Coconut Oil Price: വെളിച്ചെണ്ണ വില ഉയരും, വില്ലനാകുന്നത് തമിഴ്നാടിന്റെ ആ നീക്കം
Coconut Oil Price in Kerala: വെളിച്ചെണ്ണ ഉപഭോക്താക്കളുടെ എണ്ണം മുൻകാലങ്ങളിൽ നിന്ന് പകുതിയായി കുറഞ്ഞിട്ടുണ്ടെന്നാണ് കണക്ക്. വെളിച്ചെണ്ണ വില ഉയരുന്നത് മലയാളികളുടെ അടുക്കള ബജറ്റിന്റെ താളം തെറ്റിക്കും.

വിലക്കയറ്റത്തിൽ വലയുന്ന മലയാളികൾക്ക് ആശ്വാസം വെളിച്ചെണ്ണ മാത്രമാണ്. ഓണക്കാലത്ത് അഞ്ഞൂറ് കടന്ന വെളിച്ചെണ്ണ വില നിലവിൽ മുന്നൂറായി താഴ്ന്നിട്ടുണ്ട്. തേങ്ങ വിലയും കുറഞ്ഞു. എന്നാൽ വെളിച്ചെണ്ണ വില വീണ്ടും കൂടുമെന്നാണ് സൂചന. (Image Credit: Getty Images)

തമിഴ്നാട് ലോബിയുടെ വില വീണ്ടുമുയർത്താനുള്ള തന്ത്രങ്ങളാണ് കേരളത്തിലെ വെളിച്ചെണ്ണ വിലയെ സ്വാധീനിക്കാൻ സാധ്യതയുള്ളത്. ഇതിനായി കൊപ്രയുടെ വലിയ ശേഖരം പൂഴ്ത്തി വച്ച് കൃത്രിമക്ഷാമമുണ്ടാക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്നാണ് വിവരം. (Image Credit: Getty Images)

കൊപ്രയ്ക്കായി പ്രധാനമായും ആശ്രയിക്കുന്നത് തമിഴ്നാടിനെയാണ്. ഇതാണ് തമിഴ്നാട് ലോബിക്ക് സഹായമാകുന്നത്. ഗോഡൗണുകളിൽ കൊപ്ര പൂഴ്ത്തിവച്ച് കൃത്രിമമായി ക്ഷാമമുണ്ടാക്കി കൊള്ളവിലയ്ക്ക് വിൽക്കാനാണ് നീക്കം. (Image Credit: Getty Images)

കൊപ്രവില കൂടിയാൽ സംസ്ഥാനത്തെ ചെറുകിട ഓയിൽ മില്ലുകൾ പലതും അടച്ചുപൂടേണ്ട സ്ഥിതിയാകുമെന്നും മില്ലുടമകളുടെ സംഘടന പറയുന്നു. കൊപ്ര വില കൂടിയാൽ സ്വാഭാവികമായും സംസ്ഥാനത്തെ വെളിച്ചെണ്ണ വിലയും ഉയരും. ഇത് മലയാളികളുടെ അടുക്കള ബജറ്റിന്റെ താളം തെറ്റിക്കും. (Image Credit: Getty Images)

വെളിച്ചെണ്ണ വില വീണ്ടും ഉയർന്നാൽ വലിയ തിരിച്ചടിയാകും വ്യാപാരികൾക്ക് നൽകുന്നത്. വെളിച്ചെണ്ണ ഉപഭോക്താക്കളുടെ എണ്ണം മുൻകാലങ്ങളിൽ നിന്ന് പകുതിയായി കുറഞ്ഞിട്ടുണ്ടെന്നാണ് പറയുന്നത്. വെളിച്ചെണ്ണയുടെ പകുതിക്ക് വിലയ്ക്ക് മറ്റ് ഭക്ഷ്യ എണ്ണകൾ വിപണികളിൽ ലഭ്യമാണ്. (Image Credit: Getty Images)