ചാറ്റ് ജിപിടിയിലൂടെ ഇനി യുപിഐ പേയ്മെൻ്റും; എഐ സാങ്കേതികവിദ്യയിൽ ഞെട്ടിച്ച് ഓപ്പൺഎഇ | ChatGPT Can Now Complete UPI Payments Inside The App OpenAI And NPCI Join Hands With Big Basket As A Partner Malayalam news - Malayalam Tv9

ChatGPT: ചാറ്റ് ജിപിടിയിലൂടെ ഇനി യുപിഐ പേയ്മെൻ്റും; എഐ സാങ്കേതികവിദ്യയിൽ ഞെട്ടിച്ച് ഓപ്പൺഎഇ

Updated On: 

12 Oct 2025 15:30 PM

UPI Payment Inside ChatGPT: യുപിഐ പേയ്മെൻ്റുകൾക്ക് ഇനി ചാറ്റ്ജിപിടി മതിയാവും. ഇക്കാര്യം ഓപ്പൺഎഐയും എൻപിസിഐയും ഔദ്യോഗികമായി അറിയിച്ചു.

1 / 5ചാറ്റ് ജിപിടിയിലൂടെ ഇനി യുപിഐ പേയ്മെൻ്റും. നാഷണൽ പേയ്മെൻ്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (എൻപിസിഐ) സഹകരിച്ചാണ് ചാറ്റ് ജിപിടി യുപിഐ പേയ്മെൻ്റ് സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. ചാറ്റ്ജിപിടിയുടെ ഉടമകളായ ഓപ്പൺഎഐ തന്നെ ഇക്കാര്യം അറിയിച്ചു. (Image Credits- Social Media)

ചാറ്റ് ജിപിടിയിലൂടെ ഇനി യുപിഐ പേയ്മെൻ്റും. നാഷണൽ പേയ്മെൻ്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (എൻപിസിഐ) സഹകരിച്ചാണ് ചാറ്റ് ജിപിടി യുപിഐ പേയ്മെൻ്റ് സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. ചാറ്റ്ജിപിടിയുടെ ഉടമകളായ ഓപ്പൺഎഐ തന്നെ ഇക്കാര്യം അറിയിച്ചു. (Image Credits- Social Media)

2 / 5

ചാറ്റ്ജിപിടിയുമായി സംസാരിച്ച് ആപ്പിനുള്ളിൽ വച്ച് തന്നെ പർച്ചേസുകൾ പൂർത്തിയാക്കി ഓർഡർ ചെയ്ത് പണമടയ്ക്കാൻ കഴിയുന്ന തരത്തിലാണ് സാങ്കേതികവിദ്യയുടെ രൂപകല്പന. ഇതിലൂടെ വളരെ സുരക്ഷിതമായി യുപിഐ പേയ്മെൻ്റുകൾ നടത്താൻ കഴിയുമെന്ന് രണ്ട് കമ്പനികളും അറിയിച്ചു.

3 / 5

ആക്സിസ് ബാങ്കും എയർടെൽ പേയ്മെൻ്റ്സ് ബാങ്കുമാണ് പ്രാഥമിക ഘട്ടത്തിൽ ഈ പ്രൊജക്ടിൻ്റെ ബാങ്കിങ് പാർട്ണർമാരായത്. ടാറ്റയുടെ ഉടമസ്ഥതയിലുള്ള ബിഗ് ബാസ്കറ്റ് ഈ പ്രൊജക്ടുമായി സഹകരിക്കുന്ന ആദ്യ ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമായി. റൂയിട്ടേഴ്സ് ആണ് ഇത് റിപ്പോർട്ട് ചെയ്തത്.

4 / 5

ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെൻ്റ് മേഖലയിൽ ഒന്നാമതാണ് യുപിഐ. ഓരോ മാസവും 20 ബില്ല്യൺ കൈമാറ്റങ്ങളാണ് യുപിഐ വഴി നടക്കുന്നത്. എഐ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിയുമായി സഹകരിക്കുന്നതോടെ ഡിജിറ്റൽ ട്രാൻസാക്ഷനുകൾ കൂടുതൽ എളുപ്പമാകുമെന്നാണ് വിലയിരുത്തൽ.

5 / 5

ഓപ്പൺഎഐയുടെ ഉടമസ്ഥതയിലുള്ള ചാറ്റ്ബോട്ടാണ് ചാറ്റ്ജിപിടി. സംഭാഷണങ്ങളുടെ രൂപത്തിൽ വിവരങ്ങൾ അറിയാൻ ചാറ്റ്ജിപിടി സഹായിക്കുന്നു. പുതിയ സാങ്കേതികവിദ്യ ലഭിക്കണമെങ്കിൽ ചാറ്റ്ജിപിടിയുടെ പ്രീമിയം സബ്സ്ക്രിപ്റ്റ്ഷൻ ആവശ്യമാണോ എന്നതിൽ വ്യക്തതയില്ല.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും