Shankar: മോഹൻലാലിൻ്റെ ഉയർച്ച അന്നേ അറിയാം, പക്ഷേ എനിക്ക് പിഴച്ചത് അവിടെയാണ്; ശങ്കർ
Shankar About His Career Failure: അടുത്തിടെ നൽകിയ അഭിമുഖത്തിൽ തൻ്റെ സിനിമാ ജീവിതത്തെക്കുറിച്ചും സഹപ്രവർത്തകരായ മോഹൻലാലിനെയും മമ്മൂട്ടിയെക്കുറിച്ചും നടൻ മനസ് തുറന്നു. അതിനിടെ തൻ്റെ കരിയറിലെ ഉയർച്ച താഴ്ചകളെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്.
മലയാള സിനിമയിൽ ഒരു കാലത്ത് റൊമാന്റിക് ഹീറോ എന്ന് പറഞ്ഞാൽ അത് ശങ്കറായിരുന്നു. മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട നായകന്മാരിൽ ഒരാളായിരുന്ന ശങ്കറിന് അപ്രതീക്ഷിതമായാണ് ചില തിരിച്ചടികൾ ലഭിച്ചത്. പെട്ടെന്ന് സിനിമയിൽ നിന്ന് അപ്രത്യക്ഷമായ നടൻ പിന്നീട് ചില ചെറിയ വേഷങ്ങളിൽ സിനികളിൽ പ്രത്യക്ഷപ്പെടുക മാത്രമാണുണ്ടായത്. ശങ്കറിന് എന്താണ് സംഭവച്ചിതെന്ന് ഇന്നും പല സിനിമാ പ്രേമികളുടെയും ഉള്ളിലെ ചോദ്യമാണ്.
അടുത്തിടെ നൽകിയ അഭിമുഖത്തിൽ തൻ്റെ സിനിമാ ജീവിതത്തെക്കുറിച്ചും സഹപ്രവർത്തകരായ മോഹൻലാലിനെയും മമ്മൂട്ടിയെക്കുറിച്ചും നടൻ മനസ് തുറന്നു. അതിനിടെ തൻ്റെ കരിയറിലെ ഉയർച്ച താഴ്ചകളെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്.
“മോഹൻലാലിന്റെ വളർച്ചയിൽ എനിക്ക് എന്നും സന്തോഷം മാത്രമേയുള്ളൂ. ഞാൻ തുടക്കം മുതൽ കാണുന്നതാണ് ലാലിനെ. അദ്ദേഹത്തിൻ്റെ വെർസറ്റാലിറ്റി ഞാൻ മനസിലാക്കിയതാണ്. ഒരു ഹ്യൂമർ കഥാപാത്രം ചെയ്യാൻ സാധിക്കുന്ന ആക്ടർക്ക് ഏത് വേഷവും അനായാസം ചെയ്യാം. മോഹൻലാൽ ഉയരങ്ങളിലെത്തുമെന്ന് എനിക്ക് അന്നേ അറിയാമായിരുന്നു.
ALSO READ: ‘റോസ്‌ലിൻ എന്നെ ഓർമിപ്പിച്ചത് മറ്റൊരു മലയാള സിനിമയെ’; വിനീത്
റൊമാൻസ് ആണ് ആളുകൾ എനിക്ക് നൽകിയത്. ഞാൻ കുറേ മാറാൻ ശ്രമിച്ചു. സിനിമയിൽ എനിക്ക് നല്ല സമയമുണ്ടായിരുന്നു. പിന്നീട് മോശം സമയമായി. അതിനെ തിരഞ്ഞറിഞ്ഞേ പറ്റൂ. ഒരു കാലഘട്ടത്തിൽ ഹിറ്റുകളുണ്ടാക്കിയ സംവിധായകർക്ക് ഇന്ന് ഹിറ്റുണ്ടാക്കാൻ പറ്റുന്നില്ലല്ലോ. മമ്മൂക്കയുമായി ആദ്യം പരിചയമൊന്നുമില്ലായിരുന്നു. പടയോട്ടത്തിൽ അഭിനയിക്കുമ്പോൾ ആദ്യം സംസാരിച്ചിരുന്നില്ല. പിന്നെ പതുക്കെ മമ്മൂക്ക വളരെ അടുത്തു.
പണ്ട് കാലത്ത് സംവിധായകരെ ആശ്രയിച്ചാണ് ആക്ടേർസ് പോകുന്നത്. ചിത്രത്തിൻ്റെ കഥയൊന്നും ചോദിക്കാറില്ല. ഇപ്പോൾ അതല്ല സ്ഥിതി. സിനിമയിലെ എൻ്റെ തുടക്കം ഞാനെപ്പോഴും ഓർക്കാറുണ്ട്. അന്നത്തെ എൻ്റെ വിജയം ഞാൻ പ്രതീക്ഷിച്ചിരുന്നതല്ല. ഒരാളുടെ ജീവിതത്തിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകും. എവിടെയെങ്കിലും തിരിച്ച് വരവുണ്ടാകും എന്ന് കരുതുന്നു. സങ്കടമില്ല. കാരണം ഞാനതിൽ നിന്നെല്ലാം മാറി നിന്നതാണ്” ശങ്കർ പറഞ്ഞു.