ക്വാഡ്

India and Three Nations Join Hands for Maritime Security: അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ നടന്ന ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായത്. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, ജപ്പാന്‍ വിദേശകാര്യ മന്ത്രി തോഷിമിത്സു മൊട്ടേഗി, ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രി പെന്നി വോങ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Quad Meeting: ഇന്തോ-പസഫിക്കിൽ ഇന്ത്യയ്ക്കൊപ്പം മൂന്ന് രാജ്യങ്ങൾ; പുതിയ തീരുമാനവുമായി ക്വാഡ്
ക്വാഡ് മീറ്റിങ്‌ Image Credit source: PTI
Shiji M K
Shiji M K | Published: 01 Nov 2026 | 06:58 AM

ഇന്തോ-പസഫിക് മേഖലയില്‍ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനൊപ്പം അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിന് സുരക്ഷയൊരുക്കാനും പുതിയ നീക്കവുമായി ക്വാഡ് രാജ്യങ്ങള്‍. ഹോര്‍മുസ് കടലിടുക്ക്, ചെങ്കടല്‍, ബാബ് അല്‍ മന്ദബ് കടലിടുക്ക് തുടങ്ങിയ പ്രധാന സമുദ്രപാതകളിലൂടെയുള്ള ചരക്കുനീക്കം തടസമില്ലാതെ തുടരേണ്ടതിന്റെ ആവശ്യകതയാണ് ഇന്ത്യയുള്‍പ്പെടെയുള്ള നാല് രാജ്യങ്ങള്‍ മുന്നോട്ടുവെച്ചത്. പശ്ചിമേഷ്യയിലെ സംഘര്‍ഷസാഹചര്യങ്ങള്‍ ആഗോള വ്യാപാരത്തെയും ഊര്‍ജ വിതരണത്തെയും ബാധിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നിലപാട്.

അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ നടന്ന ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായത്. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, ജപ്പാന്‍ വിദേശകാര്യ മന്ത്രി തോഷിമിത്സു മൊട്ടേഗി, ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രി പെന്നി വോങ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കണം

അന്താരാഷ്ട്ര വ്യാപാരത്തിന് നിര്‍ണായകമായ സമുദ്രപാതകളില്‍ കപ്പലുകള്‍ക്കും ജീവനക്കാര്‍ക്കും സുരക്ഷിതമായി സഞ്ചരിക്കാന്‍ കഴിയണമെന്ന് നാല് രാജ്യങ്ങളും വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്ക്, ചെങ്കടല്‍, ബാബ് അല്‍ മന്ദബ് കടലിടുക്ക് എന്നിവിടങ്ങളിലെ കപ്പല്‍ ഗതാഗത സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും സംയുക്ത പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

Also Read: Hormuz Strait Tanker Attack: ഹോർമുസിൽ വീണ്ടും ആക്രമണം; 27 ഇന്ത്യക്കാരുമായി പോയ എണ്ണക്കപ്പലിൽ സ്ഫോടനം

അന്താരാഷ്ട്ര സമുദ്രനിയമങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം ഇത്തരം പാതകളിലെ ഗതാഗതം. അധിക ടോള്‍ ചുമത്താതെയും തടസ്സങ്ങളില്ലാതെയും ചരക്കുകപ്പലുകള്‍ക്കും ഊര്‍ജ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോകുന്ന കപ്പലുകള്‍ക്കും യാത്ര തുടരാന്‍ സാഹചര്യമൊരുക്കണമെന്നും മന്ത്രിമാര്‍ ആവശ്യപ്പെട്ടു. സമുദ്രപാതകളിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ ഇന്ധനം, ഭക്ഷ്യവസ്തുക്കള്‍, വളം തുടങ്ങിയ അവശ്യ ഉല്‍പ്പന്നങ്ങളുടെ ലഭ്യതയെയും വിലയെയും ബാധിക്കുമെന്ന ആശങ്കയും യോഗത്തില്‍ ഉയര്‍ന്നു.

ഇന്ത്യയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് സമുദ്രസുരക്ഷാ ദൗത്യം

സമുദ്രസുരക്ഷാ രംഗത്തെ സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ക്വാഡിന്റെ രണ്ടാമത്തെ ക്വാഡ് അറ്റ് സീ കപ്പല്‍ നിരീക്ഷണ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയതായും യോഗം അറിയിച്ചു. സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ 7 വരെ നടന്ന ദൗത്യം ചെന്നൈയില്‍ നിന്നാണ് ആരംഭിച്ചത്. ഓസ്‌ട്രേലിയയിലെ പെര്‍ത്തിലായിരുന്നു സമാപനം. ഇന്ത്യയുടെ തീരസംരക്ഷണ സേനയുടെ ഓഫ്ഷോര്‍ പട്രോള്‍ കപ്പലിലായിരുന്നു നാല് രാജ്യങ്ങളുടെയും പ്രതിനിധികള്‍ യാത്ര ചെയ്തത്.

English Summary

India, the US, Japan and Australia have agreed to strengthen cooperation on Indo-Pacific security and maritime safety. The Quad countries highlighted the need to protect key global shipping routes, ensure freedom of navigation and improve regional cooperation.

Follow Us