AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ബഹിരാകാശം തൂത്തുവാരി വൃത്തിയാക്കാൻ ഇന്ത്യ; 2030-ഓടെ മാലിന്യങ്ങൾ ഒഴിവാക്കാൻ പദ്ധതി!

India's Debris Free Space Mission: Targeting Zero Space Junk by 2030: നിലവിൽ ഇന്ത്യയുടെ 129 മാലിന്യങ്ങളാണ് ഭ്രമണപഥത്തിലുള്ളത്. പ്രവർത്തനരഹിതമായ 23 ലോ എർത്ത് ഓർബിറ്റ് ഉപഗ്രഹങ്ങൾ, 26 ജിയോസ്റ്റേഷനറി ഉപഗ്രഹങ്ങൾ, പി.എസ്.എൽ.വി, ജി.എസ്.എൽ.വി, എൽ.വി.എം 3 ദൗത്യങ്ങളുടെ 47 റോക്കറ്റ് ഭാഗങ്ങൾ, പി.എസ്.എൽ.വി റോക്കറ്റ് തകർന്നതുവഴിയുണ്ടായ 33 അവശിഷ്ടങ്ങൾ എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്

ബഹിരാകാശം തൂത്തുവാരി വൃത്തിയാക്കാൻ ഇന്ത്യ; 2030-ഓടെ മാലിന്യങ്ങൾ ഒഴിവാക്കാൻ പദ്ധതി!
പ്രതീകാത്മക ചിത്രം Image Credit source: Unsplash
Sumeesh T Unneen
Sumeesh T Unneen | Published: 06 Nov 2026 | 07:35 AM

ന്യൂഡൽഹി: ഭൂമിയുടെ ഭ്രമണപഥത്തിൽ കുന്നുകൂടുന്ന മാലിന്യങ്ങൾ ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് ഇന്ത്യയുടെ പുതിയ പദ്ധതി. 2030-ഓടെ ബഹിരാകാശ പ്രവർത്തനങ്ങൾ പൂർണ്ണമായും മാലിന്യമുക്തമാക്കുക എന്നതാണ് ഡെബ്രി ഫ്രീ സ്പേസ് മിഷൻ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. സർക്കാർ ഏജൻസികൾക്കും സ്വകാര്യ കമ്പനികൾക്കും ഈ ലക്ഷ്യം ഒരുപോലെ ബാധകമായിരിക്കും. ഇതിനായുള്ള സാങ്കേതികവിദ്യകൾ വികസിപ്പിക്കാൻ ഹൈദരാബാദ് ആസ്ഥാനമായുള്ള ഒരു സ്റ്റാർട്ടപ്പ് കമ്പനി ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.

ബഹിരാകാശത്ത് നിലവിൽ പത്ത് കോടിയിലധികം മനുഷ്യനിർമ്മിത മാലിന്യങ്ങൾ ഒഴുകിനടക്കുന്നുണ്ടെന്നാണ് കണക്കുകൾ. നാസയുടെ റിപ്പോർട്ട് പ്രകാരം ഏകദേശം 50,000 വലിയ മാലിന്യങ്ങളും മില്ലിമീറ്റർ മാത്രം വലിപ്പമുള്ള കോടിക്കണക്കിന് സൂക്ഷ്മ മാലിന്യങ്ങളും ഭൂമിയെ വലംവെക്കുന്നുണ്ട്. 2026 ഓഗസ്റ്റിലെ കണക്കുകൾ പ്രകാരം അമേരിക്കൻ സ്പേസ് സർവൈലൻസ് നെറ്റ്‌വർക്ക് 34,000-ത്തിലധികം മാലിന്യങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. ആയിരക്കണക്കിന് പുതിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കപ്പെടുന്നതോടെ ബഹിരാകാശത്തെ തിരക്ക് വർധിക്കുകയാണ്. മണിക്കൂറിൽ 25,000 കിലോമീറ്ററിലധികം വേഗതയിൽ സഞ്ചരിക്കുന്ന ഈ മാലിന്യങ്ങൾ മറ്റ് ഉപഗ്രഹങ്ങൾക്ക് വലിയ അപകടമുണ്ടാക്കും.

Also Read: 2014ൽ അഞ്ച് നഗരങ്ങളിൽ മാത്രം, ഇന്ന് 26 നഗരങ്ങളിൽ; രാജ്യത്തെ മെട്രോ ശൃംഖലയിൽ വൻ വളർച്ച

ലോകത്തെ മൊത്തം ബഹിരാകാശ മാലിന്യങ്ങളിൽ 70 80 ശതമാനം വരെ അമേരിക്കയുടെയും റഷ്യയുടെയും സംഭാവനയാണ്. ചൈന 10-15 ശതമാനം, യൂറോപ്പ് 10 ശതമാനം എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളുടെ കണക്കുകൾ. എന്നാൽ ആഗോള കണക്കിൽ ഇന്ത്യയുടെ പങ്ക് ഒരു ശതമാനത്തിൽ താഴെ മാത്രമാണ്. നിലവിൽ ഇന്ത്യയുടെ 129 മാലിന്യങ്ങളാണ് ഭ്രമണപഥത്തിലുള്ളത്. പ്രവർത്തനരഹിതമായ 23 ലോ എർത്ത് ഓർബിറ്റ് ഉപഗ്രഹങ്ങൾ, 26 ജിയോസ്റ്റേഷനറി ഉപഗ്രഹങ്ങൾ, പി.എസ്.എൽ.വി, ജി.എസ്.എൽ.വി, എൽ.വി.എം 3 ദൗത്യങ്ങളുടെ 47 റോക്കറ്റ് ഭാഗങ്ങൾ, പി.എസ്.എൽ.വി റോക്കറ്റ് തകർന്നതുവഴിയുണ്ടായ 33 അവശിഷ്ടങ്ങൾ എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്.

ബഹിരാകാശ മാലിന്യങ്ങൾ കുറയ്ക്കാനുള്ള നടപടികൾ ഇതിനകം തന്നെ ഐ.എസ്.ആർ.ഒ കർശനമാക്കിയിട്ടുണ്ട്. ഉപഗ്രഹങ്ങളുടെ ദൗത്യം അവസാനിച്ച ശേഷം അവയെ ഭ്രമണപഥത്തിൽ നിന്ന് തിരിച്ചിറക്കി നശിപ്പിക്കുന്നതിനായി നിർമ്മാണ ഘട്ടത്തിൽ തന്നെ അധിക ഇന്ധനം മാറ്റിവെക്കുന്നുണ്ട്. ലോ എർത്ത് ഓർബിറ്റ് ഉപഗ്രഹങ്ങളെ അന്തരീക്ഷത്തിലേക്ക് തിരിച്ചിറക്കി വേഗത്തിൽ കത്തിച്ചുകളയാനും ഐ.എസ്.ആർ.ഒ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ മാസം ഇന്ത്യയുടെ ട്വിൻ സ്പേഡെക്സ് ഉപഗ്രഹങ്ങൾ വിജയകരമായി തിരിച്ചിറക്കി കത്തിച്ചുകളഞ്ഞിരുന്നു.

English Summary

India launched the ‘Swachh Space’ mission, aiming for a debris-free space environment by 2030. ISRO and private startups are implementing advanced mitigation strategies to eliminate new orbital junk.

Follow Us