AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

ChatGPT: ചാറ്റ് ജിപിടിയിലൂടെ ഇനി യുപിഐ പേയ്മെൻ്റും; എഐ സാങ്കേതികവിദ്യയിൽ ഞെട്ടിച്ച് ഓപ്പൺഎഇ

UPI Payment Inside ChatGPT: യുപിഐ പേയ്മെൻ്റുകൾക്ക് ഇനി ചാറ്റ്ജിപിടി മതിയാവും. ഇക്കാര്യം ഓപ്പൺഎഐയും എൻപിസിഐയും ഔദ്യോഗികമായി അറിയിച്ചു.

abdul-basith
Abdul Basith | Updated On: 12 Oct 2025 15:30 PM
ചാറ്റ് ജിപിടിയിലൂടെ ഇനി യുപിഐ പേയ്മെൻ്റും. നാഷണൽ പേയ്മെൻ്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (എൻപിസിഐ) സഹകരിച്ചാണ് ചാറ്റ് ജിപിടി യുപിഐ പേയ്മെൻ്റ് സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. ചാറ്റ്ജിപിടിയുടെ ഉടമകളായ ഓപ്പൺഎഐ തന്നെ ഇക്കാര്യം അറിയിച്ചു. (Image Credits- Social Media)

1 / 5
ചാറ്റ്ജിപിടിയുമായി സംസാരിച്ച് ആപ്പിനുള്ളിൽ വച്ച് തന്നെ പർച്ചേസുകൾ പൂർത്തിയാക്കി ഓർഡർ ചെയ്ത് പണമടയ്ക്കാൻ കഴിയുന്ന തരത്തിലാണ് സാങ്കേതികവിദ്യയുടെ രൂപകല്പന. ഇതിലൂടെ വളരെ സുരക്ഷിതമായി യുപിഐ പേയ്മെൻ്റുകൾ നടത്താൻ കഴിയുമെന്ന് രണ്ട് കമ്പനികളും അറിയിച്ചു.

2 / 5
ആക്സിസ് ബാങ്കും എയർടെൽ പേയ്മെൻ്റ്സ് ബാങ്കുമാണ് പ്രാഥമിക ഘട്ടത്തിൽ ഈ പ്രൊജക്ടിൻ്റെ ബാങ്കിങ് പാർട്ണർമാരായത്. ടാറ്റയുടെ ഉടമസ്ഥതയിലുള്ള ബിഗ് ബാസ്കറ്റ് ഈ പ്രൊജക്ടുമായി സഹകരിക്കുന്ന ആദ്യ  ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമായി. റൂയിട്ടേഴ്സ് ആണ് ഇത് റിപ്പോർട്ട് ചെയ്തത്.

3 / 5
ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെൻ്റ് മേഖലയിൽ ഒന്നാമതാണ് യുപിഐ. ഓരോ മാസവും 20 ബില്ല്യൺ കൈമാറ്റങ്ങളാണ് യുപിഐ വഴി നടക്കുന്നത്. എഐ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിയുമായി സഹകരിക്കുന്നതോടെ ഡിജിറ്റൽ ട്രാൻസാക്ഷനുകൾ കൂടുതൽ എളുപ്പമാകുമെന്നാണ് വിലയിരുത്തൽ.

4 / 5
ഓപ്പൺഎഐയുടെ ഉടമസ്ഥതയിലുള്ള ചാറ്റ്ബോട്ടാണ് ചാറ്റ്ജിപിടി. സംഭാഷണങ്ങളുടെ രൂപത്തിൽ വിവരങ്ങൾ അറിയാൻ ചാറ്റ്ജിപിടി സഹായിക്കുന്നു. പുതിയ സാങ്കേതികവിദ്യ ലഭിക്കണമെങ്കിൽ ചാറ്റ്ജിപിടിയുടെ പ്രീമിയം സബ്സ്ക്രിപ്റ്റ്ഷൻ ആവശ്യമാണോ എന്നതിൽ വ്യക്തതയില്ല.

5 / 5