AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Nedumangad Newborn Death: കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കള്‍; ഡോക്ടറെ സ്ഥലംമാറ്റി

Doctor Bindu Sundar Transfer: കഴിഞ്ഞ തിങ്കളാഴ്ചയാണ് വിതുര ആനപ്പാറ മണലി റോഡരികത്ത് വീട്ടില്‍ എന്‍കെ നിരഞ്ജന കൃഷ്ണനും ഭര്‍ത്താവ് ബിനില്‍ മനോഹറും 9ാം മാസത്തെ സ്‌കാനിങ്ങിനായി ആശുപത്രിയിലെത്തിയത്. പിന്നാലെ യുവതി പ്രസവത്തിനായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു.

Nedumangad Newborn Death: കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കള്‍; ഡോക്ടറെ സ്ഥലംമാറ്റി
ആശുപത്രിയിലെ പ്രതിഷേധം Image Credit source: Social Media
Shiji M K
Shiji M K | Updated On: 18 Feb 2026 | 02:36 PM

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ കുഞ്ഞ് മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തില്‍ ആരോപണവിധേയായ കണ്‍സള്‍ട്ടന്റ് ഡോക്ടര്‍ ബിന്ദു സുന്ദറിനെ സ്ഥലംമാറ്റി. പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്കാണ് ഇവരെ സ്ഥലംമാറ്റിയത്. അന്വേഷണത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്എടി ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരെ നിയോഗിച്ചു. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.

അന്വേഷണ സംഘത്തില്‍ പീഡിയാട്രിക്, ഗൈനക്കോളജി, അനസ്തീസിയ വിഭാഗങ്ങളിലെ ഡോക്ടര്‍മാരാണുള്ളത്. ഇന്ന് തന്നെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

എന്നാല്‍ കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന നിലപാടിലാണ് ബന്ധുക്കള്‍. കണ്ണില്‍ പൊടിയിടാനാണ് ഡോക്ടര്‍ സ്ഥലംമാറ്റിയിരിക്കുന്നതെന്നും അവരെ സസ്‌പെന്‍ഡ് ചെയ്യാതെ മൃതദേഹം ഏറ്റെടുക്കില്ലെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. യുവതി ഗുരുതരാവസ്ഥയിലാണെന്ന് അറിഞ്ഞിട്ടും ഡോക്ടര്‍ ഗൗനിച്ചില്ല, ശസ്ത്രക്രിയ വൈകിയതാണ് കുഞ്ഞിന്റെ മരണകാരണമെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

Also Read: Thiruvanthpuram Child Death: ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞു മരിച്ചു! 2 മാസത്തിനിടെ പിഴവ് രണ്ടാം തവണ, ചികിത്സിച്ച്ത് ഒരേ ഡോക്ടർ

കഴിഞ്ഞ തിങ്കളാഴ്ചയാണ് വിതുര ആനപ്പാറ മണലി റോഡരികത്ത് വീട്ടില്‍ എന്‍കെ നിരഞ്ജന കൃഷ്ണനും ഭര്‍ത്താവ് ബിനില്‍ മനോഹറും 9ാം മാസത്തെ സ്‌കാനിങ്ങിനായി ആശുപത്രിയിലെത്തിയത്. പിന്നാലെ യുവതി പ്രസവത്തിനായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ 4.30ന് ലേബര്‍ റൂമിലേക്ക് കയറ്റി. രണ്ട് മണിയോടെ പ്രസവ ശസ്ത്രക്രിയ നടത്തിയെങ്കിലും കുഞ്ഞ് മരണപ്പെട്ടിരുന്നു.

Follow Us