Kaju Katli Recipe: ‘കാജു ബർഫി’ ഉണ്ടാക്കാൻ സിമ്പിളല്ലേ… ; ഈ ദീപാവലിക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം
Diwali Special Kaju Katli Recipe: ദീപാവലി ആഘോഷങ്ങളുടെ മധുരം പൂർണ്ണമാകണമെങ്കിൽ ഒരു കഷണം 'കാജു ബർഫി' നിർബന്ധമാണ്. കടകളിൽ നിന്ന് വലിയ വില കൊടുത്ത് വാങ്ങുന്ന ഈ സ്വീറ്റ് വീട്ടിൽ ഉണ്ടാക്കാൻ വളരെ പാടാണെന്നാണ് ഭൂരിഭാഗം പേരുടെയും വിചാരം. എന്നാൽ അല്പം ശ്രദ്ധയും ശരിയായ അളവുകളും ഉണ്ടെങ്കിൽ മിനിറ്റുകൾക്കുള്ളിൽ കടകളിൽ കിട്ടുന്ന അതേ മൃദുത്വത്തിലും രുചിയിലും കാജു ബർഫി നമുക്ക് അടുക്കളയിൽ തയ്യാറാക്കാം.

How To Make Soft Kaju ദീപാവലി ആഘോഷങ്ങളുടെ മധുരത്തിന് മാറ്റുകൂട്ടാൻ കടകളിൽ നിന്ന് വലിയ വില നൽകി വാങ്ങുന്ന കാജു ബർഫി (Kaju Katli) ഇനി വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്. കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് ഹൽവ പരുവത്തിലാക്കി നാവലിയിക്കുന്ന രുചിയിൽ ഈ മധുരപലഹാരം എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. (Image Credit Source: Getty Images)

ആവശ്യമായ ചേരുവകൾ: കശുഅണ്ടി - 2 കപ്പ്, പഞ്ചസാര- 1 കപ്പ്, നെയ്യ് (Ghee) - 1 ടീസ്പൂൺ, എണ്ണ അല്ലെങ്കിൽ നെയ്യ് (പരത്താൻ) - അല, പാൽ- ഒരു കപ്പ്, എഡബിൾ സിൽവർ ഫോയിൽ (ചിലർ അലങ്കാരത്തിനായി ഉപയോഗിക്കാറുണ്ട്) - ആവശ്യത്തിന് എന്നിവയാണ് ദീപാവലി സ്പെഷ്യൽ കാജു ബർഫി തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ.

ഉണ്ടാക്കുന്ന വിധം: ആദ്യം കശുഅണ്ടി മിക്സിയുടെ ചെറിയ ജാറിലിട്ട് പൾസ് മോഡിൽ പൊടിച്ചെടുക്കുക. പിന്നീട് പാൽ അചുപ്പിൽ വച്ച് തിളപ്പിക്കുക. തിളച്ചു വരുമ്പോൾ അതിലേക്ക് പഞ്ചസാര ചേർത്തിളക്കുക. പഞ്ചസാര പൂർണ്ണമായി അലിഞ്ഞ് ഒരു നൂൽ പരുവം എത്തുമ്പോൾ തീ കുറച്ചു വെയ്ക്കുക.

ഒന്നുകൂടി തിളച്ച ശേഷം ഇതിലേക്ക് കശുഅണ്ടിപ്പൊടി കുറച്ചുകുറച്ചായി ചേർത്ത് നന്നായി ഇളക്കുക. മിശ്രിതം നന്നായി കട്ടിയാകുന്നത് വരെ ഇളക്കിക്കൊണ്ടേയിരിക്കുക. തീ കുറച്ചു വെച്ച് മാവ് പാനിൽ നിന്ന് വിട്ടുപോരുന്ന പാകമാകുന്നതുവരെ കൈവിടാതെ ഇളക്കണം. ഇതിലേക്ക് ഒരു സ്പൂൺ നെയ്യ് കൂടി ചേർക്കാം.

പാനിൽ നിന്ന് മാവ് ഒരു ബട്ടർ പേപ്പറിലേക്കോ നെയ്യ് തടവിയ പാത്രത്തിലേക്കോ മാറ്റുക. കൈകൊണ്ട് തൊടാൻ പാകത്തിന് ചൂടാറിയ ശേഷം, ബട്ടർ പേപ്പർ ഉപയോഗിച്ച് മാവ് നന്നായി സോഫ്റ്റായി കുഴച്ചെടുക്കുക. ശേഷം ഒരു റൊളിംഗ് പിൻ ഉപയോഗിച്ച് ആവശ്യമായ കനത്തിൽ പരത്തുക. മുകളിലായി സിൽവർ ഫോയിൽ വെച്ച് അലങ്കരിച്ച ശേഷം, കത്തിയുപയോഗിച്ച് ഡയമണ്ട് ആകൃതിയിൽ മുറിച്ചെടുത്ത് കഴിക്കാം.