Doctor Cyriac Arrest : ഡോ. സിറിയക് ഒടുവിൽ പിടിയിൽ
സംഭവ ശേഷം ഒളിവിലായിരുന്ന ഇയാൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിരുന്നു. വാഗമണ്ണിലെ റിസോർട്ടിലായിരുന്നു ഇയാൾ
കൊച്ചി: ബികോം വിദ്യാർഥി ജസ്ലിയ കാറിടിച്ച് മരിച്ച സംഭവത്തിൽ ഡോ.സിറിയക് ജോർജ്ജിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവ ശേഷം ഒളിവിലായിരുന്ന ഇയാൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിരുന്നു. ആറ് ദിവസത്തിന് ശേഷമാണ് ഇയാൾ പിടിയിലാകുന്നത്. ഇയാളെ വാഗമണ്ണിൽ നിന്നുമാണ് പോലീസ് പിടികൂടിയത്. ഇവിടുത്തെ റിസോർട്ടിൽ ഒളിവിൽ രക
കേസിൽ ഇയാളെ ഒളിവിൽ പോകാൻ സഹായിച്ചെന്ന കുറ്റത്തിൽ സിറിയക് ജോർജ്ജിൻ്റെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫെബ്രുവരി 28-നാണ് ഡോക്ടർ സിറിയക് ഓടിച്ചിരുന്ന കാർ ജസ്ലിയയെ ഇടിച്ചത്. മോർണിംഗ് സ്റ്റാർ കോളേജിലെ ബികോം വിദ്യാർത്ഥിനിയായ 19 കാരിയായ ജസ്ലിയ പിന്നീട് മരണമടഞ്ഞത്. ആലുവ റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.