Coffee Price: ബ്രസീലിലെ കാലാവസ്ഥ നേട്ടമായി; വില കുതിച്ചത് മലയാളികളുടെ പ്രിയപ്പെട്ട സാധനത്തിനും
Coffee Price Hike: ബ്രസീലിലെ പ്രധാന കൃഷിമേഖലയിൽ വേണ്ടതിലും കുറഞ്ഞ അളവിലാണ് മഴ ലഭിക്കുന്നത്. കൽമാഗി ചുഴലിക്കാറ്റ് വിയറ്റ്നാമിലെ കൃഷിയെയും ബാധിച്ചിട്ടുണ്ട്. ഇവയെല്ലാം ഇന്ത്യയിലെ കാപ്പി വിലയിൽ പ്രതിഫലിക്കുന്നുണ്ട്.

അന്താരാഷ്ട്ര വിപണിയിൽ കാപ്പി വില ഉയരുന്നു. കഴിഞ്ഞ തിങ്കളാഴ്ച റോബസ്റ്റ കാപ്പിയുടെ അന്താരാഷ്ട്ര വിലയിൽ ടണ്ണിന് 153 ഡോളറിന്റെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഇത് രാജ്യത്തെ കാപ്പി കർഷകർക്ക് നേട്ടമാണ്. (Image Credit: Getty Image)

കേരളത്തിൽ കൂടുതലായി കൃഷിചെയ്യുന്ന റോബസ്റ്റ കാപ്പിക്ക് സെപ്റ്റംബർ അവസാന വാരങ്ങളിലും നവംബറിലെ ആദ്യ ദിവസങ്ങളിലും മികച്ച വില ലഭിക്കുന്നുണ്ടെന്നാണ് വിവരം. (Image Credit: Getty Image)

ഒക്ടോബർ ആദ്യവാരം ലഭിച്ചിരുന്ന 210-410 നിലവാരവുമായി താരതമ്യം ചെയ്യുമ്പോൾ കാപ്പിക്കുരുവിന് 30 രൂപയും പരിപ്പിന് 40 രൂപയും വില വർദ്ധനവ് ഉണ്ടായിട്ടുണ്ട്. (Image Credit: Getty Image)

ലോകത്തിലെ പ്രധാന കാപ്പി ഉൽപാദകരമാണ് ബ്രസീലും വിയറ്റ്നാമും. ഇരു രാജ്യങ്ങളിലെയും കാലാവസ്ഥ വ്യതിയാനമാണ് അന്താരാഷ്ട്ര വിപണിയിൽ കാപ്പി വില ഉയർന്നതിന് പ്രധാന കാരണം. (Image Credit: Getty Image)

ബ്രസീലിലെ പ്രധാന കൃഷിമേഖലയിൽ വേണ്ടതിലും കുറഞ്ഞ അളവിലാണ് മഴ ലഭിക്കുന്നത്. കൽമാഗി ചുഴലിക്കാറ്റ് വിയറ്റ്നാമിലെ കൃഷിയെ ബാധിച്ചു. കൂടാതെ യുഎസ്, ബ്രസീലിയൻ കാപ്പിക്ക് ഏർപ്പെടുത്തിയ തീരുവയും കാപ്പിവിലയിൽ പ്രതിഫലിച്ചു. (Image Credit: Getty Image)