5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Chingam 2024: ചിങ്ങം ഒന്ന്; മലയാളികൾക്ക് പ്രതീക്ഷയുടെ പുതുവർഷാരംഭം, അറിയാം ഈ ദിവസത്തിന്റെ പ്രത്യേകതകൾ

Chingam 1 2024: ചിങ്ങ മാസത്തിലെ തിരുവോണ നാളിലാണ് മലയാളികൾ ഓണം ആഘോഷിക്കുന്നത്. അതിനാൽ തന്നെ ആഘോഷങ്ങൾക്ക് അനുയോജ്യമായ മാസമെന്നാണ് ചിങ്ങത്തെ പൊതുവെ അറിയപ്പെടുന്നത്. ഇത്തവണ സെപ്റ്റംബർ 15 ഞായറാഴ്ചയാണ് തിരുവോണം.

neethu-vijayan
Neethu Vijayan | Published: 16 Aug 2024 14:57 PM
സമ്പൽസമൃദ്ധിയുടേയും പങ്കുവെക്കലുകളുടേയും ഉത്സവകാലത്തിൻറെയും തുടക്കം കൂടിയായ ചിങ്ങമാസം വീണ്ടും വരവായി. പട്ടിണിയുടെയും ദാരിദ്ര്യത്തിൻ്റെയും കർക്കിടകത്തിലെ കറുത്ത കാർമേഘങ്ങളെ മാറ്റി നിർത്തി കിഴക്കുദിക്കുന്ന പൊന്നിൻ ചിങ്ങപ്പുലരിയോടെ, മലയാളിക്ക് ഗൃഹാതുരത്വത്തിൻറെ ആഘോഷകാലമാണ് നാളെ ആരംഭിക്കുന്നത്. കൂടാതെ കേരളീയർക്ക് ചിങ്ങം ഒന്ന് കർഷക ദിനം കൂടിയാണ്. വിളവെടുപ്പിൻറെ മാസമായ ചിങ്ങത്തിനായി കർഷകരും പ്രകൃതിയുടെ ഒരുമിച്ച് കാത്തിരിക്കുകയാണ്.

1 / 5
കാലം തെറ്റി പെയ്യുന്ന പേമാരിയും അതിനെതുടർന്നുള്ള വിപത്തുകളും മലയാളികളുടെ ചിങ്ങമാസ ആചാരങ്ങളെ ഇന്ന് തടസ്സപ്പെടുത്തിയിരിക്കുന്നു. ചിങ്ങ മാസം പിറക്കുന്നതോടെ തന്നെ പ്രകൃതിയിലാകമാനം മാറ്റം വരുമെന്നാണ് പഴമക്കാർ പറയുന്നത്. പൂക്കളും ആർപ്പോവിളികളുമായി ഇതുവരെ കണ്ട അന്തരീക്ഷം പൊടുന്നനെ മാറുന്ന രീതി. ചിങ്ങ മാസത്തിലെ തിരുവോണ നാളിലാണ് മലയാളികൾ ഓണം ആഘോഷിക്കുന്നത്. അതിനാൽ തന്നെ ആഘോഷങ്ങൾക്ക് അനുയോജ്യമായ മാസമെന്നാണ് ചിങ്ങത്തെ പൊതുവെ അറിയപ്പെടുന്നത്.

2 / 5
മലയാളം കലണ്ടറിലെ ആദ്യ മാസമാണ് ചിങ്ങം. മലയാള മാസം അനുസരിച്ച് പുതുവർഷം പിറക്കുന്നു എന്നാണ് ചിങ്ങം ഒന്നിനെ വിശേഷിപ്പിക്കുക. കൂടാതെ ചിങ്ങ മാസത്തെ മലയാള ഭാഷാ മാസം എന്നും അറിയപ്പെടുന്നുണ്ട്. അന്യമായിക്കൊണ്ടിരിയ്ക്കുന്ന കൊയ്ത്തു തന്നെയാണ് ചിങ്ങമാസത്തിലെ പ്രധാന വിശേഷം. പാടത്ത് വിളഞ്ഞ പൊൻകതിർ വീടുകളിലെ അറകളും പത്തായങ്ങളിലും നിറയ്ക്കുന്ന സമ്പന്നത നിറഞ്ഞാടിയ മാസം. പ്രസന്നമായ തെളിഞ്ഞ കാലാവസ്ഥയാണ് ഈ മാസത്തിലെ മറ്റൊരു പ്രത്യേകത.

3 / 5
സെപ്റ്റംബർ ആറിനാണ് ഇത്തവണ ചിങ്ങ മാസത്തിലെ അത്തം നാൾ. സെപ്റ്റംബർ 15 ഞായറാഴ്ചയാണ് തിരുവോണം കൊണ്ടാടുന്നത്. കർക്കടകത്തിന്റെ ദുരിതങ്ങൾ മലയാളി മറക്കാൻ തുടങ്ങുന്ന ദിവസമാണ് ചിങ്ങം ഒന്ന്. ഒപ്പം, കാണം വിറ്റിട്ടാണെങ്കിലും ഓണമുണ്ണാൻ തയാറെടുപ്പുകൾ നടത്തേണ്ട സമയമായി എന്ന ഓർമപ്പെടുത്തലും ഓടിയെത്തുന്നു.

4 / 5
പുതുതലമുറയിൽ കാർഷിക അവബോധം വളർത്തുന്നതിനും ഈ ദിനാചരണം ഏറെ ഉപകരിക്കുന്നു. കാർഷിക സംസ്‌കാരത്തിന്റെയും ഓണക്കാലത്തിന്റേയും ഗൃഹാതുര സ്മരണകളാണ് ഓരോ മലയാളികളുടെയും മനസ്സിൽ ചിങ്ങമാസം ഓർമ്മപ്പെടുത്തുന്നത്.

5 / 5
Follow Us
Latest Stories