AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kumbh Mela in Kerala: കേരള കുംഭമേള: മാഘ മാസത്തിൽ നദീസ്നാനം ചെയ്യേണ്ടതിന്റെ പ്രാധാന്യം; ആത്മീയ നേട്ടങ്ങളും പരിശീലന രീതിയും

Kumbh Mela in Kerala Nila Snanam Importance: ഉത്സവത്തിൽ സന്നിഹിതരാവുന്ന എല്ലാവരും പ്രധാനമായും ചെയ്യേണ്ട ഒന്നാണ് നിളാ സ്നാനം അഥവാ സ്നാനം. മഹാമാഘ മഹോത്സവത്തിൽ പുണ്യനദികളിൽ സ്നാനം ചെയ്യുന്നതിന് വലിയ പ്രാധാന്യമാണുള്ളത്.....

Ashli C
Ashli C | Published: 20 Jan 2026 | 01:00 PM
കേരളത്തിൽ കുംഭമേള എന്ന മഹാമാഘ മഹോത്സവത്തിന് ആരംഭം കുറിച്ചിരിക്കുകയാണ്. ഇതിനോടനുബന്ധിച്ച് കഴിഞ്ഞദിവസം നിളാ നദിയുടെ തീരത്ത് കാലചക്രം ബലിപൂജ നടന്നിരുന്നു. നൂറിലേറെ വർഷങ്ങൾക്കുശേഷമാണ് നീളാ തീരത്ത് ഈ പൂജ നടന്നത്. കേരളത്തെ കുംഭമേളയിൽ ഗംഗ ആരതിക്ക് സമാനമായി നിള ആരതി, രഥയാത്ര, മോക്ഷപൂജകൾ, വിശേഷ പുണ്യ സ്നാനം എന്നിവയാണ് പ്രധാനപ്പെട്ട ചടങ്ങുകൾ.(PHOTO: TV9 Network)

1 / 6
2026 ജനുവരി 19 മുതൽ ഫെബ്രുവരി 3 വരെയാണ് ഈ പുണ്യ സംഗമം നടക്കുന്നത് ഉത്സവത്തിൽ സന്നിഹിതരാവുന്ന എല്ലാവരും പ്രധാനമായും ചെയ്യേണ്ട ഒന്നാണ് നിളാ സ്നാനം അഥവാ സ്നാനം. മഹാമാഘ മഹോത്സവത്തിൽ പുണ്യനദികളിൽ സ്നാനം ചെയ്യുന്നതിന് വലിയ പ്രാധാന്യമാണുള്ളത്. (PHOTO: TV9 Network)

2 / 6
മാഘമാസം അഥവാ കുംഭമാസത്തിൽ മകം നക്ഷത്രവും പൗർണമിയും ചേരുന്ന ഈ അത്യപൂർവ്വം മുഹൂർത്തത്തിൽ പുണ്യനദികളിൽ സ്നാനം ചെയ്യുന്നത് ഗംഗാനദിയിൽ സ്നാനം ചെയ്യുന്നതിന് തുല്യമായി ആണ് കണക്കാക്കുന്നത്. അത്തരത്തിൽ മാഘമാസത്തിൽ നദികളിൽ സ്നാനം ചെയ്യുന്നതിന്റെ ഗുണങ്ങളും നേട്ടങ്ങളും എന്തൊക്കെ എന്ന് നോക്കാം. സ്നാനം ചെയ്യുന്നത് നമ്മുടെ മനസ്സിനെ ശുദ്ധീകരിക്കുകയും കർമ്മങ്ങളെ കഴുകി കളയും എന്നാണ് വിശ്വാസം. (PHOTO: TV9 Network)

3 / 6
മാഘ മാസത്തിൽ ഗംഗ, പ്രയാഗ്, ഹരിദ്വാർ, വാരണാസി, നാസിക്, ഉജ്ജയിൻ, കാവേരി തുടങ്ങിയ പുണ്യനദികളിൽ സ്നാനം ചെയ്യുന്നത് ഏറ്റവും മംഗളകരമായി കണക്കാക്കപ്പെടുന്നു. സൂര്യദേവന് ആരാധിക്കുന്നതിന് ഏറെ പ്രാധാന്യം നൽകുന്ന മാസം കൂടിയാണിത്. അതിനാൽ തന്നെ സൂര്യനമസ്കാരത്തിന് വലിയ പ്രാധാന്യമാണുള്ളത്. പുതിയ വീട് പണിയുന്നതിന് സന്തോഷകരമായ ദാമ്പത്യജീവിതം നല്ല ആരോഗ്യം തൊഴിലിൽ പുരോഗതി മാനസിക സമാധാനം തുടങ്ങിയ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്നതിന് മനസ്സ് ശുദ്ധം ആയിരിക്കണം ദൈവകൃപ ഉണ്ടായിരിക്കണം. (PHOTO: TV9 Network)

4 / 6
അത്തരത്തിൽ നമ്മുടെ ജീവിതത്തിലെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിന് ഏറ്റവും ശരിയായ സമയമാണ് മാഘമാസം. ഈ മാസത്തിൽ ശിവനെയും വിഷ്ണുവിനെയും ആരാധിക്കുന്നു. കൂടാതെ ദുർഗ്ഗാദേവി സരസ്വതി മഹാലക്ഷ്മി എന്നും മൂന്ന് ശക്തികളുടെയും അനുഗ്രഹം ലഭിക്കാൻ ഏറ്റവും നല്ല മാസമാണ് ഇത്.ദീപാരാധനയ്ക്കും ദാനങ്ങൾക്കും ഈ മാസം പ്രത്യേക പ്രാധാന്യം നൽകുന്നു. ഭക്ഷണം, ഉപ്പ്, ശർക്കര, മധുരപലഹാരങ്ങൾ എന്നിവ ദാനം ചെയ്യുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു.മാഘമാസത്തിൽ നിരവധി പുണ്യദിനങ്ങൾ ആഘോഷിക്കപ്പെടുന്നു. (PHOTO: TV9 Network)

5 / 6
ചൗതിയിൽ ഉമ, ഗണേശ പൂജകളും, പഞ്ചമിയിൽ വസന്തപഞ്ചമി അല്ലെങ്കിൽ ശ്രീപഞ്ചമിയും (സരസ്വതി പൂജ, വിദ്യാഭ്യാസം, ലക്ഷ്മിയുടെ അനുഗ്രഹം എന്നിവയ്ക്കായി) ആഘോഷിക്കുന്നു. സൂര്യദേവന്റെ ജന്മദിനമായി, അതായത് രഥസപ്തമിയായി ശുദ്ധ സപ്തമി ആഘോഷിക്കുന്നു. അഷ്ടമി ഭീഷ്മ അഷ്ടമിയായും, നന്ദിനി പൂജയ്ക്കായി നവമി ആഘോഷിക്കപ്പെടുന്നു, ദശമി, ഏകാദശി എന്നിവയും ഈ മാസത്തിൽ വലിയ പ്രാധാന്യമുള്ളവയാണ്.സ്നാനം ചെയ്യുമ്പോൾ കിഴക്കോട്ട് ദർശനമായി സൂര്യനും അഭിമുഖമായി ഇരുന്ന് വിഷ്ണു മന്ത്രം ഓം നമോ നാരായണായ എന്ന് ജപിക്കുന്നത് ശുഭകരമാണെന്നും ജ്യോതിഷികൾ പറയുന്നു.(PHOTO: TV9 Network)

6 / 6