Coconut Oil Price: അഞ്ഞൂറ് കടക്കാൻ വെളിച്ചെണ്ണ, തേങ്ങ വിലയും കുതിപ്പിൽ; കാരണങ്ങൾ നിരവധി
Coconut and Coconut Oil Price Hike: അഞ്ഞൂറ് കടന്ന വെളിച്ചെണ്ണ വില മുന്നൂറായി താഴ്ന്ന് മലയാളികൾക്ക് പ്രതീക്ഷ നൽകിയെങ്കിലും ജനുവരിയിൽ വില വീണ്ടും ഉയരുകയാണെന്ന് റിപ്പോർട്ടുകൾ. വെളിച്ചെണ്ണയോടൊപ്പം തേങ്ങ വിലയും ഉയരുന്നുണ്ട്.

താൽകാലിക ആശ്വാസത്തിന് അറുതി വരുത്തി സംസ്ഥാനത്ത് വെളിച്ചെണ്ണ, തേങ്ങ വില ഉയരുകയാണ്. ഓണക്കാലത്ത് അഞ്ഞൂറ് കടന്ന വെളിച്ചെണ്ണ വില മുന്നൂറായി താഴ്ന്ന് മലയാളികൾക്ക് പ്രതീക്ഷ നൽകിയെങ്കിലും ജനുവരിയിൽ വില വീണ്ടും ഉയരുകയാണെന്ന് റിപ്പോർട്ടുകൾ.

കേരളത്തിലെ വിവിധ മാർക്കറ്റുകളിൽ ക്വിറ്റലിന് ഏകദേശം 35000 - 41000 രൂപ നിരക്കിലാണ് കച്ചവടം നടക്കുന്നത്. 350-400 രൂപയുണ്ടായിരുന്ന വെളിച്ചെണ്ണ വില ലീറ്ററിന് വീണ്ടും 450 രൂപയോടടുത്തിരിക്കുകയാണ്.

വെളിച്ചെണ്ണയോടൊപ്പം തേങ്ങ വിലയും ഉയരുന്നുണ്ട്. ഏകദേശം 70 രൂപ വരെ നൽകേണ്ട അവസ്ഥയാണ് പലയിടത്തുമുള്ളത്. തമിഴ്നാട്ടിലെ വൻകിട മില്ലുകൾ കൃത്രിമമായി കൊപ്രക്ഷാമം സൃഷ്ടിച്ച് വെളിച്ചെണ്ണ വില ഉയർത്തുകയാണെന്ന ആരോപണം ഉയരുന്നുണ്ട്.

കേരളത്തിൽ പച്ചത്തേങ്ങയുടെയും കൊപ്രയുടെയും ലഭ്യത കുറയുന്നത് വില വർദ്ധിക്കാൻ കാരണമാകാറുണ്ട്. കൂടാതെ, മകരസംക്രാന്തിയോട് അനുബന്ധിച്ച് ക്ഷേത്രങ്ങളിലേക്കും മറ്റും വലിയ അളവില്‍ തേങ്ങ വാങ്ങിച്ചതും വില വര്‍ധനവിന് മറ്റൊരു കാരണമായി.

അതേസമയം, കേരളത്തിലെ കവുങ്ങ് കര്‍ഷകര്‍ക്ക് നല്ല സമയമാണ്. നിലവില്‍ 400 രൂപയ്ക്കും മുകളിലാണ് ഒരു കിലോ അടയ്ക്കയ്ക്ക് വില ലഭിക്കുന്നത്. പുതിയ അടയ്ക്കകള്‍ക്ക് 450 ന് മുകളിലും വിലയുണ്ട്. (Image Credit: Getty Image)