തേങ്ങാവെള്ളമോ മോരോ?; നിർജലീകരണം തടയാൻ ആരാണ് ഇവരിൽ കേമൻ | Coconut Water vs Buttermilk, What Should You Drink in Summer to Stay Hydrated Malayalam news - Malayalam Tv9

Beats Dehydration: തേങ്ങാവെള്ളമോ മോരോ?; നിർജലീകരണം തടയാൻ ആരാണ് ഇവരിൽ കേമൻ

Published: 

16 Mar 2026 | 07:57 AM

Coconut Water vs Buttermilk Benefits: ശരീരത്തിൽ നിർജലീകരണം സംഭവിക്കുമ്പോൾ വെറും വെള്ളം മാത്രം കുടിക്കുന്നത് ഇലക്ട്രോലൈറ്റുകളുടെ സന്തുലിതാവസ്ഥ വീണ്ടെടുക്കാൻ സഹായിക്കില്ല എന്നാണ് ചില വിദ​ഗ്ധ പഠനങ്ങൾ പറയുന്നത്. ഇവിടെയാണ് പ്രകൃതിദത്ത പാനീയങ്ങളുടെ പ്രാധാന്യം നമ്മൾ മനസ്സിലാക്കേണ്ടത്.

1 / 5
വേനൽക്കാലത്ത് ശരീരത്തിലെ ജലാംശം നിലനിർത്താൻ നാം വെള്ളം ധാരാളമായി കുടിക്കേണ്ടതുണ്ട്. എന്നാൽ വെറുതെ വെള്ളം കുടിച്ചാൽ നിർജ്ജലീകരണം മാറുമോ എന്നത് പലരുടെയും സംശയമാണ്. ഈ സമയത്ത് ചിലർ ഏറ്റവുമധികം ആശ്രയിക്കുന്നത് തേങ്ങാവെള്ളത്തെയും മോരിനെയുമാണ്. എന്നാൽ കടുത്ത ചൂടിൽ നിർജലീകരണം വേഗത്തിൽ തടയാൻ സഹായിക്കുന്നത് ഇവയിലേതാണെന്ന് അറിയാമോ. (Image Credits: Getty Images)

2 / 5
ശരീരത്തിൽ നിർജലീകരണം സംഭവിക്കുമ്പോൾ വെറും വെള്ളം മാത്രം കുടിക്കുന്നത് ഇലക്ട്രോലൈറ്റുകളുടെ സന്തുലിതാവസ്ഥ വീണ്ടെടുക്കാൻ സഹായിക്കില്ല എന്നാണ് ചില വിദ​ഗ്ധ പഠനങ്ങൾ പറയുന്നത്. ഇവിടെയാണ് പ്രകൃതിദത്ത പാനീയങ്ങളുടെ പ്രാധാന്യം നമ്മൾ മനസ്സിലാക്കേണ്ടത്. പ്രത്യേകിച്ച് കൂൾ ഡ്രിങ്ക്സുകളുടെയും കുപ്പികളിലെ കളർ വെള്ളത്തിൻ്റെയും പുറകെ പോകുന്നവർ പ്രത്യേകം ശ്രദ്ധിക്കണം.

3 / 5
തേങ്ങാവെള്ളം: തേങ്ങാവെള്ളം ഏറ്റവും മികച്ച ഐസോടോണിക് പാനീയങ്ങളിൽ ഒന്നാണ്. പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം തുടങ്ങിയ ഇലക്ട്രോലൈറ്റുകളാൽ സമ്പന്നമാണ് നമ്മുടെ തേങ്ങാവെള്ളം. കഠിനമായ വ്യായാമത്തിന് ശേഷം ഉന്മേഷം പകരാൻ ഇത് മികച്ചതാണ്. പ്രകൃതിദത്തമായ പഞ്ചസാര ഉള്ളതിനാൽ ശരീരത്തിന് പെട്ടെന്ന് ഊർജ്ജം ലഭിക്കുകയും ചെയ്യും. അതുപോലെ കലോറി വളരെ കുറവുമാണ്.

4 / 5
മോര്: നമ്മുടെ നാട്ടിലെ ഇപ്പോഴത്തെ കാലാവസ്ഥയ്ക്ക് ഏറ്റവും നല്ലതാണ് മോര്. ഇതിലെ പ്രോബയോട്ടിക്സ് ദഹനപ്രക്രിയ സുഖമമാക്കാൻ സഹായിക്കുന്നു. വേനൽക്കാലത്ത് ദഹനപ്രശ്നങ്ങൾ ഒഴിവാക്കാൻ മോര് മികച്ചതാണ്. ഉപ്പും, ഇഞ്ചിയും, കാന്താരി മുളകും, ചെറിയ മുളകും ചേർത്ത മോര് നിർജലീകരണം തടയുക മാത്രമല്ല, ശരീരത്തെ ഉള്ളിൽ നിന്ന് തണുപ്പിക്കുകയും ചെയ്യുന്നു.

5 / 5
ആരാണ് കേമൻ; നല്ല വെയിലത്ത് ജോലി ചെയ്യുന്നവരോ കഠിനമായ കായികാധ്വാനം ചെയ്യുന്നവരോ ആണെങ്കിൽ തേങ്ങാവെള്ളമാണ് ഏറ്റവും നല്ലത്. ശരീരത്തിലെ ഇലക്ട്രോലൈറ്റുകൾ വേഗത്തിൽ നൽകുന്നു. ആഹാരത്തിന് ശേഷമോ ഉച്ചസമയത്തോ ഉള്ള ദാഹം അകറ്റാനും ദഹനത്തിനും മോര് തന്നെയാണ് നല്ലത്.

Follow Us
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
ക്യാരറ്റും ബീറ്റ്‌റൂട്ടും വെന്ത് കിട്ടുന്നില്ലേ? ഇതൊരു നുള്ള് ചേർക്കൂ
ചെമ്പരത്തി പൂ കൊണ്ട് രസം തയ്യാറാക്കിയാലോ, റെസിപ്പി ഇതാ
അടുക്കള ജനാലയിൽ പുതിനത്തോട്ടം; തഴച്ചു വളരാൻ ചെയ്യേണ്ടത്
പട്ടാള കിച്ചണിൽ ആന കേറി തിന്നത് ഉപ്പ്, എന്തിനായിരുന്നു?
പാലക്കാട് ഉള്‍പ്പെടെയുള്ള അഞ്ച് മണ്ഡലങ്ങളില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പിന്നീട്; തേടുന്നത് സ്വതന്ത്രരെ
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 24 മണിക്കൂറിനുള്ളില്‍; പ്രതിപക്ഷ നേതാവ് പറയുന്നു
ജിം സന്തോഷ് കൊലപാതകക്കേസ് പ്രതി അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്തി