AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

എച്ച്ആര്‍എയില്‍ നികുതി ആനുകൂല്യങ്ങളുണ്ട്; ഇതൊന്നും അറിയില്ലേ

Complete Guide to HRA Tax Benefits: എച്ച്ആര്‍എ ക്ലെയിം ചെയ്യുന്നത് നിങ്ങളുടെ മേലുള്ള നികുതിഭാരം കുറയ്ക്കും. പ്രതിമാസം 20,000 രൂപ വാടക നല്‍കുകയും 5,000 രൂപ എച്ച്ആര്‍എ ആയി സ്വീകരിക്കുകയും ചെയ്യുന്ന ഒരാള്‍ക്ക് ഇതുവഴി ഇളവുകള്‍ നേടാനാകും.

എച്ച്ആര്‍എയില്‍ നികുതി ആനുകൂല്യങ്ങളുണ്ട്; ഇതൊന്നും അറിയില്ലേ
പ്രതീകാത്മക ചിത്രം Image Credit source: DEV IMAGES/Moment/Getty Images
Shiji M K
Shiji M K | Published: 06 Mar 2026 | 10:45 AM

ഒട്ടുമിക്ക എല്ലാ ശമ്പളക്കാരും തങ്ങള്‍ക്ക് മേലുള്ള നികുതി ബാധ്യത കുറയ്ക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ അതിന് നിങ്ങളെ സഹായിക്കുന്ന ഏറ്റവും ഫലപ്രദമായ മാര്‍ഗങ്ങളിലൊന്നാണ് ഹൗസ് റെന്റ് അലവന്‍സ് അഥവ എച്ച്ആര്‍എ. വാടകയ്ക്കായി നല്‍കുന്ന ഇളവുകള്‍ ക്ലെയിം ചെയ്തുകൊണ്ട് നിങ്ങള്‍ നികുതി കുറയ്ക്കാനാകുമെന്ന കാര്യം അറിയാമോ? എങ്ങനെയാണ് എച്ച്ആര്‍എ ഫലപ്രദമായി ക്ലെയിം ചെയ്യുക എന്ന് ചുവടെ കൊടുത്തിരിക്കുന്നു.

ആര്‍ക്കെല്ലാം ഇളവ് ലഭിക്കും?

എച്ച്ആര്‍എ ഇളവിന് യോഗ്യനാകാന്‍ ഒരു ജീവനക്കാരന്‍ രണ്ട് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. ശമ്പള പാക്കേജിന്റെ ഭാഗമായി ഇയാള്‍ക്ക് വീട് വാടക അലവന്‍സ് ലഭിക്കണം എന്നതാണ് ആദ്യത്തേത്, രണ്ടാമതായി വാടകയ്ക്കായിരിക്കണം ഇയാള്‍ താമസിക്കുന്നത്. എച്ച്ആര്‍എ ഇളവിന് അപേക്ഷിക്കുന്നത് സാധുവായ വാടക കരാര്‍, വാടക രസീതുകള്‍ എന്നിവ ജീവനക്കാരന്റെ കൈവശമുണ്ടായിരിക്കണം.

തൊഴിലുടമയില്‍ നിന്ന് ലഭിക്കുന്ന എച്ച്ആര്‍എ തുക, മെട്രോ നഗരങ്ങളില്‍ നിങ്ങളുടെ അടിസ്ഥാന ശമ്പളത്തിന്റെയും 50 ശതമാനം അല്ലെങ്കില്‍ മറ്റ് നഗരങ്ങളില്‍ 40 ശതമാനം, വാടകയില്‍ നിന്നും അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനം കുറവ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളുടെ അടിസ്ഥാനത്തിലാണ് ഇളവ് നിര്‍ണയിക്കുന്നത്.

Also Read: 8th Pay Commission: മെഡിക്കൽ അലവൻസ് കൂടും, ജീവനക്കാരുടെ ആവശ്യം ഇങ്ങനെ…

എങ്ങനെ ക്ലെയിം ചെയ്യാം?

ആദ്യം മുകളില്‍ കൊടുത്ത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ എച്ച്ആര്‍എ ഇളവ് തുക നിര്‍ണയിക്കുക. ശേഷം വാടക രസീതുകള്‍, വാടക കരാര്‍, വീട്ടുടമസ്ഥന്റെ പാന്‍ അല്ലെങ്കില്‍ മറ്റ് രേഖകള്‍ ശേഖരിക്കാം. ശേഷം വരുമാന സ്രോതസുകളെ അടിസ്ഥാനമാക്കി ഉചിതമായ ഐടിആര്‍ ഫോം തിരഞ്ഞെടുത്ത് സെക്ഷന്‍ 10(13A) പ്രകാരം എച്ച്ആര്‍എ വിശദാംശങ്ങള്‍ നല്‍കാം.

എച്ച്ആര്‍എ ക്ലെയിം ചെയ്യുന്നത് നിങ്ങളുടെ മേലുള്ള നികുതിഭാരം കുറയ്ക്കും. പ്രതിമാസം 20,000 രൂപ വാടക നല്‍കുകയും 5,000 രൂപ എച്ച്ആര്‍എ ആയി സ്വീകരിക്കുകയും ചെയ്യുന്ന ഒരാള്‍ക്ക് ഇതുവഴി ഇളവുകള്‍ നേടാനാകും.

Follow Us