MGR: എംജിആറിന്റെ മടിയിലിരിക്കുന്ന കൊച്ചു പയ്യനെ മനസ്സിലായോ? ഇന്നത്തെ പ്രശസ്ത നടൻ.. ഫോട്ടോ ഏറ്റെെടുത്ത് ആരാധകരും
Fanous Actor Childhood photo with MGR: തമിഴ്നാട്ടുകാരുടെ സ്വന്തം തലൈവരായ എംജിആറിന്റെ കൂടെയാണ് നമ്മുടെ പ്രിയ നായകൻ ഇരിക്കുന്നത്. ഒരു ചലച്ചിത്രതാരം എന്നതിലുപരി തമിഴ് ജനതയെ സംബന്ധിച്ച് ദൈവതുല്യനായ ഒരു നേതാവ് കൂടിയാണ് അദ്ദേഹം....

നമ്മുടെ ഇഷ്ട നടി നടന്മാരുടെ ബാല്യകാല ചിത്രങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. പലപ്പോഴും അവരുടെ കുഞ്ഞുപ്രായത്തിലെ ഫോട്ടോകൾ കാണുമ്പോൾ ഇവർ തന്നെയാണോ അത് എന്ന് നമ്മൾ സംശയിച്ചു പോകും അത്തരത്തിൽ നമ്മുടെയെല്ലാം പ്രിയപ്പെട്ട നടന്റെ ഒരു ബാല്യകാല ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.(PHOTO: INSTAGRAM)

ചരിത്രമാകുന്ന ഒരു മനുഷ്യനൊപ്പമാണ് താൻ ഇരിക്കുന്നതെന്ന അറിവില്ലാതെ ഒരു കുഞ്ഞു കുട്ടിയുടെ മനസ്സോടുകൂടി ഇരിക്കുന്ന ആ നടന്റെ ഫോട്ടോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്. മറ്റാരുമല്ല നടൻ അരുൺ വിജയ്. അരുൺ വിജയി തന്നെയാണ് ഇൻസ്റ്റഗ്രാം പേജിൽ ഈ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. (PHOTO: INSTAGRAM)

തമിഴകത്തിന്റെ രാഷ്ട്രീയത്തിലും സിനിമയിലും പകരം വെക്കാനില്ലാത്ത ഇതിഹാസമായിരുന്ന മരുതൂർ ഗോപാലമേനോൻ രാമചന്ദ്രൻ അതായത് തമിഴ്നാട്ടുകാരുടെ സ്വന്തം തലൈവരായ എംജിആറിന്റെ കൂടെയാണ് നമ്മുടെ പ്രിയ നായകൻ ഇരിക്കുന്നത്. ഒരു ചലച്ചിത്രതാരം എന്നതിലുപരി തമിഴ് ജനതയെ സംബന്ധിച്ച് ദൈവതുല്യനായ ഒരു നേതാവ് കൂടിയാണ് അദ്ദേഹം. (PHOTO: INSTAGRAM)

എന്റെ വിപ്ലവ നേതാവിന്റെ മടിയിലാണ് ഞാൻ ഇരിക്കുന്നത്. അദ്ദേഹം എന്നെ ഓർമ്മയിൽ എപ്പോഴും ഉണ്ടാകുമെന്നും അരുൺ വിജയകുറിച്ചു. 1995ൽ റിലീസ് ചെയ്ത മുറൈ മാപ്പിളൈ എന്ന ചിത്രത്തിലൂടെയാണ് അരുൺ വിജയ് തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.തുടർന്ന് 'പ്രിയം', 'കാത്രിണ്ടു കാതൽ', 'അൻബുദൻ', 'പാണ്ഡവർ ഭൂമി', 'അയ്യർക്കൈ', 'ജനനം', 'താവം', 'വേദം', 'മലൈ മലൈ', 'മഞ്ച വേലു' തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. (PHOTO: INSTAGRAM)

മഗിഴ് തിരുമേനി സംവിധാനം ചെയ്ത ‘തടയാരത്ത് തക്ക’ എന്ന ചിത്രം പ്രേക്ഷകർക്കിടയിൽ മികച്ച സ്വീകാര്യത നേടിയിരുന്നു.'കുത്രം 23', 'ചെക്ക ചിവന്ത വാനം' എന്നീ ചിത്രങ്ങളുടെ പരാജയങ്ങൾക്ക് ശേഷം, 'തടം' എന്ന ചിത്രത്തിലൂടെ അരുൺ വിജയ് വലിയ വിജയം നേടി.(PHOTO: INSTAGRAM)