AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Womens ODI World Cup 2025: ലോകകപ്പ് ജേതാക്കളെത്തേടി വമ്പൻ ബ്രാൻഡുകൾ; താരങ്ങളുടെ മൂല്യം 100 ശതമാനത്തോളം വർധിച്ചെന്ന് റിപ്പോർട്ട്

Indian Women Players Brand Value: ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീം അംഗങ്ങളുടെ ബ്രാൻഡ് വാല്യുവിൽ വൻ വർധന. 100 ശതമാനത്തോളം വർധനയാണ് ഉണ്ടായിരിക്കുന്നത്.

abdul-basith
Abdul Basith | Published: 04 Nov 2025 10:53 AM
ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീം അംഗങ്ങളെത്തേടി വമ്പൻ ബ്രാൻഡുകൾ. സ്മൃതി മന്ദന, ജമീമ റോഡ്രിഗസ്, ദീപ്തി ശർമ്മ, ഹർമൻപ്രീത് കൗർ, ഷഫാലി വർമ്മ തുടങ്ങിയ താരങ്ങളുടെയൊക്കെ ബ്രാൻഡ് വാല്യു കുതിച്ചുയരുകയാണ്. ചില താരങ്ങളുടെ മൂല്യം 100 ശതമാനത്തോളം വർധിച്ചു. (Image Credits- PTI)

1 / 5
എക്കണോമിക് ടൈംസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഇന്ത്യൻ താരങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലെ ഫോളോവേഴ്സിൻ്റെ എണ്ണം രണ്ടിരട്ടിയും മൂന്നിരട്ടിയുമൊക്കെയാണ് വർധിക്കുന്നത് എന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതോടെ ആഗോളബ്രാൻഡുകൾ സഹകരണത്തിനായി എത്തുന്നുണ്ട്.

2 / 5
ഓസ്ട്രേലിയക്കെതിരായ സെമിഫൈനലിൽ പുറത്താവാതെ 127 റൺസ് നേടിയ ജമീമ റോഡ്രിഗസിൻ്റെ ബ്രാൻഡ് വാല്യു 100 ശതമാനം വർധിച്ചു. ജമീമയുടെ മാനേജ്മെൻ്റ് ഏജൻസിയായ ജെഎസ്ഡബ്ല്യു സ്പോർട്സിൻ്റെ ചീഫ് കമേഷ്യൽ ഓഫീസർ കരൺ യാദവാണ് ഇക്കാര്യം അറിയിച്ചത്.

3 / 5
"ഓസ്ട്രേലിയക്കെതിരായ മത്സരത്തിന് ശേഷം 10-12 ബ്രാൻഡുകളുമായി ചർച്ചകൾ നടക്കുകയാണ്"- കരൺ യാദവ് പറഞ്ഞു. ബ്രാൻഡ് എൻഡോഴ്സ്മെൻ്റുകൾക്കുള്ള ഫീ 75 ലക്ഷം രൂപയിൽ നിന്ന് ഒന്നരക്കോടി രൂപയായി ജമീമ വർധിപ്പിച്ചു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

4 / 5
മറ്റ് താരങ്ങളുടെ ഫീസിൽ 30 ശതമാനത്തിലധികമാണ് വർധന. ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയാണ് ഇന്ത്യ കിരീടം നേടിയത്.  52 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. ഫൈനലിൽ ഷഫാലി വർമ്മ കളിയിലെ താരമായപ്പോൾ ദീപ്തി ശർമ്മയാണ് ടൂർണമെൻ്റിൻ്റെ താരം.

5 / 5