AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Curd Rice: എത്രവേണേലും കഴിച്ചുപോകും ഈ തൈരുസാദം; വളരെ എളുപ്പത്തിൽ തയാറാക്കാം

Curd Rice Recipe: വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു വിഭവമാണിത്. വേവിച്ച അരിയിൽ തൈര് ചേർത്താണ് ഇതുണ്ടാക്കുന്നത്. സ്വാദിഷ്ടമായ തൈര് സാദം തയാറാക്കാനുള്ള റെസിപ്പി ഇതാ...

Sarika KP
Sarika KP | Updated On: 28 Dec 2025 | 08:50 PM
ദക്ഷിണേന്ത്യന്‍ വിഭവങ്ങളില്‍ പ്രധാനപ്പെട്ട ഒരു വിഭവമാണ് തൈര് സാദം. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു വിഭവമാണിത്. വേവിച്ച അരിയിൽ തൈര് ചേർത്താണ് ഇതുണ്ടാക്കുന്നത്. സ്വാദിഷ്ടമായ തൈര് സാദം തയാറാക്കാനുള്ള റെസിപ്പി ഇതാ... (Image Credits: Getty Images)

1 / 5
ചേരുവകൾ: പച്ചരി - 1/2 കപ്പ്, വെള്ളം - 2 കപ്പ്, പാൽ - 1/2 കപ്പ്, തൈര് - 1.5 കപ്പ്,ഉഴുന്ന് പരിപ്പ് - 1 ടീ സ്പൂൺ,കടുക് - 1/2 ടീ സ്പൂൺ,വറ്റൽ മുളക് - 2, കായപ്പൊടി - 1/4 ടീ സ്പൂൺ,ഇഞ്ചി - 2 ടീ സ്പൂൺ,പച്ചമുളക് - 1,മല്ലിയില - കുറച്ച്,കറിവേപ്പില - കുറച്ച്,എണ്ണ  - 2 ടീ സ്പൂൺ,ഉപ്പ്  - പാകത്തിന്.

2 / 5
തയാറാക്കുന്ന വിധം:തൈര് സാ​ദം തയ്യാറാക്കാനാായി ആദ്യ അരി നല്ലതുപോലെ കഴുകിവൃത്തിയാക്കി 20 മിനിറ്റ് കുതിർക്കാൻ വയ്ക്കുക. ശേഷം വെള്ളം ഊറ്റിയശേഷം  കുക്കറിൽ ഇട്ട് രണ്ട് കപ്പ് വെള്ളം ഒഴിച്ച് വേവിക്കാൻ വെക്കുക. നാലു മുതൽ അഞ്ച് വിസിൽ വെന്തശേഷം തീ ഓഫാക്കുക. ചോറ്  നന്നായി ഇളക്കി കുഴഞ്ഞ പാകത്തിൽ ആക്കുക.

3 / 5
ശേഷം അരക്കപ്പ് പാൽ ചേർത്ത്  യോജിപ്പിക്കുക. ചോറ് തണുത്തതിനു ശേഷം ഒരു പാത്രത്തിലേക്ക് മാറ്റുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ പച്ചമുളക്, ഇഞ്ചി, മല്ലിയില ചേർത്ത്  ഇളക്കുക. ഒന്നര കപ്പ് തൈരും,പാകത്തിന് ഉപ്പും ചേർത്ത്  നല്ല പോലെ യോജിപ്പിക്കുക.

4 / 5
ശേഷം താളിക്കാൻ ഒരു ചെറിയ പാനിൽ 2 ടീസ്പൂൺ എണ്ണ ചൂടാക്കുക. ഉഴുന്നുപരിപ്പ് ,കടുക്, വറ്റൽ മുളക്, കറിവേപ്പില, കായപ്പൊടി ചേർത്ത്  വറുത്തശേഷം  തയാറാക്കിയ ചോറിൽ ചേർത്തു യോജിപ്പിക്കുക. സ്വാദിഷ്ടമായ തൈര് സാദം തയാർ.  അലങ്കരിക്കാൻ വേണ്ടി വറുത്ത അണ്ടിപ്പരിപ്പ്,  മാതള അല്ലി ചേർക്കാവുന്നതാണ്.

5 / 5