AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Saina Nehwal: ‘ഇത് മതി, ഇനി സാധിക്കില്ല’; സൈന നെഹ്‌വാള്‍ ബാഡ്മിന്റണില്‍ നിന്ന് വിരമിച്ചതിന് പിന്നില്‍

Saina Nehwal Retirement: സൈന നെഹ്‌വാളിനെ വിരമിക്കാന്‍ പ്രേരിപ്പിച്ചത് കഴിഞ്ഞ രണ്ട് വര്‍ഷമായി നേരിട്ട പരിക്കുകള്‍. കഠിനമായ മുട്ടുവേദനയെത്തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു സൈന.

Jayadevan AM
Jayadevan AM | Published: 20 Jan 2026 | 10:33 AM
ബാഡ്മിന്റണില്‍ നിന്ന് വിരമിക്കാന്‍ സൈന നെഹ്‌വാളിനെ പ്രേരിപ്പിച്ചത് കഴിഞ്ഞ രണ്ട് വര്‍ഷമായി നേരിട്ട പരിക്കുകള്‍. കഠിനമായ മുട്ടുവേദനയെത്തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു സൈന. കായിക മത്സരങ്ങളിലെ സമ്മർദ്ദങ്ങൾ താങ്ങാൻ തന്റെ ശരീരത്തിന് ഇനി സാധിക്കില്ലെന്ന് സൈന വ്യക്തമാക്കി (Image Credits: PTI).

1 / 5
2012 ലണ്ടൻ ഒളിമ്പിക്സിലെ വെങ്കല മെഡൽ ജേതാവാണ് സൈന നെഹ്‌വാള്‍. 2023 ലെ സിംഗപ്പൂർ ഓപ്പണിലാണ് താരം അവസാനമായി പങ്കെടുത്തത്. എന്നാൽ അന്ന് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചിരുന്നില്ല (Image Credits: PTI).

2 / 5
രണ്ട് വർഷം മുമ്പേ താന്‍ കളി നിർത്തിയിരുന്നുവെന്ന് താരം വ്യക്തമാക്കി. തന്റെ ഇഷ്ടപ്രകാരമാണ് ഈ കായികരംഗത്തേക്ക് വന്നതെന്നും അതുപോലെതന്നെയാണ് മടങ്ങുന്നതെന്നും. അതുകൊണ്ട്‌ വിരമിക്കൽ പ്രത്യേകം പ്രഖ്യാപിക്കേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും ഒരു പോഡ്കാസ്റ്റിൽ സൈന പറഞ്ഞു (Image Credits: PTI).

3 / 5
ഇനി കളിക്കാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടാൽ അത് അവിടെ അവസാനിപ്പിക്കണം. അതില്‍ കുഴപ്പമില്ല. മുട്ടിലെ പരിക്ക് മൂലം ഉയർന്ന തീവ്രതയിലുള്ള പരിശീലനം തുടരാൻ സാധിക്കാത്തതാണ് ഇങ്ങനെയൊരു തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചതെന്നും താരം വെളിപ്പെടുത്തി (Image Credits: PTI).

4 / 5
തരുണാസ്ഥിയില്‍ തേയ്മാനമുണ്ട്. ആർത്രൈറ്റിസ് ഉണ്ട്. ഇക്കാര്യം മാതാപിതാക്കളും പരിശീലകരും അറിയണമായിരുന്നു. ഇനി തനിക്ക്‌ സാധിക്കില്ലെന്നും ഇത് പ്രയാസകരമാണെന്നും അവരോടു പറഞ്ഞെന്നും സൈന വ്യക്തമാക്കി (Image Credits: PTI).

5 / 5