AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Hair Growth Tips: തൈരോ പാലോ: മുടി തഴച്ചുവളരാൻ ഇവയിലേത് ഉപയോ​ഗിച്ച് കഴുകണം?

Hair Growth Home Remedies: മുടി വളരാൻ ഒട്ടനവധി വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കുന്നവരാണ് നമ്മളിൽ മിക്കവരും. അതിൽ ഏറ്റവും പ്രചാരത്തിലുള്ള ഒന്നാണ് തൈരും പാലും. പക്ഷേ ഇവയിലേതാണ് നിങ്ങളുടെ മുടിക്ക് നല്ലെതെന്ന് ചിന്തിച്ചിട്ടുണ്ടോ.

neethu-vijayan
Neethu Vijayan | Published: 14 Nov 2025 21:11 PM
കട്ടിയുള്ള തിളക്കമുള്ള ഇടതൂർന്ന മുടിയാർക്കാണ് ഇഷ്ടമല്ലാത്തത്. മുടി വളരാൻ ഒട്ടനവധി വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കുന്നവരാണ് നമ്മളിൽ മിക്കവരും. അതിൽ ഏറ്റവും പ്രചാരത്തിലുള്ള ഒന്നാണ് തൈരും പാലും. പക്ഷേ ഇവയിലേതാണ് നിങ്ങളുടെ മുടിക്ക് നല്ലെതെന്ന് ചിന്തിച്ചിട്ടുണ്ടോ. തൈര് നിങ്ങളുടെ തലയോട്ടിക്ക് ആവശ്യമായ പ്രോട്ടീനുകൾ, വിറ്റാമിനുകൾ, പ്രോബയോട്ടിക്കുകൾ എന്നിവ നൽകുന്നു. (Image Credits: Getty Images)

1 / 5
കൂടാതെ തൈര് മുടിയുടെ വേരുകളെ ശക്തിപ്പെടുത്താനും, താരനെ ചെറുക്കാനും, തലയോട്ടിയിലെ അസ്വസ്ഥത ശമിപ്പിക്കാനും സഹായിക്കുന്നു. തലയോട്ടിയിലെ ചർമ്മത്തിലുണ്ടാകുന്ന പൊട്ടൽ, ചൊറിച്ചിൽ അല്ലെങ്കിൽ വരൾച്ച എന്നിവയ്ക്ക് തൈര് വളരെ നല്ലതാണ്. തലയോട്ടിയുടെ സ്വാഭാവിക പിഎച്ച് നില സന്തുലിതമാക്കാനും ആരോഗ്യം വീണ്ടെടുക്കാനും ഇവ ഏറെ സഹായിക്കും. (Image Credits: Getty Images)

2 / 5
തൈരിലെ ലാക്റ്റിക് ആസിഡ് ഒരു പ്രകൃതിദത്ത എക്സ്ഫോളിയന്റ് പോലെ മുടിയിൽ പ്രവർത്തിക്കുന്നു. ഇത് നിങ്ങളുടെ തലയോട്ടിയിലെ മൃതകോശങ്ങളെ നീക്കം ചെയ്യുകയും രോമകൂപങ്ങൾ ശക്തമാകുകയും ചെയ്യുന്നു. തൈരിൽ ഒരു ടേബിൾസ്പൂൺ തേനും കുറച്ച് നാരങ്ങാനീരും ചേർക്കുക. 20-30 മിനിറ്റ് നേരം തലയിൽ പുരട്ടി വച്ചിട്ട് ഷാംപൂ ഉപയോഗിച്ച് കഴുകുക.(Image Credits: Getty Images)

3 / 5
പാലിലെ കാൽസ്യം, പ്രോട്ടീൻ, ബി 12 പോലുള്ള വിറ്റാമിനുകൾ മുടിയുടെ ശക്തിക്കും വളർച്ചയ്ക്കും നിർണായകമാണ്. ഇത് വരണ്ട് പൊട്ടുന്ന മുടിയിഴകൾക്ക് ജലാംശം നൽകുകയും മുടിക്ക് തിളക്കം നൽകുകയും ചെയ്യുന്നു. മലിനീകരണം, സ്റ്റൈലിംഗ് അല്ലെങ്കിൽ ഹാർഡ് വാട്ടർ എന്നിവ കാരണം നിങ്ങളുടെ മുടി മങ്ങിയതായി തോന്നുകയോ സ്വാഭാവിക ഇലാസ്തികത നഷ്ടപ്പെടുകയോ ചെയ്താൽ, പാൽ ഇതിന് നല്ലൊരു പരി​ഹാരമാണ്. (Image Credits: Getty Images)

4 / 5
തൈരിനും പാലിനും അതിശയകരമായ ഗുണങ്ങളുണ്ടാണുള്ളത്.  എണ്ണമയമുള്ളതോ താരൻ സാധ്യതയുള്ളതോ ആയ തലയോട്ടിയാണെങ്കിൽ തൈര് നല്ലൊരു പരിഹാരമാണ്. മുടി വരണ്ടതോ, ചുരുണ്ടതോ, തിളക്കമില്ലാത്തതോ ആണെങ്കിൽ, പാൽ കൂടുതൽ ഫലപ്രദമായിരിക്കും. തലയോട്ടിയിൽ എണ്ണമയം ഉണ്ടാക്കാതെ തൽക്ഷണ ഈർപ്പം നൽകുകയും ചെയ്യുന്നു. (Image Credits: Getty Images)

5 / 5