ചിരട്ട കളയല്ലേ! ഗാർഡൻ ലുക്ക് അടിമുടി മാറ്റാം | Coconut Shell Gardening Ideas, Eco-Friendly DIY Planters for Your Home Malayalam news - Malayalam Tv9

Gardening Tips: ചിരട്ട കളയല്ലേ! ഗാർഡൻ ലുക്ക് അടിമുടി മാറ്റാം

Published: 

12 Sep 2026 | 03:14 PM

Coconut Shell Gardening Ideas: വീട്ടിലും ബാൽക്കണിയിലും ഒരു ചെറിയ തോട്ടമൊരുക്കാൻ നമ്മുടെ അടുക്കളകളിൽ ഉപയോഗശേഷം എറിഞ്ഞുകളയുന്ന ചിരട്ടകൾ മതി. ചരടോ കയറോ ഉപയോഗിച്ച് കോർത്തെടുത്ത് ജനലുകളിലോ ബാൽക്കണിയിലോ തൂക്കിയിടാം, ചിരട്ടകൾ നിരയായി ഉറപ്പിച്ച് വെർറ്റിക്കൽ ഗാർഡനുകൾ നിർമ്മിക്കാം. ഗാർഡനിൽ ചിരട്ട എങ്ങനെയെല്ലാം ഉപകാരിയാകുന്നുവെന്ന് അറിഞ്ഞാലോ.....

1 / 5
നല്ലൊരു അടിപൊളി ഗാർഡൻ, പലരുടെയും ആഗ്രഹമാണ്. എന്നാൽ ഇതിന് അധികം പൈസ ചെലവൊന്നുമില്ലെന്നേ, വെറുമൊരു ചിരട്ട കൊണ്ട് നിങ്ങളുടെ ആഗ്രഹം നടത്താം. വീട്ടിലും ബാൽക്കണിയിലും ഒരു ചെറിയ തോട്ടമൊരുക്കാൻ നമ്മുടെ അടുക്കളകളിൽ ഉപയോഗശേഷം എറിഞ്ഞുകളയുന്ന ചിരട്ടകൾ മതി. ഗാർഡനിൽ ചിരട്ട എങ്ങനെയെല്ലാം ഉപകാരിയാകുന്നുവെന്ന് അറിഞ്ഞാലോ..... (Image Credit source: Getty Images)

2 / 5
ഉപയോഗിച്ച ചിരട്ടയുടെ അടിഭാഗത്ത് വെള്ളം വാർന്നുപോകാനായി ചെറിയൊരു ദ്വാരം ഇടുക. മുകൾഭാഗത്ത് മൂന്ന് വശങ്ങളിലായി ചെറിയ ദ്വാരങ്ങൾ ഇട്ട് ചരടോ കയറോ ഉപയോഗിച്ച് കോർത്തെടുത്ത് ജനലുകളിലോ ബാൽക്കണിയിലോ തൂക്കിയിടാം. മണി പ്ലാന്റ്, സക്കുലന്റുകൾ, പെപ്പറോമിയ തുടങ്ങിയ ചെറിയ ചെടികൾ നടാൻ ഇത് ഏറെ അനുയോജ്യമാണ്.

3 / 5
ചിരട്ടയുടെ പുറംഭാഗം സാന്റ് പേപ്പർ ഉപയോഗിച്ച് ഉരച്ചു മിനുസപ്പെടുത്തിയ ശേഷം അക്രിലിക് പെയിന്റ് ഉപയോഗിച്ച് നിങ്ങളുടെ ഇഷ്ടാനുസരണം പെയിന്റ് ചെയ്യുക. ഇവ പഠനമുറിയിലെ മേശപ്പുറത്തോ ഡൈനിംഗ് ടേബിളിലോ ലിവിംഗ് റൂമിലോ ഇൻഡോർ പ്ലാന്റുകളായി വെക്കാവുന്നതാണ്.

4 / 5
കുറഞ്ഞ സ്ഥലമുള്ളവർക്ക് മതിലുകളിലോ തടി ബോർഡുകളിലോ ചിരട്ടകൾ നിരയായി ഉറപ്പിച്ച് വെർറ്റിക്കൽ ഗാർഡനുകൾ നിർമ്മിക്കാം. ചെറിയ പച്ചക്കറികളും അലങ്കാരച്ചെടികളും ഈ രീതിയിൽ വളർത്താനാകും. ചെടിയുടെ വേരുകൾ ചീഞ്ഞുപോകാതിരിക്കാൻ അടിഭാഗത്ത് ഡ്രെയിനേജ് ദ്വാരം നിർബന്ധമായും ഇടുക.

5 / 5
പയർ, കടുക്, വസൂരിപ്പയർ തുടങ്ങിയവയുടെ മൈക്രോ ഗ്രീൻസുകൾ വളർത്താൻ വലിയ ചട്ടികൾക്ക് പകരം ചിരട്ടകൾ മികച്ച തുടക്കമായിരിക്കും. എന്നാൽ ചിരട്ടയിൽ മണ്ണ് നിറയ്ക്കുന്നതിന് മുൻപായി അല്പം ചകിരിച്ചോറോ ചെറിയ കല്ലുകളോ അടിയിൽ ഇടുന്നത് നീർവാർച്ച സുഗമമാക്കും.

Loading...
Unable to load recommendations.
Follow Us
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
ബെംഗളൂരുവില്‍ സ്വര്‍ണത്തിന് വന്‍ വിലക്കുറവ്, ലാഭം വേണ്ടേ?
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ