Kingdom Movie: കുടുംബത്തോടൊപ്പം ‘കിങ്‌ഡം’ സിനിമ കണ്ട് രാജമൗലി; ചിത്രം വൈറൽ
Rajamouli Watches Kingdom: കുടുംബത്തോടൊപ്പം വിജയ് ദേവരകൊണ്ടയുടെ 'കിങ്‌ഡം' സിനിമ കാണാനെത്തി സംവിധായകൻ രാജമൗലി. തിരക്കുകൾക്കിടയിലും നല്ല സിനിമകൾ റിലീസായ ഉടൻ തന്നെ തീയേറ്ററിൽ പോയി കാണുന്ന സംവിധായകനാണ് അദ്ദേഹം.

കഴിഞ്ഞ ദിവസം പുറത്തിറങ്ങി തീയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ് വിജയ് ദേവരകൊണ്ടയുടെ 'കിങ്ഡം'. ഗൗതം തിന്നനൂരി സംവിധാനം ചെയ്ത ചിത്രം സിതാര എന്റർടൈൻമെന്റ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാനറിൽ സൂര്യദേവര നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് നിർമിച്ചത്. (Image Credits: Sithara Entertainments/Facebook)

ഇപ്പോഴിതാ, 'കിങ്‌ഡം' സിനിമ കാണാനെത്തിയ രാജമൗലിയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. തിരക്കുകൾക്കിടയിലും നല്ല സിനിമകൾ റിലീസായ ഉടൻ തന്നെ തീയേറ്ററിൽ പോയി കാണുന്ന സംവിധായകനാണ് രാജമൗലി. (Image Credits: X)

കുടുംബത്തോടൊപ്പമാണ് രാജമൗലി സിനിമ കാണാനെത്തിയത്. ഇതിന്റെ ഫോട്ടോകൾ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇപ്പോൾ പുതിയ ചിത്രത്തിന്റെ തിരക്കിലാണ് അദ്ദേഹം. മഹേഷ് ബാബു, കരിഷ്മ, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവരാണ് ചിത്രത്തിൽ അണിനിരക്കുന്നത്. (Image Credits: Facebook)

അതേസമയം, 'കിങ്‌ഡം' സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്ന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഏഴ് വർഷത്തിന് ശേഷം വിജയ് ദേവരകൊണ്ടയുടെ തിരിച്ചുവരവായാണ് ആരാധകർ സിനിമയെ കാണുന്നത്. (Image Credits: Sithara Entertainments/Facebook)

ഭാഗ്യശ്രീ ബോർസെയാണ് ചിത്രത്തിലെ നായിക. മലയാളിയായ നടൻ വെങ്കിടേഷും ചിത്രത്തിൽ ഒരു മുഖ്യ വേഷത്തിൽ എത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്. (Image Credits: Sithara Entertainments/Facebook)