AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Dewald Brevis: എസ്എ20യിലെ ഏറ്റവും വിലപിടിച്ച താരമായി ഡെവാൾഡ് ബ്രെവിസ്; ടീമിലെത്തിച്ചത് പഴ്സിയിലെ പകുതിയിലധികം തുക ചിലവഴിച്ച്

Dewald Brevis Is The Most Expensive Player In SA20: സൗത്ത് ആഫ്രിക്ക ടി20 ലീഗിലെ ഏറ്റവും വിലപിടിച്ച താരമെന്ന റെക്കോർഡ് ഡെവാൾഡ് ബ്രെവിസിന്. താരത്തിനായി 16.5 മില്ല്യൺ റൻഡാണ് പ്രിട്ടോറിയ ക്യാപിറ്റൽസ് ചിലവഴിച്ചത്.

abdul-basith
Abdul Basith | Published: 10 Sep 2025 09:13 AM
സൗത്ത് ആഫ്രിക്ക ടി20 ലീഗിലെ ഏറ്റവും വിലപിടിച്ച താരമായി ഡെവാൾഡ് ബ്രെവിസ്. 16.5 മില്ല്യൺ റൻഡിനാണ് പ്രിട്ടോറിയ ക്യാപിറ്റൽസ് ബ്രെവിസിനെ ടീമിലെത്തിച്ചത്. 22 വയസുകാരനായ താരം ഐപിഎലിൽ ചെന്നൈ സൂപ്പർ കിംഗ്സിലാണ് കളിക്കുന്നത്. (Image Credits- PTI)

1 / 5
32.5 മില്ല്യൺ റൻഡുമായാണ് പ്രിട്ടോറിയ ക്യാപിറ്റൽസ് ലേലത്തിലെത്തിയത്. ഇതിൽ 50 ശതമാനത്തിലധികം ഇവർ ബ്രെവിസിനായി ചിലവഴിച്ചു. ജോബർഗ് സൂപ്പർ കിംഗ്സും പാൾ റോയൽസും ആണ് ആദ്യ ഘട്ടത്തിൽ ലേലത്തിലുണ്ടായിരുന്നത്. 10 മില്ല്യൺ റൻഡിൽ പാൾ റോയൽസ് എത്തുകയായിരുന്നു.

2 / 5
സൺറൈസേഴ്സ് ഈസ്റ്റേൺ കേപ്പിനെ രണ്ട് കിരീടങ്ങളിലേക്ക് നയിച്ച എയ്ഡൻ മാർക്രം 14 മില്ല്യൺ റൻഡിന് ഡർബൻ സൂപ്പർ ജയൻ്റ്സിലെത്തി. 12.4 മില്ല്യണിൽ ലേലം ഉറപ്പിച്ച സമയത്ത് ഈസ്റ്റേൺ കേപ്പ് ആർടിഎം ഉപയോഗിച്ചു. ഇതോടെ 14 മില്ല്യണിൻ്റെ ഓഫർ സൂപ്പർ ജയൻ്റ്സ് വെക്കുകയായിരുന്നു.

3 / 5
9 മില്ല്യൺ റൻഡിന് ജോബർഗ് സൂപ്പർ കിംഗ്സിലെത്തിയ ഓൾ റൗണ്ടർ വ്യാൻ മുൾഡറാണ് ലേലത്തിലെ ഏറ്റവും വിലപിടിച്ച മൂന്നാമത്തെ താരം. ജെറാൾഡ് കോട്ട്സിയ (ഡിഎസ്ജി-7.4 മില്ല്യൺ), നാന്ദ്രേ ബർഗർ (ജെഎസ്കെ- 6.3 മില്ല്യൺ), മാത്യു ബ്രീറ്റ്സ്കെ (എസ്ഇസി- 6.1 മില്ല്യൺ) എന്നിങ്ങനെയാണ് മറ്റ് പർച്ചേസുകൾ.

4 / 5
റസ്സി വാൻ ഡർ ഡസ്സൻ (എംഐസിറ്റി- 5.2 മില്ല്യൺ), ഓറ്റ്നീൽ ബാർട്മാൻ (പിആർ- 5.1 മില്ല്യൺ), ആൻറിച് നോർക്കിയ (എസ്ഇസി- അഞ്ച് മില്ല്യൺ) എന്നീ പർച്ചേസുകളും ശ്രദ്ധേയമായി. ദക്ഷിണാഫ്രിക്ക ടെസ്റ്റ് ക്യാപ്റ്റൻ തെംബ ബവുമ, ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്സൺ എന്നിവരെ ആരും ടീമിലെടുത്തില്ല.

5 / 5