Jeans Washing Tips: കറുത്ത ജീൻസ് മങ്ങി വെളുത്തു പോകുന്നോ? ഇനി ഈ ഒരു ട്രിക്ക് പരീക്ഷിച്ചു നോക്കൂ!
Black Color Jeans Washing Tips: ഓരോ തുണികളും കഴുകുന്നതിനും ഉണക്കുന്നതിനും അതിൻ്റേതായ രീതികളുണ്ട്. പ്രത്യേകിച്ച് ജീൻസുകൾ. നമ്മുടെ എല്ലാവരുടെയും അലമാരയിലെ പ്രധാന സാന്നിധ്യമാണ് കറുത്ത ജീൻസുകൾ. ഏത് നിറത്തിലുള്ള ഷർട്ടിനും ടോപ്പിനും ഒപ്പം ധരിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. എന്നാൽ, ഒന്നോ രണ്ടോ തവണ അലക്കിക്കഴിയുമ്പോഴേക്കും കറുപ്പ് നിറം മങ്ങി വെള്ളപ്പാടുകൾ വരുന്നത് പലരുടെയും പരാതിയാണ്.

തുണികൾ ഏതാണെങ്കിലും അവയുടെ തരം അറിഞ്ഞ് കഴുകിയില്ലെങ്കിൽ പെട്ടെന്ന് തന്നെ നശിച്ചുപോകും. ഓരോ തുണികളും കഴുകുന്നതിനും ഉണക്കുന്നതിനും അതിൻ്റേതായ രീതികളുണ്ട്. പ്രത്യേകിച്ച് ജീൻസുകൾ. നമ്മുടെ എല്ലാവരുടെയും അലമാരയിലെ പ്രധാന സാന്നിധ്യമാണ് കറുത്ത ജീൻസുകൾ. ഏത് നിറത്തിലുള്ള ഷർട്ടിനും ടോപ്പിനും ഒപ്പം ധരിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. എന്നാൽ, ഒന്നോ രണ്ടോ തവണ അലക്കിക്കഴിയുമ്പോഴേക്കും കറുപ്പ് നിറം മങ്ങി വെള്ളപ്പാടുകൾ വരുന്നത് പലരുടെയും പരാതിയാണ്. (Image Credit Source: Getty Images)

അതുകൊണ്ട് തന്നെ കറുത്ത ജീൻസ് അലക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ജീൻസ് കഴുകാൻ ഇടുന്നതിന് മുൻപ് എപ്പോഴും ഉൾവശം പുറത്താക്കി തിരിച്ചു ഇടുക. ഇത് അലക്കുമ്പോഴും ഉണക്കുമ്പോഴും ജീൻസിന്റെ പുറംഭാഗത്തെ കറുപ്പ് നിറം മങ്ങാതെ സൂക്ഷിക്കാൻ സഹായിക്കും. കറുത്ത വസ്ത്രങ്ങൾ കഴുകാൻ ഒരിയ്ക്കലും ചൂടുവെള്ളം ഉപയോഗിക്കരുത്. ചൂടുവെള്ളം തുണിയിലെ കറുപ്പ് ഡൈ പെട്ടെന്ന് ഇളകിപ്പോകാൻ കാരണമാകും. അതിനാൽ തണുത്ത വെള്ളത്തിൽ മാത്രം ജീൻസ് കഴുകുക.

കറുത്ത ജീൻസ് ആദ്യമായി കഴുകുമ്പോൾ ഒരു ബക്കറ്റ് വെള്ളത്തിൽ കുറച്ച് കല്ലുപ്പും അര കപ്പ് വിനാഗിരിയും ചേർത്ത് 15 മിനിറ്റ് മുക്കിവെയ്ക്കുക. ഇത് ജീൻസിലെ നിറം വസ്ത്രത്തിൽ തന്നെ ഉറച്ചുനിൽക്കാൻ സഹായിക്കും. പൊടിപോലുള്ള ഡിറ്റർജന്റുകൾ കറുത്ത തുണികളിൽ ഒട്ടിപ്പിടിച്ച് വെളുത്ത പാടുകൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. കറുത്ത വസ്ത്രങ്ങൾക്കായി പ്രത്യേകമായി വരുന്ന ഡാർക്ക് വാഷ് ലിക്വിഡ് ഡിറ്റർജന്റുകൾ ഉപയോഗിക്കുന്നതാണ് ഏറ്റവും അനുയോജ്യം.

അലക്കിക്കഴിഞ്ഞാൽ കറുത്ത ജീൻസ് ഒരിയ്ക്കലും കടുത്ത വെയിലത്ത് ഉണങ്ങാനിടരുത്. വെയിൽ നേരിട്ടടിക്കുന്നത് നിറം മങ്ങാൻ കാരണമാകും. തണലുള്ള സ്ഥലത്ത് കാറ്റുകൊണ്ട് ഉണക്കിയെടുക്കാൻ ശ്രദ്ധിക്കുക. ജീൻസ് ഓരോ തവണ ഉപയോഗിക്കുമ്പോഴും അലക്കേണ്ടതില്ല. നാല് അഞ്ച് തവണ ധരിച്ച ശേഷം മാത്രമെ ജീൻസ് കഴുകാവൂ. ഇടയ്ക്കുള്ള ചെറിയ അഴുക്കുകൾ നനഞ്ഞ തുണി ഉപയോഗിച്ച് തുടച്ചു മാറ്റാവുന്നതാണ്.

ജീൻസിലെ ചുളിവുകൾ മാറ്റാൻ അയൺ ചെയ്യുമ്പോൾ കഴിവതും സ്റ്റീം അയൺ ഉപയോഗിക്കുക. സാധാരണ അയൺ ബോക്സ് നേരിട്ട് കറുത്ത ജീൻസിൽ ഉപയോഗിച്ചാൽ തുണിക്ക് ഒരുതരം തിളക്കവും പളപളപ്പും വന്ന് നിറം മങ്ങിയതുപോലെ തോന്നും. അതുപോലെ ഏത് ജീൻസാണെങ്കിലും വാഷിംങ് മെഷീനിൽ ഇടുമ്പോൾ മറ്റ് തുണികൾ കൂടെ ഇടാതിരിക്കുക. കാരണം ഇതിൻ്റെ കളർ ഇറങ്ങുന്നത് മറ്റ് തുണികളിൽ പിടിക്കാതെ സംരക്ഷിക്കും.