വെളിച്ചെണ്ണ വാങ്ങിയോ? വില ചതിക്കില്ല, കൂടെ ഇതും വാങ്ങിക്കോളൂ... | Coconut and Coconut Oil Prices Drop in Kerala, Check Latest Rates on December 29, 2025 Malayalam news - Malayalam Tv9

Coconut Oil Price: വെളിച്ചെണ്ണ വാങ്ങിയോ? വില ചതിക്കില്ല, കൂടെ ഇതും വാങ്ങിക്കോളൂ…

Published: 

29 Dec 2025 | 10:11 AM

Coconut and Coconut Oil Prices: നവംബറിൽ നാനൂറ് രൂപയായിരുന്നു ഒരു ലിറ്ററിന് കൊടുക്കേണ്ടി വന്നത്. വലിയ തോതിൽ തേങ്ങ വിളവെടുപ്പ് നടന്നതാണ് ഇപ്പോഴത്തെ വിലയിടിവ് ട്രെന്റിന് പിന്നിലെ പ്രധാന കാരണം.

1 / 5വർഷാവസാനം ആശ്വാസവുമായി വെളിച്ചെണ്ണ, തേങ്ങ വില. ഒരു വർഷത്തോളം നീണ്ടുനിന്ന വിലക്കയറ്റത്തിന് ആശ്വാസമായി സംസ്ഥാനത്ത് വില കുറയുകയാണ്. ഓണക്കാലത്ത് അഞ്ഞൂറ് കടന്ന വിലയാണ് നിലവിൽ മൂന്നൂറിൽ എത്തിനിൽക്കുന്നത്. നിലവിൽ കേരളത്തിൽ ലിറ്ററിന് 350 രൂപയാണ് വെളിച്ചെണ്ണ വില.

വർഷാവസാനം ആശ്വാസവുമായി വെളിച്ചെണ്ണ, തേങ്ങ വില. ഒരു വർഷത്തോളം നീണ്ടുനിന്ന വിലക്കയറ്റത്തിന് ആശ്വാസമായി സംസ്ഥാനത്ത് വില കുറയുകയാണ്. ഓണക്കാലത്ത് അഞ്ഞൂറ് കടന്ന വിലയാണ് നിലവിൽ മൂന്നൂറിൽ എത്തിനിൽക്കുന്നത്. നിലവിൽ കേരളത്തിൽ ലിറ്ററിന് 350 രൂപയാണ് വെളിച്ചെണ്ണ വില.

2 / 5

നവംബർ, ഡിസംബർ മാസങ്ങളിലാണ് വില കുറഞ്ഞ് തുടങ്ങിയത്. നവംബറിൽ നാനൂറ് രൂപയായിരുന്നു ഒരു ലിറ്ററിന് കൊടുക്കേണ്ടി വന്നത് വലിയ തോതിൽ തേങ്ങ വിളവെടുപ്പ് നടന്നതാണ് ഇപ്പോഴത്തെ വിലയിടിവ് ട്രെന്റിന് പിന്നിലെ പ്രധാന കാരണമെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.

3 / 5

അതേസമയം വെളിച്ചെണ്ണ വില ഇനിയും താഴ്ന്നേക്കുമെന്നാണ് വിലയിരുത്തൽ. മൂന്നൂറ് രൂപയിലും വില താഴുമെന്ന് വ്യാപാരികൾ പറയുന്നു. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിൽ കൊപ്ര മാർക്കറ്റിൽ കൂടുതലായി എത്തുന്നതോടെ വെളിച്ചെണ്ണ വില ഇനിയും കുറയാൻ സാദ്ധ്യതയുണ്ട്.

4 / 5

വെളിച്ചെണ്ണ വിലയോടൊപ്പം തേങ്ങ വിലയും കുറയുന്നുണ്ട്. ചില്ലറ വില 80 രൂപയ്ക്കു മുകളിൽ വരെയെത്തിയ തേങ്ങയ്ക്കിപ്പോൾ 53 - 60 രൂപയായിട്ടുണ്ട്. മൊത്തവിലയും കുറയുകയാണ്. കർഷകർ പൊതുവിപണിയിൽ വിൽക്കുന്ന തേങ്ങയ്ക്ക് മാസങ്ങൾക്ക് മുമ്പ് 60 - 65 രൂപയായിരുന്നു വിലയെങ്കിൽ ഇപ്പോഴത് അമ്പത് രൂപയിലേക്ക് താഴ്ന്നിട്ടുണ്ട്.

5 / 5

അതേസമയം, വെളിച്ചെണ്ണ ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾക്ക് വില കുറവുമായി സപ്ലൈകോ എത്തിയിട്ടുണ്ട്. സബ്‌സിഡി നിരക്കിൽ നൽകുന്ന വെളിച്ചെണ്ണയുടെ വില ലിറ്ററിന് 10 രൂപ കുറച്ച് 309 രൂപയാക്കി. ഒരാൾക്ക് രണ്ട് ലിറ്റർ വരെ ഈ നിരക്കിൽ ലഭിക്കും. സബ്‌സിഡിയിതര ശബരി വെളിച്ചെണ്ണയുടെ വില 20 രൂപ കുറച്ച് 329 രൂപയാക്കിയിട്ടുണ്ട്. (Image Credit: Getty Images)

അത്താഴം കഴിച്ച ഉടനെ തന്നെ ഉറങ്ങാറുണ്ടോ?
ഈ രോഗമുള്ളവര്‍ നിലക്കടല കഴിക്കാന്‍ പാടില്ല
എംഎസ് ധോണിക്ക് ബിസിസിഐ നല്‍കുന്ന പെന്‍ഷന്‍ എത്ര?
സീസണായി ഇനി മാംഗോ പുഡ്ഡിങ് ഉണ്ടാക്കാം
Viral Video: അമിതമായാൽ, ലോഡും നിലത്താകും
Viral Video: സെക്യൂരിറ്റിയൊക്കെ കുഞ്ഞാവക്ക് എന്ത്?
വേലിക്ക് മുകളിൽ മഞ്ഞ് കളയുന്ന അണ്ണാൻ
റെയ്ഡില്‍ പിടിച്ചെടുത്ത കോടികള്‍ പൊലീസ് എണ്ണുന്നു; പൂനെയിലെ ദൃശ്യങ്ങള്‍