AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kitchen Safety: അടുക്കളയിൽ ഗ്യാസിൻ്റെ ​ദുർ​ഗന്ധമുണ്ടായാൽ; ഉടൻ ചെയ്യേണ്ടത് ഇക്കാര്യങ്ങൾ

Kitchen Safety After Gas Leak: ഒരല്പം അശ്രദ്ധ മൂലം ജീവൻ വരെ നഷ്ടമായേക്കാം. അത്തരത്തിൽ ​ഗ്യാസിന് ചോർച്ചയുണ്ടാകുമ്പോൾ പെട്ടെന്ന് ചെയ്യേണ്ട സുരക്ഷിതമായ മാർ​ഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ഗ്യാസിൻ്റെ ​ഗന്ധമുള്ളപ്പോൾ തീപ്പെട്ടി അല്ലെങ്കിൽ ലൈറ്റർ ഉപയോഗിക്കാൻ ശ്രമിക്കരുത്.

Neethu Vijayan
Neethu Vijayan | Published: 20 Jan 2026 | 12:34 PM
മിക്ക വീടുകളിലും ​ഗ്യാസ് ലീക്കാകുന്നത് ഒരു സാധാരണ പ്രശ്നമാണ്. എന്നാൽ നിസാരമായി കാണേണ്ട ഒന്നല്ല ഇത്. ഒരല്പം അശ്രദ്ധ മൂലം ജീവൻ വരെ നഷ്ടമായേക്കാം. അത്തരത്തിൽ ​ഗ്യാസിന് ചോർച്ചയുണ്ടാകുമ്പോൾ പെട്ടെന്ന് ചെയ്യേണ്ട സുരക്ഷിതമായ മാർ​ഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. (Image Credits: Getty Images)

1 / 5
സ്റ്റൗ, സിലിണ്ടർ അല്ലെങ്കിൽ പൈപ്പിന് സമീപം ഗ്യാസിന്റെ രൂക്ഷഗന്ധം ശ്രദ്ധിക്കേണ്ടതാണ്. ബർണറിലെ ജ്വാല നീലയ്ക്ക് പകരം മഞ്ഞയോ ഓറഞ്ചോ ആയി മാറുകയാണെങ്കിലും ശ്രദ്ധിക്കുക. ​ഗ്യാസിൻ്റെ ​ഗന്ധമുള്ളപ്പോൾ തീപ്പെട്ടി അല്ലെങ്കിൽ ലൈറ്റർ ഉപയോഗിക്കാൻ ശ്രമിക്കരുത്. ചോർച്ചയുണ്ടെന്ന് തോന്നുന്ന സോപ്പും വെള്ളവും കലർത്തി പുരട്ടുക. കുമിളകൾ വന്നാൽ ചോർച്ചയുണ്ടെന്ന സ്ഥിരീകരിക്കാം.

2 / 5
​ഗ്യാസിൻ്റെ ​ഗന്ധം ഉള്ളതായി തോന്നിയാൽ എല്ലാ ബർണറുകളും ഓഫ് ചെയ്ത് റെഗുലേറ്റർ വാൽവ് ഉടൻ അടയ്ക്കുക. ഏതെങ്കിലും ഫിറ്റിംഗ് മുറുക്കാനോ നീക്കം ചെയ്യാനോ ശ്രമിക്കരുത്.  വളർത്തുമൃഗങ്ങൾ ഉൾപ്പെടെ വീട്ടിലുള്ള എല്ലാവരെയും അടുക്കളയുടെ അടുത്ത് നിന്ന് മാറ്റി നിർത്താൻ ശ്രമിക്കുക.

3 / 5
ചോർച്ചയുണ്ടെന്ന് കണ്ടെത്തിയാൽ തീപ്പെട്ടി കത്തിക്കുകയോ, മെഴുകുതിരി കത്തിക്കുകയോ ചെയ്യരുത്. ഇലക്ട്രിക്കൽ ഉപകരണങ്ങൾ ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യുന്നത് ഒഴിവാക്കുക. ഗ്യാസിന്റെ ഗന്ധം മാറുന്നതുവരെ ഫോൺ ഉപയോഗിക്കരുത്. ഗ്യാസ് പുറത്തേക്ക് പോകുന്നതിനായി എല്ലാ വാതിലുകളും ജനലുകളും തുറക്കുക.

4 / 5
എക്‌സ്‌ഹോസ്റ്റ് ഫാൻ ഒരിക്കലും ഓണാക്കരുത്. ചോർച്ച ചെറുതാണെങ്കിൽ വീടിന് പുറത്തേക്ക് സിലിണ്ടർ മാറ്റുക. വാൽവ് മുറുകെ അടച്ച് നനഞ്ഞ തുണി കൊണ്ട് മൂടുക. ശേഷം വിദ​ഗ്ധരെ വിവരം അറിയിക്കുക. ഒരിക്കലും  ചോർച്ചയുള്ള സിലിണ്ടർ വീടിനുള്ളിൽ സൂക്ഷിക്കരുത്. സിലിണ്ടറുകൾ മാറ്റുമ്പോൾ, റെഗുലേറ്റർ സുരക്ഷിതമായി സ്ഥാപിക്കാൻ ഓർക്കുക.

5 / 5