മുള വന്ന ഉരുളക്കിഴങ്ങ് കഴിച്ചാൽ എന്ത് സംഭവിക്കും? ശ്രദ്ധക്കണേ ആരോ​ഗ്യ കാര്യമാണ് | Can You Eat Sprouted Potatoes, What Happens when you eat like this, Here is the reason Malayalam news - Malayalam Tv9

Sprouted Potatoes: മുള വന്ന ഉരുളക്കിഴങ്ങ് കഴിച്ചാൽ എന്ത് സംഭവിക്കും? ശ്രദ്ധക്കണേ ആരോ​ഗ്യ കാര്യമാണ്

Updated On: 

08 Nov 2025 17:34 PM

Sprouted Potatoes Side Effects: ഉരുളക്കിഴങ്ങ് ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിലൊന്നാണ് മുള വന്ന ഉരുളക്കിഴങ്ങുകൾ. അങ്ങനെയെങ്കിൽ മുള വന്ന ഉരുളക്കിഴങ്ങ് കഴിക്കുന്നതുകൊണ്ട് എന്തെങ്കിലും ആരോ​ഗ്യ പ്രശ്നങ്ങളുണ്ടോ എന്നാണ് ഇവിടെ പറയുന്നത്.

1 / 5അടുക്കളയിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ഉരുളക്കിഴങ്ങ്. കുട്ടികൾക്ക് മുതൽ മുതിർന്നവർക്ക് വരെ വളരെയധികം ഇഷ്ടമുള്ള ഒന്നുകൂടിയാണ് ഈ പച്ചക്കറി. എന്നാൽ ഉരുളക്കിഴങ്ങ് ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിലൊന്നാണ് മുള വന്ന ഉരുളക്കിഴങ്ങുകൾ. അങ്ങനെയെങ്കിൽ മുള വന്ന ഉരുളക്കിഴങ്ങ് കഴിക്കുന്നതുകൊണ്ട് എന്തെങ്കിലും ആരോ​ഗ്യ പ്രശ്നങ്ങളുണ്ടോ എന്നാണ് ഇവിടെ പറയുന്നത്. (Image Credits: Getty Images)

അടുക്കളയിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ഉരുളക്കിഴങ്ങ്. കുട്ടികൾക്ക് മുതൽ മുതിർന്നവർക്ക് വരെ വളരെയധികം ഇഷ്ടമുള്ള ഒന്നുകൂടിയാണ് ഈ പച്ചക്കറി. എന്നാൽ ഉരുളക്കിഴങ്ങ് ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിലൊന്നാണ് മുള വന്ന ഉരുളക്കിഴങ്ങുകൾ. അങ്ങനെയെങ്കിൽ മുള വന്ന ഉരുളക്കിഴങ്ങ് കഴിക്കുന്നതുകൊണ്ട് എന്തെങ്കിലും ആരോ​ഗ്യ പ്രശ്നങ്ങളുണ്ടോ എന്നാണ് ഇവിടെ പറയുന്നത്. (Image Credits: Getty Images)

2 / 5

ഹെൽത്ത്‌ലൈനിന്റെ റിപ്പോർട്ട് അനുസരിച്ച്, മുളപ്പിച്ച ഉരുളക്കിഴങ്ങിൽ സോളനൈൻ, ചാക്കോണൈൻ എന്നീ രണ്ട് ഗ്ലൈക്കോ ആൽക്കലോയിഡ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് ചെറിയ അളവിൽ കഴിക്കുമ്പോൾ കൊളസ്‌ട്രോളിന്റെയും രക്തത്തിലെ പഞ്ചസാരയുടെയും അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. എന്നാൽ, ഈ രണ്ട് സംയുക്തങ്ങളും അമിതമായി കഴിച്ചാൽ നിങ്ങളുടെ ആരോഗ്യത്തിന് ഇവ ഹാനികരമായേക്കാം. (Image Credits: Getty Images)

3 / 5

ഗ്ലൈക്കോ ആൽക്കലോയിഡ് അമിതമായി കഴിക്കുന്നത് ഛർദ്ദി, വയറിളക്കം, വയറുവേദന തലവേദന, പനി, വേഗത്തിലുള്ള നാഡിമിടിപ്പ്, കുറഞ്ഞ രക്തസമ്മർദ്ദം, മറ്റ് പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു. ഉരുളക്കിഴങ്ങിന്റെ ഇലകൾ, പൂക്കൾ, മുളകൾ എന്നിവയിൽ കാണപ്പെടുന്ന ഈ ഗൈക്കോ ആൽക്കലോയിഡുകൾ മനുഷ്യർക്ക് വിഷാംശം നൽകുന്നവയാണ്. (Image Credits: Getty Images)

4 / 5

കൂടാതെ മുള വന്ന ഉരുളക്കിഴങ്ങിൽ പോഷകങ്ങൾ കുറവായിരിക്കും. അതുകൊണ്ട് തന്നെ മുള വന്നതോ പച്ച നിറമുള്ളതോ ആയ ഉരുളക്കിഴങ്ങ് ഒഴിവാക്കുന്നതാണ് ഏറ്റവും ഉചിതം. ഒരുപാട് വാങ്ങി വയ്ക്കാതിരിക്കുക. ആവശ്യത്തിന് മാത്രം ഉരുളക്കിഴങ്ങ് വാങ്ങി സൂക്ഷിക്കുക. കൂടാതെ തണുത്തതും ഇരുണ്ടതും വരണ്ടതുമായ സ്ഥലത്ത് സൂക്ഷിക്കാനും ശ്രദ്ധിക്കണം. (Image Credits: Getty Images)

5 / 5

ഉരുളക്കിഴങ്ങ് വാങ്ങികൊണ്ട് വന്ന ശേഷം മണ്ണോ മറ്റോ നീക്കം ചെയ്യാൻ കഴികാനോ നനഞ്ഞ തുണി ഉപയോ​ഗിച്ച് തുടയ്ക്കാനോ പാടില്ല. അങ്ങനെ ചെയ്താൽ കേടാകാനുള്ള സാധ്യത കൂടുതലാണ്. ഈർപ്പമുള്ള അന്തരീക്ഷം ഉരുളക്കിഴങ്ങ് വളരെ പെട്ടെന്ന് തന്നെ നശിച്ചുപോകും. അതുപോലെ തന്നെ ഉരുളക്കിഴങ്ങ് മുറിച്ച ശേഷം കൂടുതൽ നേരം തുറന്നിടുകയോ സൂക്ഷിക്കുകയോ ചെയ്യരുത്. (Image Credits: Getty Images)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ