AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold Investments: നിങ്ങളില്ലെങ്കിലും അവര്‍ പഠിക്കട്ടെ; കുട്ടികളുടെ ഭാവിയ്ക്കായി സ്വര്‍ണത്തില്‍ നിക്ഷേപിക്കാം

Gold Investment For Child's Education: നിശ്ചിത കാലയളവില്‍ സ്വര്‍ണം അതിന്റെ മൂല്യം വര്‍ധിപ്പിക്കുന്നു. സ്വര്‍ണ നിക്ഷേപം വളരെ ദ്രവ്യതയുള്ളതുമാണ്. നിക്ഷേപകന് വളരെ എളുപ്പത്തില്‍ മാറ്റാനും വില്‍ക്കാനും സാധിക്കുന്നു.

Shiji M K
Shiji M K | Published: 15 Nov 2025 | 12:10 PM
ഇന്ത്യന്‍ സംസ്‌കാരവുമായി സ്വര്‍ണത്തിന് വലിയ ബന്ധമുണ്ട്. ഉത്സവം, വിവാഹം തുടങ്ങി വിവിധ വിശേഷ അവസരങ്ങളില്‍ ആളുകള്‍ പരസ്പരം സ്വര്‍ണം സമ്മാനമായി നല്‍കുന്നു. സ്വര്‍ണം വെറും സമ്മാനമായല്ല, മറിച്ച് സുരക്ഷയുടെയും സമൃദ്ധിയുടെയും അടയാളമായും പ്രവര്‍ത്തിക്കുന്നു. വിവിധ ആവശ്യങ്ങള്‍ക്കായാണ് ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങിക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസം, ജീവിതം തുടങ്ങിയവയ്ക്കായി സ്വര്‍ണം വാങ്ങിക്കുന്നവരും ധാരാളം. (Image Credits: Getty Images)

1 / 5
നിങ്ങളുടെ സമ്പത്ത് എക്കാലവും സംരക്ഷിക്കുന്നു എന്നതാണ് സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതിന്റെ ഗുണങ്ങളില്‍ പ്രധാനം. നിശ്ചിത കാലയളവില്‍ സ്വര്‍ണം അതിന്റെ മൂല്യം വര്‍ധിപ്പിക്കുന്നു. സ്വര്‍ണ നിക്ഷേപം വളരെ ദ്രവ്യതയുള്ളതുമാണ്. നിക്ഷേപകന് വളരെ എളുപ്പത്തില്‍ മാറ്റാനും വില്‍ക്കാനും സാധിക്കുന്നു.

2 / 5
കുട്ടികളുടെ ഭാവിയ്ക്കായി സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നവര്‍ ധാരാളമാണ്. സ്വര്‍ണ ഇടിഎഫുകള്‍, സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ അല്ലെങ്കില്‍ മ്യൂച്വല്‍ ഫണ്ടുകളിലെ എസ്‌ഐപി എന്നിവയിലാണ് ഇവര്‍ നിക്ഷേപം നടത്തുന്നത്.

3 / 5
എന്നാല്‍ കുട്ടികള്‍ക്കായി സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്ന മാതാപിതാക്കള്‍ തങ്ങളുടെ ആകെയുള്ള സാമ്പത്തിക ആസൂത്രണത്തിന് സ്വര്‍ണം അനുയോജ്യമാണോ എന്ന് തിരിച്ചറിയേണ്ടതുണ്ട്. കുട്ടിയുടെ വിദ്യാഭ്യാസം, വിവാഹം പോലുള്ള ദീര്‍ഘകാല ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനായി സ്വര്‍ണ നിക്ഷേപം പ്രാപ്തമാണോ എന്ന് പരിശോധിക്കുക.

4 / 5
സ്ഥിര നിക്ഷേപങ്ങള്‍, ഇക്വിറ്റികള്‍ അല്ലെങ്കില്‍ ഇന്‍ഷുറന്‍സ് പ്ലാനുകള്‍ പോലുള്ള മറ്റ് മാര്‍ഗങ്ങളുമായി സ്വര്‍ണത്തെ സംയോജിപ്പിക്കുന്നത് ഭാവിയില്‍ ഉയര്‍ന്ന നേട്ടം ലഭിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും സഹായിക്കും.

5 / 5