AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Diabetics Health: പ്രമേഹ രോ​ഗികൾക്ക് ചീസ് കഴിക്കാമോ? ഇക്കാര്യങ്ങൾ തെറ്റിദ്ധാരണയോ

Diabetic Patients Health: പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, ധാതുക്കൾ എന്നിവ അടങ്ങിയതാണ് ചീസ്. ‌ചീസിൽ സ്വാഭാവികമായും കാർബോഹൈഡ്രേറ്റ് കുറവും പ്രോട്ടീൻ കൂടുതലുമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്തുന്നതിനുള്ള ശക്തമായ സംയോജനമാണിതെന്നാണ് ​ഗവേഷകർ നൽകുന്ന സൂചന.

neethu-vijayan
Neethu Vijayan | Published: 11 Nov 2025 18:29 PM
ചീസ് പൊതുവെ ആരോ​ഗ്യത്തിന് ​ഗുണകരമല്ലാത്ത ഭക്ഷണങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച ഒന്നാണ്. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ മുതൽ ശരീരഭാരം കൂടുതിന് വരെ ചീസ് കാരണമാകുമെന്നാണ് പറയപ്പെടുന്നത്. പ്രമേഹമുള്ളവരും ഇത് ഒഴിവാക്കണമെന്ന നിലപാടാണ് പൊതുവെ. എന്നാൽ പുതിയ ഗവേഷണങ്ങൾ പറയുന്നത് മറിച്ചാണ്. ഒരു കഷ്ണം ചീസ് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നതിന് പകരം സ്ഥിരപ്പെടുത്തമെന്നാണ് പഠനം പറയുന്നത്. (Getty Images)

1 / 5
പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, ധാതുക്കൾ എന്നിവ അടങ്ങിയതാണ് ചീസ്. ‌ചീസിൽ സ്വാഭാവികമായും കാർബോഹൈഡ്രേറ്റ് കുറവും പ്രോട്ടീൻ കൂടുതലുമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്തുന്നതിനുള്ള ശക്തമായ സംയോജനമാണിതെന്നാണ് ​ഗവേഷകർ നൽകുന്ന സൂചന. ആർക്കൈവ്സ് ഓഫ് മെഡിക്കൽ സയൻസിലെ ഒരു പഠനം അനുസരിച്ച്, മിതമായി ചീസ് കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കും എന്നാണ്. (Getty Images)

2 / 5
രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം: മറ്റ് ഭക്ഷണങ്ങളൊടൊപ്പം ചീസ് കഴിക്കുമ്പോൾ ദഹനം മന്ദഗതിയിലാകുന്നു. അതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ​ഗണ്യമായി കുറയ്ക്കാൻ സഹായിക്കുന്നു. കാത്സ്യം, പ്രോട്ടീൻ, സോഡിയം, ഫോസ്ഫേറ്റ്, സിങ്ക്, വിറ്റാമിൻ എ, ബി12 തുടങ്ങിയവ അടങ്ങിയ ഒന്നാണ് ചീസ്. ഇവയെല്ലാം ശരീരത്തിന് ആവശ്യമായ പോഷകങ്ങളാണ്. (Getty Images)

3 / 5
ഹൃദയാരോഗ്യം: പ്രമേഹമുള്ളവർക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ചിലതരം ചീസുകൾ, പ്രത്യേകിച്ച് കൊഴുപ്പ് കുറഞ്ഞതോ സോഡിയം കുറഞ്ഞതോ ആയ ഇനങ്ങൾ, അധിക പഞ്ചസാര കൂടാതെ കാൽസ്യവും മഗ്നീഷ്യവും നൽകുന്നു. അതിനാൽ നിങ്ങൾ തിരഞ്ഞെടുക്കുന്ന ചീസ് ഏത് തരമാണെന്ന് പ്രത്യേകം ശ്രദ്ധിക്കണം. (Getty Images)

4 / 5
ശീരഭാരം: ചീസ് കഴിക്കുമ്പോൾ നിങ്ങളുടെ വയറ് വേഗത്തിൽ നിറയുകയും കൂടുതൽ നേരം വിശപ്പ് അകറ്റി നിർത്തുകയും ചെയ്യുന്നു. അതിലൂടെ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ശരീരഭാരം ആരോ​ഗ്യകരമായി നിലനിർത്തുകയും ചെയ്യാം.  ഉയർന്ന സോഡിയം രക്തസമ്മർദ്ദം വർദ്ധിപ്പിക്കും, അതിനാൽ ലേബലുകൾ പരിശോധിച്ച് കുറഞ്ഞ സോഡിയമുള്ളവ തിരഞ്ഞെടുക്കുക. (Getty Images)

5 / 5