Commodity Price: കാപ്പി, കൊക്കോ കർഷകർക്ക് ആശ്വാസം, നേട്ടമായത് യൂറോപ്പിന്റെ ആ തീരുമാനം; വെളിച്ചെണ്ണ വില ഉയർന്നുതന്നെ
Commodity Price Today: ഓഗസ്‌റ്റ്‐ഒക്‌ടോബറിൽ യുഎസിലേയ്‌ക്കുള്ള ബ്രസീലിയൻ കാപ്പി കയറ്റുമതിയിൽ 52 ശതമാനം ഇടിവ് സംഭവിച്ചതായാണ് കണക്ക്. മലയാളികൾക്ക് ആശങ്കയായി തേങ്ങ, പച്ചക്കറി എന്നിവയുടെ വില കുതിക്കുകയാണ്.

ആഗോള കൊക്കോ, കാപ്പി കർഷകർക്ക് ആശ്വാസമായി യൂറോപ്യൻ പാർലമെന്റിന്റെ സുപ്രധാന തീരുമാനം. വനം നശീകരിച്ചുള്ള കാർഷികോൽപന്നങ്ങളുടെ ഇറക്കുമതിക്ക് നിരോധം വരുത്താനുള്ള നിയമം ഒരു വർഷത്തേയ്‌ക്ക് മരവിപ്പിച്ചതാണ് കർഷകർക്ക് ആശ്വാസമാകുന്നത്. (Image Credit: Getty Images)

ഇറക്കുമതി നിരോധിക്കാനുള്ള തീരുമാനം ആഫ്രിക്ക, ബ്രസീൽ, ഇന്തൊനീഷ്യൻ ഉൽപാദകരെ ആശങ്കയിലാഴ്ത്തിയിരുന്നു. എന്നാൽ നിലവിലെ സാഹചര്യം കൊക്കോ, കാപ്പി എന്നിവയുടെ വിലയെ സ്വാധീനിക്കും. (Image Credit: Getty Images)

അതേസമയം, കാപ്പി കയറ്റുമതിയുടെ താളവും തെറ്റിയിട്ടുണ്ട്. അമേരിക്കയുടെ ഉയർന്ന നികുതിയാണ് ഇതിന് കാരണം. ഓഗസ്‌റ്റ്‐ഒക്‌ടോബറിൽ യുഎസിലേയ്‌ക്കുള്ള ബ്രസീലിയൻ കാപ്പി കയറ്റുമതിയിൽ 52 ശതമാനം ഇടിവ് സംഭവിച്ചതായാണ് കണക്ക്. (Image Credit: Getty Images)

മലയാളികൾക്ക് ആശങ്കയായി തേങ്ങ, പച്ചക്കറി എന്നിവയുടെ വില കുതിക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലവില്‍ 100 രൂപയ്ക്ക് മുകളിലാണ് ഒരു കിലോ തേങ്ങയ്ക്ക് ഈടാക്കുന്നത്. വെളിച്ചെണ്ണ ക്വിറ്റലിന് 38500 - 39000 നിരക്കിലാണ് വ്യാപാരം. (Image Credit: Getty Images)

തക്കാളി, മുരിങ്ങയ്ക്ക മുതലായ പച്ചക്കറിയുടെ വിലയും ഉയരുന്നുണ്ട്. ഒക്ടോബറിൽ സംഭവിച്ച മഴക്കെടുതിയും കൃഷിനാശവുമെല്ലാമാണ് കേരളത്തിൽ പച്ചക്കറി വില കത്തിക്കയറുന്നതിന് കാരണമാവുന്നത്. അതേസമയം സവാള വിലയും, വെളുത്തുള്ളി വിലയും കുത്തനെ ഇടിഞ്ഞു. (Image Credit: Getty Images)