AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala State Film Award: നിങ്ങൾ കുട്ടികൾക്ക് നേരെ കണ്ണടച്ചോളൂ… പക്ഷേ മുഴുവൻ ഇരുട്ട് ആണെന്ന് പറയരുത്! പ്രകാശ് രാജിനെതിരെ ദേവനന്ദ

Devanandha Malikappuram: രണ്ടു കുട്ടികൾക്ക് അവാർഡ് കൊടുക്കാതെ ഇരുന്നു കൊണ്ടല്ല കൂടുതൽ കുട്ടികളുടെ സിനിമ ചെയ്യണം എന്ന് പറയാൻ ശ്രമിക്കേണ്ടത്. രണ്ടു കുട്ടികൾക്ക് അവാർഡ് നൽകി അത് പറഞ്ഞിരുന്നെങ്കിൽ കൂടുതൽ കുട്ടികൾക്ക് അത് ഊർജ്ജം ആയി മാറിയേനെ എന്നും ദേവനന്ദ വിമർശിച്ചു.

Ashli C
Ashli C | Updated On: 04 Nov 2025 | 11:41 AM
കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ കുട്ടികൾക്ക് പുരസ്കാരം ലഭിക്കാത്തതിൽ പ്രതിഷേധവുമായി മാളികപ്പുറം സിനിമയിലെ അഭിനേത്രിയായ ദേവനന്ദ. നിങ്ങൾ കുട്ടികൾക്ക് നേരെ കണ്ണടച്ചോളൂ പക്ഷേ ഇവിടെ മുഴുവൻ ഇരുട്ട് ആണെന്ന് പറയരുത് എന്നാണ് ദേവനന്ദ വിമർശിച്ചത്. (Photo: Social Media)

1 / 5
കുട്ടികളും ഈ സമൂഹത്തിന്റെ ഭാഗമാണെന്നും ഇനി വരുന്ന തലമുറയ്ക്ക് നേരെയാണ് 2024ലെ മലയാള സിനിമ അവാർഡ് പ്രഖ്യാപനത്തോടെ ജൂറി കണ്ണടച്ചത് എന്നായിരുന്നു പരാമർശം. തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് ദേവനന്ദ കേരള സംസ്ഥാന ഫിലിം അവാർഡ് ജൂറിയോടുള്ള തന്റെ പ്രതിഷേധം അറിയിച്ചത്. (Photo: Social Media)

2 / 5
സ്ഥാനാർത്ഥി ശ്രീക്കുട്ടൻ, ഗു, ഫീനിക്സ്, എ ആർ എം അടക്കമുള്ള സിനിമകളിൽ കുട്ടികൾ അഭിനയിച്ചിട്ടുണ്ടെന്നും രണ്ടു കുട്ടികൾക്ക് അവാർഡ് കൊടുക്കാതെ ഇരുന്നു കൊണ്ടല്ല കൂടുതൽ കുട്ടികളുടെ സിനിമ ചെയ്യണം എന്ന് പറയാൻ ശ്രമിക്കേണ്ടത്. രണ്ടു കുട്ടികൾക്ക് അവാർഡ് നൽകി അത് പറഞ്ഞിരുന്നെങ്കിൽ കൂടുതൽ കുട്ടികൾക്ക് അത് ഊർജ്ജം ആയി മാറിയേനെ എന്നും ദേവനന്ദ വിമർശിച്ചു. (Photo: Social Media)

3 / 5
അവാർഡ് കൊടുക്കാതെയല്ല അങ്ങനെ പറയേണ്ടിയിരുന്നത് പകരം അത് ചെയ്തിരുന്നെങ്കിൽ നന്നായേനെ. കുട്ടികൾക്ക് കൂടുതൽ അവസരം കിട്ടണമെന്നും അവരും സമൂഹത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ ജൂറി ചെയർമാൻ കുട്ടികളുടെ അവകാശങ്ങളെ കാണാതെ പോയതിൽ കടുത്ത അമർഷമുണ്ട്. എല്ലാ മാധ്യമങ്ങളും സിനിമ പ്രവർത്തകരും പൊതുജനങ്ങളും ഇത് ചർച്ച ചെയ്യണം. (Photo: Social Media)

4 / 5
അവകാശങ്ങൾ നിഷേധിച്ചു കൊണ്ടല്ല മാറ്റങ്ങൾ ഉണ്ടാക്കേണ്ടത് മാറ്റങ്ങൾക്ക് ഒപ്പം അവകാശങ്ങളും സംരക്ഷിക്കാൻ സാധിക്കണമെന്നും ദേവനന്ദ സോഷ്യൽ മീഡിയയിൽ കുറിച്ചു. അതേസമയം അവാർഡ് പ്രഖ്യാപനത്തിൽ കുട്ടികൾക്ക് അവാർഡ് ലഭിക്കാത്തതിൽ വലിയ തരത്തിലുള്ള വിമർശനമാണ് സോഷ്യൽ മീഡിയയിൽ നിന്നും ഉയരുന്നത്. സ്ഥാനാർത്ഥി ശ്രീക്കുട്ടൻ അടക്കമുള്ള സിനിമകൾ ഉണ്ടായിട്ടും കുട്ടികൾക്ക് എന്തുകൊണ്ട് അവാർഡ് ഇല്ല എന്ന ചോദ്യമാണ് ചുറ്റിൽ നിന്നും ഉയരുന്നത്.(Photo: Social Media)

5 / 5