AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Skin Care Tips: ഹെയർ കളർ ചെയ്യാറുണ്ടോ? എങ്കിൽ പണി കിട്ടുക ചർമ്മത്തിന്

Products That Cause Hyperpigmentation: മൂന്ന് ഉത്പന്നങ്ങൾ കൊണ്ട് ഹൈപ്പർപിഗ്‌മെന്റേഷൻ സംഭവിക്കാം. അതിൽ ആദ്യത്തേത് ഹെയർ കളറാണ്.

nandha-das
Nandha Das | Published: 03 Sep 2025 13:29 PM
ചർമ്മത്തിന്റെ ചില ഭാഗങ്ങൾ യഥാർത്ഥ നിറത്തേക്കാൾ കൂടുതൽ ഇരുണ്ടതായി കാണപ്പെടാറുണ്ട്. ഈ അവസ്ഥയെയാണ് ഹൈപ്പർപിഗ്‌മെന്റേഷൻ എന്ന് പറയുന്നത്. (Image Credits: Pexels)

1 / 5
മെലാനോസൈറ്റുകൾ എന്ന കോശങ്ങൾ അധികമായി പ്രവർത്തിക്കുമ്പോഴാണ് ഹൈപ്പർപിഗ്‌മെന്റേഷൻ ഉണ്ടാകുന്നത്. ചർമ്മത്തിന് നിറം നൽകുന്ന മെലാനിൻ ഉത്പാദിപ്പിക്കുന്ന കോശങ്ങളാണ് മെലാനോസൈറ്റുകൾ. (Image Credits: Pexels)

2 / 5
മൂന്ന് ഉത്പന്നങ്ങൾ കൊണ്ട് ഹൈപ്പർപിഗ്‌മെന്റേഷൻ സംഭവിക്കാം. അതിൽ ആദ്യത്തേത് ഹെയർ കളറാണ്. ഹെയർ ഡൈകളിൽ അടങ്ങിയിട്ടുള്ള പാരഫെനിലീൻഡയമീൻ എന്ന രാസവസ്തു ചൊറിച്ചിൽ, അലർജി, ഹൈപ്പർപിഗ്മെൻറേഷൻ എന്നിവയ്ക്ക് കാരണമാകും. മുഖത്തും കഴുത്തിലും പൂർണ്ണമായി ഹൈപ്പർപിഗ്മെന്റേഷൻ ഉണ്ടാകാൻ ഇത് കാരണമാകുന്നു. (Image Credits: Pexels)

3 / 5
അതുപോലെ തന്നെ, നെറ്റിയിൽ ബാം പുരട്ടുന്നതും ചർമ്മത്തിന് നല്ലതല്ല. തലവേദനയോ ജലദോഷമോ വരുമ്പോൾ പുരട്ടുന്ന ബാം ഹൈപ്പർപിഗ്മെന്റേഷന് കാരണമാകും. ഇതിൽ അടങ്ങിയിട്ടുള്ള ചില ചേരുവകൾ, സൂര്യപ്രകാശം ഏൽക്കുമ്പോൾ ചർമ്മത്തെ പെട്ടെന്ന് ബാധിക്കുകയും കാലക്രമേണ പിഗ്മെന്റേഷന് കാരണമാവുകയും ചെയ്യും. (Image Credits: Pexels)

4 / 5
പെർഫ്യൂം നേരിട്ട് ചർമത്തിൽ പുരട്ടുന്നതും പ്രശ്നമാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ആൽക്കഹോളും സുഗന്ധ സംയുക്തങ്ങളും, സൂര്യപ്രകാശം ഏൽക്കുമ്പോൾ ചർമ്മത്തിൽ ഹൈപ്പർപിഗ്‌മെന്റേഷൻ ഉണ്ടാക്കുന്നു. ഇത് ചർമ്മത്തിന്റെ ചില ഭാഗങ്ങളിൽ നിറവ്യത്യാസത്തിന് കാരണമാകും. (Image Credits: Pexels)

5 / 5