AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Vande Bharat Express: നെയ്‌ച്ചോറും ചിക്കന്‍കറിയും മാത്രമല്ല, വന്ദേഭാരതിലെ മെനുവിൽ പിന്നെയും മാറ്റം

Vande Bharat Express Menu Change in Kerala: മൂന്നുതരത്തിലുള്ള മെനുവാണ് റെയില്‍വേ പുതുതായി കൊണ്ടുവന്നിരിക്കുന്നത്. ഓരോ യാത്രക്കാരന്റെയും ആവശ്യം അനുസരിച്ച് ഈ മെനുവില്‍ നിന്ന് ഭക്ഷണം തിരഞ്ഞെടുക്കാവുന്നതാണ്.

Vande Bharat Express: നെയ്‌ച്ചോറും ചിക്കന്‍കറിയും മാത്രമല്ല, വന്ദേഭാരതിലെ മെനുവിൽ പിന്നെയും മാറ്റം
വന്ദേ ഭാരത്Image Credit source: TV9 Network
Shiji M K
Shiji M K | Updated On: 06 Mar 2026 | 10:01 AM

കേരളത്തില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകളുടെ മെനു പരിഷ്‌കരിച്ചു. തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്-മംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തുന്ന ട്രെയിനിലെ മെനുവാണ് മാറ്റിയത്. ഇനി മുതല്‍ മൂന്നുതരത്തിലുള്ള ഭക്ഷണവിഭവങ്ങള്‍ യാത്രക്കാരുടെ മുന്നിലേക്കെത്തും. യാത്രക്കാരുടെ ഏറെനാളത്തെ കാത്തിരിപ്പ് കൂടിയാണ് ഇതോടെ അവസാനിക്കുന്നത്.

പുതുക്കിയ മെനു ഇങ്ങനെ

മൂന്നുതരത്തിലുള്ള മെനുവാണ് റെയില്‍വേ പുതുതായി കൊണ്ടുവന്നിരിക്കുന്നത്. ഓരോ യാത്രക്കാരന്റെയും ആവശ്യം അനുസരിച്ച് ഈ മെനുവില്‍ നിന്ന് ഭക്ഷണം തിരഞ്ഞെടുക്കാവുന്നതാണ്.

നോണ്‍വെജ് വിഭാഗത്തില്‍– നെയ്‌ച്ചോര്‍ വറുത്തരച്ച ചിക്കന്‍ കറി ഇതാണ് ആദ്യ കോമ്പിനേഷന്‍.

രണ്ടാമതായി മട്ടയറി ചോറും നല്ല മലബാര്‍ ചിക്കന്‍ കറിയും കഴിക്കാം.

മൂന്നാമതായി ചിക്കന്‍ ബിരിയാണിയുണ്ട്, എക്‌സിക്യൂട്ടീവ് ക്ലാസില്‍ മട്ടയരി ചോറും മീന്‍ കറിയും ലഭിക്കും.

നോണ്‍ വെജ് വിഭാഗത്തില്‍– നെയ്‌ച്ചോര്‍, ഗോതമ്പ് പൊറട്ടോ, പരിപ്പുകറി, തോരന്‍, ഫ്രൂട്ട് ട്രൈഫൂല്‍ എന്നിവ അടങ്ങിയതാണ് ആദ്യ കോമ്പിനേഷന്‍.

മട്ടയരി ചോറ്, രണ്ട് ചപ്പാത്തി, തീയല്‍, വറുത്തരച്ച വെജ് കറി, അടപ്രഥമന്‍ എന്നത് രണ്ടാമതായുണ്ട്.

മൂന്നാമത്തേത് വെജ് ബിരിയാണി, മലബാര്‍ പൊറോട്ട, ഗ്രീന്‍പീസ് പാല്‍ പിഴിഞ്ഞ കറി, ഉരുളക്കിഴങ്ങ് മസാല, സേമിയ പായസം എന്നതാണ്.

Also Read: Bengaluru Vande Bharat Sleeper: ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട് വഴി വന്ദേ ഭാരത്; മലബാര്‍ യാത്രക്കാര്‍ക്ക് ആശ്വാസം

രാവിലെയും ഹെവി

വെജുകാര്‍ക്ക്– ഇഡലി, വട, സാമ്പാര്‍, ഉണ്ണിയപ്പം

ഇടിയപ്പം, കടലക്കറി, വട, ടീ കേക്ക്

മിക്‌സ് വെജ് ഉപ്പുമാവ്, വട, സാമ്പാര്‍, ചട്‌നി, വട്ടയപ്പം

നോണ്‍ വെജുകാര്‍ക്ക്– മുട്ട ചിക്കിയത്, വെജ് കട്‌ലറ്റ്, ഉണ്ണിയപ്പം, ബ്രഡ് റോള്‍

ഇടിയപ്പം, മുട്ടറോസ്റ്റ്, വട, ടീ കേക്ക്

മുട്ട ചിക്കിയത്, മസാല ബണ്‍, വെജ് കട്‌ലറ്റ്, വട്ടയപ്പം

ലഘുഭക്ഷണം

ഇലയ, പരിപ്പുവട, കൊഴുക്കട്ട, ചീര വട എന്നിവയാണ് ലഘുഭക്ഷണമായി ലഭിക്കുക.

Follow Us