Vattavada Travel Guide: വട്ടവടയിലേക്ക് കൈയ്യും വീശി പോകാനാകില്ല: എൻട്രി ഫീസും ജീപ്പ് സവാരി നിരക്കുകളും അറിയാം
Vattavada Strawberry Farm Travel Guide: തണുത്തുറഞ്ഞ മൂടൽമഞ്ഞും പച്ചപ്പുനിറഞ്ഞ തട്ടുതട്ടുകളായ കൃഷിയിടങ്ങളും... ഇടുക്കിയിലെ മൂന്നാറിനോട് ചേർന്നുനിൽക്കുന്ന വട്ടവട എന്നാൽ സഞ്ചാരികൾക്ക് എന്നും ഒരു സ്വപ്നഭൂമിയാണ്. കേരളത്തിന്റെ സ്വന്തം 'സ്ട്രോബെറി പറുദീസ' എന്നറിയപ്പെടുന്ന ഈ മലയോര ഗ്രാമത്തിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
ഇടുക്കിയിലെ പല സ്ഥലങ്ങളിലും ശൈത്യകാലം ആരംഭിച്ചുകഴിഞ്ഞു. ഇതോടെ മൂന്നാർ മുതൽ വട്ടവട വരെയുള്ള ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള ആളുകളുടെ തിരക്കും കൂടി വരികയാണ്. തണുത്തുറഞ്ഞ മൂടൽമഞ്ഞും പച്ചപ്പുനിറഞ്ഞ തട്ടുതട്ടുകളായ കൃഷിയിടങ്ങളും… ഇടുക്കിയിലെ മൂന്നാറിനോട് ചേർന്നുനിൽക്കുന്ന വട്ടവട എന്നാൽ സഞ്ചാരികൾക്ക് എന്നും ഒരു സ്വപ്നഭൂമിയാണ്. കേരളത്തിന്റെ സ്വന്തം ‘സ്ട്രോബെറി പറുദീസ’ എന്നറിയപ്പെടുന്ന ഈ മലയോര ഗ്രാമത്തിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
എന്നാൽ ഇപ്പോൾ വട്ടവട സന്ദർശിക്കാൻ പ്ലാൻ ചെയ്യുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില പുതിയ നിയന്ത്രണങ്ങളും നിരക്ക് മാറ്റങ്ങളും പ്രാദേശിക ഭരണകൂടവും കർഷകരും ഏർപ്പെടുത്തിയിട്ടുണ്ട്. മാറിയ പ്രവേശന ഫീസ്, ജീപ്പ് സവാരി നിരക്കുകൾ, മറ്റ് യാത്രാ വിവരങ്ങൾ എന്നിവ നമുക്ക് വിശദമായി പരിശോധിക്കാം.
ALSO READ: പോക്കറ്റ് ചോരാതെ ടൂർ അടിക്കാം; കെഎസ്ആർടിസി മൂന്നാർ, ഗവി, വയനാട് യാത്രാ പാക്കേജ്
വട്ടവട യാത്രയിൽ അറിയാൻ
കേരളത്തിലെ ഇടുക്കി ജില്ലയിൽ സ്ട്രോബെറി കൃഷിക്ക് പേരുകേട്ട വട്ടവടയിൽ, വിനോദസഞ്ചാരികളുടെ പ്രവേശനത്തിന് ഗ്രീൻ ചെക്ക് പോസ്റ്റ് വഴിയാണ് പ്രവേശന ഫീസ് ഏർപ്പെടുത്തിയിരിക്കുന്നു. വട്ടവട പഞ്ചായത്തിലേക്ക് പ്രവേശിക്കുന്നതിന് ഇരുചക്ര വാഹനങ്ങൾക്ക് 30 രൂപയും, കാറുകൾ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾക്ക് 50 രൂപയും, ബസുകളും മറ്റ് വലിയ വാഹനങ്ങളും 100 രൂപയുമാണ് പ്രവേശന നിരക്ക്. ഊരുകാടിലാണ് ഈ ചെക്ക് പോസ്റ്റ് സജ്ജീകരിച്ചിരിക്കുന്നത്.
പ്രവേശന ഫീസ് അടയ്ക്കുന്ന സന്ദർശകർക്ക് ഇവിടെ നിന്ന് തുണി സഞ്ചികൾ നൽകും. വട്ടവടയിൽ നിന്ന് മടങ്ങുമ്പോൾ, നിങ്ങൾ ഉപയോഗിച്ച പ്ലാസ്റ്റിക്ക് കുപ്പികൾ മറ്റ് തരംതിരിച്ച മാലിന്യങ്ങൾ എന്നിവ നിറച്ച ഈ സഞ്ചി ചെക്ക് പോസ്റ്റിൽ തന്നെ തിരികെ ഏൽപ്പിക്കാവുന്നതാണ്. ഒക്ടോബർ 31 മുതലാണ് പ്രവേശന ഫീസ് ഏർപ്പെടുത്തിയത്. വിനോദസഞ്ചാരികൾ കൊണ്ടുവരുന്ന വലിയ അളവിലുള്ള മാലിന്യങ്ങൾ കൈകാര്യം ചെയ്യാൻ ഈ ഫീസ് സഹായിക്കുമെന്നാണ് ഭരണകൂടം പറയുന്നത്. വട്ടവടയ്ക്ക് അടുത്തുള്ള കാന്തല്ലൂരിൽ നേരത്തെ തന്നെ ഇത്തരത്തിൽ പ്രവേശന ഫീസ് ഈടാക്കിയിരുന്നു.
വട്ടവടയിൽ എന്തൊക്കെ കാണാം?
ഈ അവധിക്കാലത്ത് നിങ്ങളുടെ യാത്രാപദ്ധതിയിൽ വട്ടവട ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ തീർച്ചയായും കണ്ടിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. വട്ടവടയിലെ കോവിലൂരിലേക്ക് പോകുക. അവിടെ നിന്ന് 3 മണിക്കൂർ നീണ്ടു നിൽക്കുന്ന ജീപ്പ് സവാരി തിരഞ്ഞെടുക്കാം. ഏകദേശം 1,500 രൂപ മുതൽ 3,000 രൂപ വരെ ചെലവായേക്കാം. ഈ യാത്രയിൽ നിങ്ങൾക്ക് വട്ടവടയിലെ നിരവധി സ്ട്രോബെറി തോട്ടങ്ങൾ കാണാനാകും. തോട്ടങ്ങളിലൂടെ നടക്കാനും, ഫോട്ടോ എടുക്കാനും, കൂടാതെ പഴങ്ങൾ വാങ്ങാനും അവസരമുണ്ട്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇപ്പോൾ വർഷം മുഴുവനും ഇവിടെ സ്ട്രോബെറി കൃഷി ചെയ്യുന്നുണ്ട്.
English Summary:
Vattavada, the renowned strawberry heartland of Kerala’s Idukki district, has rolled out a paid entry system via a green check post for tourists.