Coconut Oil Price: കൊപ്രയ്ക്കും വെളിച്ചെണ്ണയ്ക്കും വീണ്ടും വില ഉയര്‍ന്നു; റബറും ആശങ്കയില്‍
Kerala Rubber Price: സംസ്ഥാനത്ത് റബര്‍ വിലയില്‍ ഉയര്‍ച്ച സംഭവിക്കാത്തത് കര്‍ഷകരില്‍ ആശങ്ക സൃഷ്ടിക്കുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ റബര്‍ ഉത്പാദനം കുറഞ്ഞു.

കൊപ്രയ്ക്കും വെളിച്ചെണ്ണയ്ക്കും വീണ്ടും വില കുതിക്കുന്നു. കേരളത്തില്‍ നിരക്കുകളില്‍ നിലവില്‍ മാറ്റമില്ലെങ്കിലും, അയല്‍ സംസ്ഥാനങ്ങളില്‍ നാളികേരോത്പന്നങ്ങളുടെ വില വര്‍ധിക്കുകയാണ്. തമിഴ്‌നാട്ടില്‍ വെളിച്ചെണ്ണ ക്വിന്റലിന് 200 രൂപയും കൊപ്രയ്ക്ക് 100 രൂപയും ഉയര്‍ന്നു. മഴ ശക്തിപ്രാപിക്കുന്നത് നാളികേര വിളവെടുപ്പില്‍ തടസമുണ്ടാക്കിയതാണ് നിലവിലെ വില വര്‍ധനവിന് കാരണം. (Image Credits: Getty Images)

അതേസമയം, സംസ്ഥാനത്ത് റബര്‍ വിലയില്‍ ഉയര്‍ച്ച സംഭവിക്കാത്തത് കര്‍ഷകരില്‍ ആശങ്ക സൃഷ്ടിക്കുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ റബര്‍ ഉത്പാദനം കുറഞ്ഞു. ഉത്പാദനം കുറയുമ്പോള്‍ വല ഉയരുന്നതാണ് പതിവ് കാഴ്ചയെങ്കിലും, ഡിമാന്‍ഡ് ഉയരാത്തത് വിലയെ ബാധിക്കുന്നില്ല.

റബര്‍ ബോര്‍ഡ് പുറത്തുവിട്ട കണക്കനുസരിച്ച് ആര്‍എസ്എസ് 4 ഗ്രേഡിന്റെ വില നിലവില്‍ 187 രൂപയാണ്. എന്നാല്‍ 179-184 രൂപയ്ക്കിടെയാണ് പല സ്ഥലങ്ങളിലും വ്യാപാരികള്‍ ചരക്ക് ശേഖരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 180 രൂപ താങ്ങുവിലയ്ക്കും താഴെയാണ് പല സ്ഥലങ്ങളിലെയും വില.

കേരളത്തിന് പുറത്ത് നിന്ന് റബര്‍ കൊണ്ടുവന്ന് വിലയിടിക്കാനുള്ള ശ്രമം നേരത്തെ ടയര്‍ കമ്പനികളുടെയും വ്യാപാരികളുടെയും ഭാഗത്ത് നിന്നുണ്ടായിരുന്നു. എന്നാല്‍ ഇത് പരാജയപ്പെട്ടതോടെ വീണ്ടും കേരളത്തില്‍ നിന്ന് വാങ്ങിത്തുടങ്ങി. പല കമ്പനികളും മൊത്തക്കച്ചവടക്കാരും വിപണിയില്‍ നിന്നും മൂന്നും നാലും രൂപ കുറച്ചുള്ള വില നല്‍കി റബര്‍ കര്‍ഷകരെ ചൂഷണം ചെയ്യുന്നു.

റബര്‍ ഷീറ്റുകള്‍ തൂക്കുന്നതിന് ഡിജിറ്റല്‍ ത്രാസുകള്‍ ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍ പലയിടങ്ങളിലും ഇത് പാലിക്കുന്നില്ല.