Coffee Price: കാലാവസ്ഥ മാറി, കാപ്പി വിലയിൽ വൻ ഇടിവ്
Coffee Price in Kerala: ബ്രസീലിൽ നിന്നുള്ള യുഎസ് ഇറക്കുമതിക്ക് ഏർപ്പെടുത്തിയ 50% താരിഫ് ഉടൻ നീക്കം ചെയ്യുമെന്ന പ്രതീക്ഷകൾ വില കുറയാൻ കാരണമായിട്ടുണ്ട്

ആഗോള കാപ്പി ഉൽപ്പാദനത്തിൻ്റെ ഈ രാജ്യങ്ങളിലെ വിളകളെ ബാധിക്കാനുള്ള കാലാവസ്ഥാ ഭീഷണികൾ കുറഞ്ഞതോടെയാണ് വില കുത്തനെ ഇടിഞ്ഞത്. (Image Credit: Getty Images)

റോബസ്റ്റാ കാപ്പി 5 ആഴ്ചയിലെ ഉയർന്ന നിലയിൽ നിന്നും അറബിക്ക കാപ്പി 8.5 മാസത്തിലെ ഉയർന്ന നിലയിൽ നിന്നും താഴോട്ട് കൂപ്പുകുത്തി. ബ്രസീലിലെ കാപ്പി കൃഷി ചെയ്യുന്ന പ്രദേശങ്ങളിൽ വാരാന്ത്യത്തിൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനമാണ് വില കുറയാൻ ഒരു കാരണം. (Image Credit: Getty Images)

വിയറ്റ്നാമിൻ്റെ പ്രധാന കാപ്പി ഉത്പാദന മേഖലയിൽ ഫെങ്‌ഷെൻ ഉഷ്ണമേഖലാ ചുഴലിക്കാറ്റിൽ നിന്നുള്ള കനത്ത മഴയ്ക്ക് സാധ്യത കുറവാണെന്ന് വിയറ്റ്നാം കാലാവസ്ഥാ ഓഫീസ് അറിയിച്ചു. ഇതോടെ വിളനാശത്തിനുള്ള സാധ്യത കുറയുകയും റോബസ്റ്റാ കാപ്പിയുടെ വില കുത്തനെ ഇടിയുകയുമായിരുന്നു. (Image Credit: Getty Images)

ഐ.സി.ഇ നിരീക്ഷണത്തിലുള്ള അറബിക്ക, റോബസ്റ്റാ കാപ്പി ശേഖരത്തിൽ കുറവ് വരുന്നത് നേരത്തെ വിലയെ ബാധിച്ചിരുന്നു. ബ്രസീലിൽ നിന്നുള്ള യുഎസ് ഇറക്കുമതിക്ക് ഏർപ്പെടുത്തിയ 50% താരിഫ് ഉടൻ നീക്കം ചെയ്യുമെന്ന പ്രതീക്ഷകൾ വില കുറയാൻ കാരണമായിട്ടുണ്ട്. (Image Credit: Getty Images)

അതേസമയം, കേരളത്തിൽ ഇന്ന് ക്വിറ്റലിന് 24000 രൂപയാണ് വില. ചിലയിടങ്ങളിൽ ക്വിറ്റലിന് 23600 രൂപ നിരക്കിലും വിൽപന നടക്കുന്നുണ്ട്. പ്രമുഖ ബ്രാൻഡുകളുടെ കാപ്പിപ്പൊടി, ഒരു കിലോയ്ക്ക് ഏകദേശം 500 മുതൽ 900 രൂപ വരെ വില വരുന്നുണ്ട്. (Image Credit: Getty Images)