AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Onam Uthradam : ഉത്രാടമിങ്ങെത്തി, കാഴ്ചക്കുലയുമായി പോകണ്ടേ ​ഗുരുവായൂരപ്പനെ കാണാൻ

Onam uthradam special kazhchakkula: ഉരുണ്ടതും ഏണുകൾ ഇല്ലാത്തതുമായ കായകളും സ്വർണനിറമുള്ള ഈയിനം വാഴക്കുലകളുടെ കൃഷി തൃശ്ശൂരടുത്തുള്ള തയ്യൂർ, എരുമപ്പെട്ടി, കരിയന്നൂർ, തുടങ്ങിയ ഭാഗങ്ങളിലാണ് വ്യാപകമായിട്ടുള്ളത്.

Aswathy Balachandran
Aswathy Balachandran | Published: 03 Sep 2025 | 04:14 PM
ഓണം എന്നു കേൾക്കുമ്പോൾ മനസ്സിലെത്തുന്ന പല പല ദൃശ്യങ്ങളുണ്ട്. അതിൽ പ്രധാനമാണ് നീണ്ടു വളഞ്ഞു നിൽക്കുന്ന കാഴ്ചക്കുലകൾ. ഗുരുവായൂരിലെ ഓണമെന്നു കേട്ടാലാണ് മനസ്സിൽ ഇത് ആദ്യമെത്തുക. കൂമ്പാരമായി നിറയുന്ന വളഞ്ഞ വാഴക്കുലകളാണ് ​ഗുരുവായൂരമ്പലത്തിലെ ഉത്രാടം സ്പെഷ്യൽ എന്നു പറയാം.

1 / 5
രാവിലെ ശീവേലി കഴിഞ്ഞാണ് ചടങ്ങ് തുടങ്ങുക. ഉത്രാടം നാളിൽ കൊടിമരച്ചുവട്ടിൽ ആദ്യ കാഴ്ചക്കുല സമർപ്പിക്കുന്നതോടെ ചടങ്ങിനു തുടക്കമാകും. തുടർന്ന് പ്രമുഖരെല്ലാം കാഴ്ചക്കുല സമർപ്പിക്കും. ഈ ചടങ്ങ് സാധാരണയായി രാത്രിവരെ നീളുകയാണ് പതിവ്. സമർപ്പിക്കപ്പെടുന്ന നേന്ത്രക്കുലകളിൽ കുറച്ചെണ്ണം തിരുവോണ ദിനത്തിൽ പഴം പ്രഥമൻ തയ്യാറാക്കാൻ ഉപയോഗിക്കുന്നതും പതിവാണ്.

2 / 5
പിന്നെയും ബാക്കിയാവുന്നവ ആനകൾക്കു നൽകും. പിന്നെയും മിച്ചം കുലകൾ ഉണ്ടാകും. അവ ലേലം ചെയ്യുകയാണ് പതിവ്. ഞായറാഴ്ച തിരുവോണ ദിവസം വെളുപ്പിന് നാലരയ്ക്ക് ​ഗുരുവായൂരപ്പന് ഓണക്കോടിയുമായി ഭക്തർ എത്തും. ഉച്ചപ്പൂജയ്ക്ക് വിഭവസമൃദ്ധിയോടെയുള്ള സദ്യയായിരിക്കും ഉണ്ടാവുക.കാളൻ, ഓലൻ, എരിശ്ശേരി, പഴംപ്രഥമൻ, പഴംനുറുക്ക് എന്നിവ നിവേദിക്കുന്നതും പതിവാണ്. കൂടാതെ ഭക്തർക്കും ഓണസദ്യ വിളമ്പും. സദ്യയിൽ പഴപ്രഥമൻ തന്നെ പ്രധാനം. രാവിലെയും ഉച്ചതിരിഞ്ഞും കാഴ്ചശ്ശീവേലിക്ക്‌ മേളം ഉണ്ടാകും.

3 / 5
തിരുവോണത്തിന് ക്ഷേത്രങ്ങളിലേയ്ക്ക്, പ്രധാനമായും ഗുരുവായൂർ ക്ഷേത്രത്തിൽ കാഴ്ചയായി നൽകുന്ന വാഴക്കുലകളെയാണ് കാഴ്ചക്കുല എന്നു വിളിക്കുന്നത്. ക്ഷേത്രത്തിലേക്ക് സമർപ്പിക്കാൻ പ്രത്യേക പരിചരണത്തോടുകൂടി വളർത്തിയെടുക്കുന്നതാണ് ഈ കുലകൾ.ചെങ്ങഴിക്കോടൻ എന്നയിനം വാഴയുടെ കുലയെയാണ് പ്രധാനമായും കാഴ്ചക്കുല എന്നു വിളിക്കുന്നത്.

4 / 5
ഉരുണ്ടതും ഏണുകൾ ഇല്ലാത്തതുമായ കായകളും സ്വർണനിറമുള്ള ഈയിനം വാഴക്കുലകളുടെ കൃഷി തൃശ്ശൂരടുത്തുള്ള തയ്യൂർ, എരുമപ്പെട്ടി, കരിയന്നൂർ, തുടങ്ങിയ ഭാഗങ്ങളിലാണ് വ്യാപകമായിട്ടുള്ളത്.

5 / 5