AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Civil Services Exam Result: സിവിൽ സർവീസ് മെയിൻസ് എഴുത്ത് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; യോഗ്യത നേടിയവരെ അറിയാം

UPSC Civil Services Main Examination Results: രാജ്യത്തെ ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉൾപ്പെടെയുള്ള മുൻനിര സിവിൽ സർവീസ് തസ്തികകളിലേക്ക് യോഗ്യത നേടുന്നതിനുള്ള നിർണായക ഘട്ടമായ എഴുത്തുപരീക്ഷയുടെ ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മെയിൻസ് എഴുത്തുപരീക്ഷയിൽ യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്ക് അടുത്ത ഘട്ടമായ പേഴ്‌സണാലിറ്റി ടെസ്റ്റിലേക്ക് (ഇന്റർവ്യൂ) പ്രവേശനം ലഭിക്കും.

Civil Services Exam Result: സിവിൽ സർവീസ് മെയിൻസ് എഴുത്ത് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; യോഗ്യത നേടിയവരെ അറിയാം
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 06 Nov 2026 | 07:21 AM

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) സിവിൽ സർവീസ് മെയിൻസ് പരീക്ഷാ ഫലം (Civil Services Main Written Result) പ്രസിദ്ധീകരിച്ചു. രാജ്യത്തെ ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉൾപ്പെടെയുള്ള മുൻനിര സിവിൽ സർവീസ് തസ്തികകളിലേക്ക് യോഗ്യത നേടുന്നതിനുള്ള നിർണായക ഘട്ടമായ എഴുത്തുപരീക്ഷയുടെ ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മെയിൻസ് എഴുത്തുപരീക്ഷയിൽ യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്ക് അടുത്ത ഘട്ടമായ പേഴ്‌സണാലിറ്റി ടെസ്റ്റിലേക്ക് (ഇന്റർവ്യൂ) പ്രവേശനം ലഭിക്കും.

ഓഗസ്റ്റ് 21 മുതൽ 30 വരെ നടന്ന മെയിൻ പരീക്ഷയുടെ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. ഇത്തവണത്തെ പരീക്ഷയിൽ 2,526 പേർ അഭിമുഖത്തിന് യോഗ്യത നേടിയത്. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ്, ഇന്ത്യൻ ഫോറിൻ സർവീസ്, ഇന്ത്യൻ പോലീസ് സർവീസ് തുടങ്ങിയ സർവീസുകളിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി, പ്രിലിമിനറി, മെയിൻ, അഭിമുഖം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് സിവിൽ സർവീസസ് പരീക്ഷ വർഷം തോറും നടത്തുന്നത്.

ALSO READ: കേരള ഹൈക്കോടതിയിൽ ഗവേഷകരാകാം!; ഉയർന്ന ശമ്പളത്തിൽ ഇപ്പോൾ അപേക്ഷിക്കാം

യോഗ്യരായ ഉദ്യോഗാർത്ഥികൾക്കുള്ള ഇ-സമൺ കത്തുകൾ, കമ്മീഷന്റെ വെബ്‌സൈറ്റുകളായ upsc.gov.in, upsconline.nic.in എന്നിവയിൽ യഥാസമയം ലഭ്യമാക്കുന്നതാണ്. മെയിൻ പരീക്ഷയിൽ യോഗ്യത നേടിയവർ കേന്ദ്ര സിവിൽ സർവീസിലേക്കുള്ള അവസാന പടിയായ ഇന്റർവ്യൂവിനായി തയ്യാറെടുക്കേണ്ടതാണ്. യുപിഎസ്സിയുടെ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ സന്ദർശിച്ചാൽ പരീക്ഷ ഫലം പരിശോധിക്കാവുന്നതാണ്.

ഇന്റർവ്യൂവിന് യോഗ്യത നേടിയ എല്ലാ ഉദ്യോഗാർത്ഥികളും സർവീസ് പ്രിഫറൻസും കേഡർ പ്രിഫറൻസും രേഖപ്പെടുത്തുന്നതിനുള്ള DAF-II (Detailed Application Form-II) വിജ്ഞാപനത്തിൽ പറയുന്ന സമയപരിധിക്കുള്ളിൽ ഓൺലൈനായി സമർപ്പിക്കേണ്ടതുണ്ട്. പ്രായം, വിദ്യാഭ്യാസ യോഗ്യതകൾ, സമുദായം, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗം (EWS), ഭിന്നശേഷി വിഭാഗം (PwBD) എന്നിവയുമായി ബന്ധപ്പെട്ടവ ഉൾപ്പെടെ, തങ്ങളുടെ യോഗ്യതയും സംവരണത്തിനുള്ള അവകാശവും തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും, അതോടൊപ്പം ടിഎ (TA) ഫോം പോലുള്ള മറ്റ് രേഖകളും ഇവർ ഹാജരാക്കേണ്ടതുണ്ടെന്ന് അതിൽ പറയുന്നു.

അഭിമുഖ സമയത്ത് പരിശോധനയ്ക്കായി ഈ രേഖകൾ നേരിട്ട് ഹാജരാക്കണമെന്നും ഉദ്യോഗാർത്ഥികളോട് കമ്മീഷൻ നിർദ്ദേശിച്ചു. ന്യൂഡൽഹിയിലെ ഷാജഹാൻ റോഡിലുള്ള ധോൽപൂർ ഹൗസിലെ യുപിഎസ്‌സി (UPSC) ഓഫീസിൽ വെച്ചായിരിക്കും അഭിമുഖങ്ങൾ നടക്കുക. ഇൻ്റർവ്യൂവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി കമ്മീഷന്റെ വെബ്‌സൈറ്റ് കൃത്യമായ ഇടവേളകളിൽ പരിശോധിക്കാൻ ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കണം.

പരീക്ഷയുടെ അന്തിമ ഫലപ്രഖ്യാപനം നടന്ന് 15 ദിവസത്തിനുള്ളിൽ എല്ലാ ഉദ്യോഗാർത്ഥികളുടെയും മാർക്ക് ഷീറ്റുകൾ കമ്മീഷന്റെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യുമെന്നും, അവ 30 ദിവസത്തേക്ക് ലഭ്യമായിരിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. അഭിമുഖത്തിന് യോഗ്യത നേടിയവർക്ക് വിശദാംശങ്ങൾ നൽകാനും നേരത്തെ നൽകിയ വിവരങ്ങൾ ആവശ്യമെങ്കിൽ തിരുത്താനും യുപിഎസ്സി ഓൺലൈൻ പോർട്ടൽ വഴി 11 മുതൽ 25 വരെ വൈകിട്ട് 6 വരെ സമയം അനുവദിച്ചു.

English Summary:

UPSC on Thursday declared the results of the civil services (main) examination 2026, with successful candidates qualifying for the personality test. The main examination was conducted from August 21 to 30, the commission said in a statement.

Follow Us