AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Traffic Restrictions: കൊച്ചി മെട്രോ രണ്ടാം ഘട്ടം; പാലാരിവട്ടത്ത് ഇന്ന് മുതൽ ഗതാഗതനിയന്ത്രണം

Traffic Restrictions Implemented in Palarivattom, Details: വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് ട്രയൽ റൺ നടത്തിയിരുന്നു. കൊച്ചി മെട്രോ അധികൃതരും കൊച്ചി സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണറും സംയുക്തമായി സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് ഗതാഗത ക്രമീകരണങ്ങൾക്ക് രൂപം നൽകിയത്.

Traffic Restrictions: കൊച്ചി മെട്രോ രണ്ടാം ഘട്ടം; പാലാരിവട്ടത്ത് ഇന്ന് മുതൽ ഗതാഗതനിയന്ത്രണം
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 06 Nov 2026 | 07:39 AM

കൊച്ചി: പാലാരിവട്ടത്ത് ഇന്ന് മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കൊച്ചി മെട്രോ രണ്ടാം ഘട്ട നിർമ്മാണ പ്രർത്തനങ്ങളുടെ ഭാഗമായാണ് നിയന്ത്രണം. പൈലിങ് പ്രവൃത്തികൾ നടത്തുന്നതിന്റെ ഭാഗമായി ഇന്ന് മുതൽ വാഹനങ്ങൾ വരിതിരിച്ച് വിടും. നിർമ്മാണ പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിന് പൊതുജനങ്ങൾ പൂർണ്ണമായും സഹകരിക്കണമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് അഭ്യർത്ഥിച്ചിട്ടുണ്ട്.

ഗതാഗത നിയന്ത്രണം

മാർട്ടിൻ ചർച്ചിന് സമീപം പൈലിംഗ് പ്രവൃത്തികൾ ആരംഭിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് വാഹനങ്ങൾ വഴിതിരിച്ച് വിടുന്നത്. പാലാരിവട്ടം സെന്റ് മാർട്ടിൻ ചർച്ചിനു സമീപം പൈലിങ് പ്രവൃത്തികൾ നടത്തുന്നതിനാൽ, ശ്രീനാരായണ ജംക്​ഷൻ (എസ്.എൻ. ജംക്​ഷൻ) മുതൽ സെന്റ് മാർട്ടിൻ ചർച്ച് വരെയുള്ള റോഡിലാണ് താൽകാലിക നിയന്ത്രണം ഏർപ്പെടുത്തിയത്.

ഇടപ്പള്ളി ഭാഗത്തുനിന്ന് കലൂരിലേക്കുള്ള വാഹനങ്ങൾ എസ്‍എൻ ജംക്ഷനിൽ നിന്ന് പാലാരിവട്ടം ജംക്​ഷനിലെത്തി വലത്തോട്ടു തിരിഞ്ഞു പോകേണ്ടതാണ്. വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് ട്രയൽ റൺ നടത്തിയിരുന്നു. കൊച്ചി മെട്രോ അധികൃതരും കൊച്ചി സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണറും സംയുക്തമായി സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് ഗതാഗത ക്രമീകരണങ്ങൾക്ക് രൂപം നൽകിയത്.

ALSO READ: ബംഗളൂരുവിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു; പെൺ സുഹൃത്തിന്റെ പിതാവ് അറസ്റ്റിൽ

ശബരിമല തീർത്ഥാടകർക്ക് ‘ശബരി പോർട്ടൽ’

ശബരിമല മണ്ഡല- മകരവിളക്ക് മഹോത്സവത്തിനെത്തുന്ന അയ്യപ്പഭക്തർക്ക് വേണ്ടി സംസ്ഥാന സർക്കാർ പുതിയ പോർട്ടൽ പുറത്തിറക്കി. ‘ശബരി പോർട്ടൽ’ എന്നാണ് പുതിയ സംവിധാനത്തിന് പേര് നൽകിയിരിക്കുന്നത്. ഇതിലൂടെ ഗതാഗത വിവരങ്ങൾ, അടിയന്തര വൈദ്യസഹായം, വിശ്രമ കേന്ദ്രങ്ങൾ തുടങ്ങിയ ആവശ്യമായ എല്ലാ വിവരങ്ങളും സേവനങ്ങളും ലഭ്യമാകുന്നതാണ്. തീർത്ഥാടകർക്ക് ആവശ്യമായ വിവരങ്ങൾ തേടി വിവിധ ഓഫീസുകളെയും വകുപ്പുകളെയും സമീപിക്കേണ്ട സാഹചര്യം ഒഴിവാക്കുകയാണ് ഈ സംവിധാനത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

തീർത്ഥാടന വേളയിൽ കൂട്ടം തെറ്റി കാണാതായവരെ കണ്ടെത്താനും അയ്യപ്പ ഭക്തരുടെ നഷ്ടപ്പെട്ട സാധനങ്ങൾ വീണ്ടെടുക്കാനും പോർട്ടലിൽ പ്രത്യേക വിഭാ​ഗം തയ്യാറാക്കിയിട്ടുണ്ട്. നിങ്ങളുടെ കൂട്ടത്തിലുള്ള ഒരാളെ കാണാതായാൽ ഈ പോർട്ടലിലൂടെ വിവരം റിപ്പോർട്ട് ചെയ്യാവുന്നതാണ്. ഇത് സ്വയം പോലീസ് കൺട്രോൾ റൂമിലേക്ക് കൈമാറും. പൊലീസ് സ്വീകരിക്കുന്ന നടപടികളുടെ വിവരം പരാതിക്കാരന് വാട്സാപ്പ് സന്ദേശമായി ലഭിക്കുകയും ചെയ്യും.  പരാതികൾക്ക് ഫോട്ടോകൾ കൂടി ചേർക്കാനുള്ള സൗകര്യമുണ്ട്.

English Summary:

Traffic restrictions have been imposed on the road between Palarivattom Sree Narayana Junction (SN Junction) and St. Martin’s Church in Kochi from November 6 as part of the construction work for Kochi Metro Phase 2. Vehicles travelling from Edappally towards Kaloor must reach Palarivattom Junction via SN Junction and take a right turn to continue their journey.

Follow Us