AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ദീപാവലിക്ക് വാങ്ങാൻ ഇത് തന്നെ ബെസ്റ്റ്; ZEISS ക്യാമറയുള്ള പുത്തൻ വിവോ 5G ഫോണിന് 6300 രൂപ മുതൽ ഡിസ്കൗണ്ട്

Vivo V80 5G with ZEISS camera Get bank discounts: വി സീരീസിലെ ഏറ്റവും പുതിയ മോഡലായ വിവോ വി80 5ജി (vivo V80 5G ) ഈ ദീപാവലി ഫെസ്റ്റിവൽ സമയത്ത് വിവിധ പ്ലാറ്റ്ഫോമുകളിൽ 6300 രൂപ മുതൽ ഡിസ്കൗണ്ടിൽ വാങ്ങാൻ ലഭ്യമാണ്. ഒരു മികച്ച ക്യാമറ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ താൽപ്പര്യപ്പെടുന്നവർക്ക് ആമസോൺ, വി​വോ സ്റ്റോർ, ഫ്ലിപ്പ്കാർട്ട് എന്നിവിടങ്ങളിലെ വിവോ വി80 5ജി ഡീൽ പരിഗണിക്കാവുന്നതാണ്.

ദീപാവലിക്ക് വാങ്ങാൻ ഇത് തന്നെ ബെസ്റ്റ്; ZEISS ക്യാമറയുള്ള പുത്തൻ വിവോ 5G ഫോണിന് 6300 രൂപ മുതൽ ഡിസ്കൗണ്ട്
Vivo V80 5g With Zeiss Camera Get Bank DiscountsImage Credit source: VIVO
Prasanth Kumar
Prasanth Kumar | Published: 06 Nov 2026 | 07:30 AM

വിവോയുടെ X സീരീസ് ഫോണുകൾ ക്യാമറ മികവിനും പെർഫോമൻസിനും ഒരുപോലെ പേര് കേട്ടവയാണ്. എന്നാൽ പ്രീമിയം മോഡലുകൾ ആയതിനാൽ ഇവയ്ക്ക് വൻ വില നൽകേണ്ടിവരും. എന്നാൽ സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്ന വിലയിൽ മികച്ച ക്യാമറയും ഫീച്ചറുകളും വാഗ്ദാനം ചെയ്യാൻ വിവോ വി സീരീസ് മോഡലുകൾ ഉണ്ട്. വി സീരീസിലെ ഏറ്റവും പുതിയ മോഡലായ വിവോ വി80 5ജി (vivo V80 5G ) ഈ ദീപാവലി ഫെസ്റ്റിവൽ സമയത്ത് വിവിധ പ്ലാറ്റ്ഫോമുകളിൽ 6300 രൂപ മുതൽ ഡിസ്കൗണ്ടിൽ വാങ്ങാൻ ലഭ്യമാണ്. ഒരു മികച്ച ക്യാമറ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ താൽപ്പര്യപ്പെടുന്നവർക്ക് ആമസോൺ, വി​വോ സ്റ്റോർ, ഫ്ലിപ്പ്കാർട്ട് എന്നിവിടങ്ങളിലെ വിവോ വി80 5ജി ഡീൽ പരിഗണിക്കാവുന്നതാണ്.

കഴിഞ്ഞ മാസം, അ‌തായത് 2026 ഒക്ടോബറിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ട മോഡലാണ് വിവോ വി80. ഇതിന്റെ 8GB+128GB അ‌ടിസ്ഥാന വേരിയന്റിന് 62,999 രൂപയും 8GB+256GB വേരിയന്റിന് 69,999 രൂപയും 8GB+512GB വേരിയന്റിന് 79,999 രൂപയും ആണ് വില. ഇതേ വിലയിൽ തന്നെയാണ് ഇത് വിവിധ പ്ലാറ്റ്ഫോമുകളിൽ ഇപ്പോൾ ലിസ്റ്റ് ചെയ്തിട്ടുള്ളത്.

Also Read: 18999 രൂപ രൊക്കം കൊടുത്താൽ മതി! 7000mAh ബാറ്ററിയുള്ള മോട്ടോ 5G ഫോണിന് ഡിസ്കൗണ്ട്

എന്നാൽ, ദീപാവലി ഓഫർ സെയിൽ നടക്കുന്ന ഈ സമയത്ത് വിവോ വി80 5ജിയുടെ അ‌ടിസ്ഥാന മോഡലിന് ആമസോണിലും ഫ്ലിപ്പ്കാർട്ടിലും 6300 രൂപ മുതലും വി​വോ വെബ്​സൈറ്റിൽ 5800 രൂപ ബാങ്ക് ഡിസ്കൗണ്ട്+ 1000 രൂപ സ്റ്റുഡന്റ് ഡിസ്കൗണ്ട് സഹിതവും വാങ്ങാൻ ലഭ്യമാണ്. വേരിയന്റുകൾ ഉയരുന്നത് അ‌നുസരിച്ച് ഡിസ്കൗണ്ടും കൂടും.

വിവോ വി80 ടോപ് വേരിയന്റിന് 8000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. ദീപാവലി സമയത്ത് മികച്ച ക്യാമറയുള്ള ഒരു ഫോൺ സ്വന്തമാക്കാൻ താൽപര്യമുള്ളവർക്ക് ഈ ഡീൽ പരിഗണിക്കാവുന്നതാണ്. സൺറൈസ് ആന്തം, ഹൊറൈസൺ ബ്ലൂ, സ്റ്റെല്ലാർ ബ്ലാക്ക് എന്നിവയാണ് കളർ ഓപ്ഷനുകളിലാണ് ഇത് ലഭ്യമായിട്ടുള്ളത്.

പ്രധാന ഫീച്ചറുകൾ: ഒക്ടാ-കോർ സ്നാപ്ഡ്രാഗൺ 8s ജെൻ 3 4nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. ZEISS പിന്തുണയുള്ള സോണി LYTIA-700V 1/1.56″ സെൻസറുള്ള 50MP മെയിൻ ക്യാമറ, 8MP 110° അൾട്രാ-വൈഡ് ക്യാമറ, 50MP 1/1.95″ IMX882 3x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ, Aura ലൈറ്റ്, 50MP 92° ഓട്ടോഫോക്കസ് ഫ്രണ്ട് ക്യാമറ എന്നിവ ഇതിലുണ്ട്.

120Hz 6.59 ഇഞ്ച് (2750×1260 പിക്സൽ) 1.5K ഫ്ലാറ്റ് AMOLED സ്‌ക്രീൻ, 90W ഫാസ്റ്റ് ചാർജിംഗ് സൗകര്യമുള്ള 7200mAh ബാറ്ററി, IP68+IP69 റേറ്റിങ്, Hi-Res ഓഡിയോ, ഇൻ ഡിസ്പ്ലേ 3D അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, Adreno 735 GPU, 8GB LPDDR4X റാം, 128GB/ 256GB / 512GB (UFS 3.1) സ്റ്റോറേജ്, ഡ്യുവൽ സിം (നാനോ+ നാനോ /eSIM), 5G, ഡ്യുവൽ 4G VoLTE എന്നിവയും ഇതിലുണ്ട്.

English Summary

The Vivo V80 5G, the latest model in Vivo’s V series, is now available with discounts starting from ₹6,300 across various platforms, including Amazon, the Vivo Store, and Flipkart, in celebration of the Diwali festival. The original prices for the device are Rs 62,999 for the base 8GB+128GB variant, Rs 69,999 for the 8GB+256GB variant, and Rs 79,999 for the 8GB+512GB variant.

Follow Us