AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Chanakya Niti: സ്വപ്നങ്ങൾ നേടാൻ നിങ്ങൾക്ക് കഴിയാത്തത് ഇതുകൊണ്ട്…

Chanakya Niti about Dreams: ചാണക്യൻ്റെ വീക്ഷണത്തിൽ, ഒരു സ്വപ്നം കേവലം ഒരു ചിന്ത മാത്രമായി ഒതുങ്ങാനുള്ള പ്രധാന കാരണം, അതിലേക്ക് കുതിക്കാനുള്ള ധൈര്യം ഇല്ലാത്തതാണ്.

nithya
Nithya Vinu | Published: 08 Oct 2025 09:04 AM
ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതനും നയതന്ത്രജ്ഞനും തത്വചിന്തകനുമായിരുന്നു കൗടില്യൻ, വിഷ്ണു​ഗുപ്തൻ തുടങ്ങിയ പേരുകളിൽ അറിയപ്പെട്ടിരുന്ന ചാണക്യൻ. ജീവിതത്തിലെ വിവിധ മേഖലകളിൽ വിജയം നേടാനുള്ള വഴികളെ കുറിച്ച് അദ്ദേഹം തന്റെ ചാണക്യനീതിയിൽ പരാമർശിച്ചിട്ടുണ്ട്. (Image Credit: Social Media)

1 / 5
പലപ്പോഴും നമ്മൾ 'സ്വപ്‌നങ്ങൾ' എന്ന് വിളിക്കുന്നത് രാത്രിയിലെ കാഴ്ചകളെയോ അല്ലെങ്കിൽ കേവലം ആഗ്രഹങ്ങളെയോ ആണ്. എന്നാൽ മിക്കപ്പോഴും ആ സ്വപ്നങ്ങൾ നേടിയെടുക്കാൻ നമുക്ക് കഴിയാറില്ല. അതിന്റെ കാരണങ്ങൾ ചാണക്യൻ തന്റെ ചാണക്യനീതിയിൽ പറയുന്നുണ്ട്. (Image Credit: Getty Images)

2 / 5
ചാണക്യൻ്റെ വീക്ഷണത്തിൽ, ഒരു സ്വപ്നം കേവലം ഒരു ചിന്ത മാത്രമായി ഒതുങ്ങാനുള്ള പ്രധാന കാരണം, അതിലേക്ക് കുതിക്കാനുള്ള ധൈര്യം ഇല്ലാത്തതാണ്. സ്വപ്നം മനസ്സിൽ കാണുമ്പോൾ അത് എളുപ്പവും മനോഹരവുമായി തോന്നുമെങ്കിലും ധാരാളം വെല്ലുവിളികളാണ് നേരിടേണ്ടി വരുന്നത്. ധൈര്യത്തോടെ പ്രവർത്തിച്ചാൽ മാത്രമാണ് സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുന്നത്. (Image Credit: Getty Images)

3 / 5
ഒരു സ്വപ്നം കാണുന്നതിനേക്കാൾ പ്രധാനം അത് എങ്ങനെ നേടിയെടുക്കണം എന്നതിനെക്കുറിച്ച് സൂക്ഷ്മമായി ആസൂത്രണം ചെയ്യുക എന്നതാണ്. തന്ത്രപരമായ ബുദ്ധി ഇല്ലാത്തവൻ, വേരില്ലാത്ത മരം പോലെയാണ്; ഏതു സമയത്തും തകർന്നുപോകാം. അതുകൊണ്ട്, സ്വപ്നം കാണുമ്പോൾ അതിൻ്റെ വിജയത്തിൻ്റെ വഴിയും പരാജയത്തിൻ്റെ സാധ്യതകളും വിവേകത്തോടെ വിലയിരുത്തണം. (Image Credit: Getty Images)

4 / 5
എപ്പോഴാണ് ഒരു സ്വപ്നത്തിനായി പ്രവർത്തിച്ചു തുടങ്ങേണ്ടത് എന്നതിനെക്കുറിച്ച് കൃത്യമായ സമയനിർണ്ണയം ഉണ്ടായിരിക്കണം. ശരിയായ സമയത്തുള്ള ശരിയായ തീരുമാനങ്ങളാണ് വിധി മാറ്റിയെഴുതുന്നത്. നിങ്ങൾ കാണുന്ന സ്വപ്നം നിങ്ങളുടെ വ്യക്തിപരമായ വളർച്ചയ്‌ക്കോ അല്ലെങ്കിൽ സമൂഹത്തിൻ്റെ നന്മയ്‌ക്കോ വേണ്ടിയുള്ള ഒന്നാണെങ്കിൽ, അതിൻ്റെ ഫലം താൽക്കാലിക നേട്ടങ്ങൾക്കപ്പുറം നിലനിൽക്കും. (Image Credit: Getty Images)

5 / 5