തിരുപ്പതി ക്ഷേത്രത്തിലെ ലഡു അതേ രുചിയിൽ വീട്ടിലിരുന്നു തിന്നണോ? ശരിയായ രീതിയിൽ ഇങ്ങനെ തയ്യാറാക്കു | Diwali 2026: Want to enjoy taste of Tirupati Temple laddus from comfort of your home, Here is how to prepare them right way Malayalam news - Malayalam Tv9

Diwali 2026: തിരുപ്പതി ക്ഷേത്രത്തിലെ ലഡു അതേ രുചിയിൽ വീട്ടിലിരുന്നു തിന്നണോ? ശരിയായ രീതിയിൽ ഇങ്ങനെ തയ്യാറാക്കു

Published: 

02 Nov 2026 | 07:51 PM

Diwali 2026 Tirupathi Laddu Recipe:നിരവധി മധുര പലഹാരങ്ങളാണ് ദീപാവലി ദിനത്തിൽ നാം കഴിക്കുന്നത്. അത്തരത്തിൽ മധുരത്തിൽ ഏവർക്കും പ്രിയപ്പെട്ട മറ്റൊന്നാണ് തിരുപ്പതി ക്ഷേത്രത്തിൽ ലഭിക്കുന്ന ലഡു. ഈ ദീപാവലിക്ക് തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു നിങ്ങൾക്ക് കഴിക്കണമെങ്കിൽ ഇനി പറയുന്ന പാചകക്കുറിപ്പ് പിന്തുടരൂ. അതേ രുചിയിൽ എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്.ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിലെ തിരുപ്പതിയിലുള്ള തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിൽ വെങ്കിടേശ്വര ഭഗവാന് നൈവേദ്യമായി സമർപ്പിക്കുന്ന ലഡുവാണിത്. ക്ഷേത്രത്തിൽ ദർശനം നടത്തിയ ഭക്തർക്ക് പ്രസാദം ആയിട്ടാണ്...........

1 / 5
 ദീപങ്ങളുടെ ഉത്സവമായ ദീപാവലിയിൽ ആകർഷകമായ മറ്റൊന്ന് മധുരപലഹാരങ്ങളാണ്. നിരവധി മധുര പലഹാരങ്ങളാണ് ദീപാവലി ദിനത്തിൽ നാം കഴിക്കുന്നത്. അത്തരത്തിൽ മധുരത്തിൽ ഏവർക്കും പ്രിയപ്പെട്ട മറ്റൊന്നാണ് തിരുപ്പതി ക്ഷേത്രത്തിൽ ലഭിക്കുന്ന ലഡു. ഈ ദീപാവലിക്ക് തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു നിങ്ങൾക്ക് കഴിക്കണമെങ്കിൽ ഇനി പറയുന്ന പാചകക്കുറിപ്പ് പിന്തുടരൂ. അതേ രുചിയിൽ എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്.(IMAGE CREDIT SOURCE: SOCIAL MEDIA SCREEN GRAB)

2 / 5
ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിലെ തിരുപ്പതിയിലുള്ള തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിൽ വെങ്കിടേശ്വര ഭഗവാന് നൈവേദ്യമായി സമർപ്പിക്കുന്ന ലഡുവാണിത്. ക്ഷേത്രത്തിൽ ദർശനം നടത്തിയ ഭക്തർക്ക് പ്രസാദം ആയിട്ടാണ് ഇത് നൽകുന്നത്. ക്ഷേത്ര ബോർഡ് തിരുമല തിരുപ്പതി ദേവസ്ഥാനങ്ങൾ പൊട്ടു എന്നറിയപ്പെടുന്ന ക്ഷേത്രം അടുക്കളയിലാണ് ഈ ലഡുപ്രസാദം തയ്യാറാക്കുന്നത്. എന്നാൽ നിങ്ങൾക്ക് ഇനിയും അതിന്റെ രുചി അറിയാൻ സാധിച്ചില്ലെങ്കിൽ വീട്ടിൽ ലളിതമായ രീതിയിൽ ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ.

3 / 5
 ഇത് തയ്യാറാക്കാനായി ആവശ്യം കടലമാവ്, കശുവണ്ടി പരിപ്പ്, ഏലം, നെയ്യ് ,പഞ്ചസാര, ഉണക്കമുന്തിരി, കൽക്കണ്ടം എന്നിവയാണ്.. ഇതിന്റെ അളവ് ക്രമത്തിൽ പറയുകയാണെങ്കിൽ കടലമാവ് 400 ഗ്രാം, നെയ്യ് ഒരു ലിറ്റർ, പഞ്ചസാര 250 ഗ്രാം, ബദാം 50 ഗ്രാം, കശുവണ്ടി 100 ഗ്രാം, പഞ്ചസാര 20 ഗ്രാം, ഏലം 10ഗ്രാം, പാല് 300 മില്ലി, അരിമാവ് 100 ഗ്രാം ഇവയെല്ലാം കലർത്താനായിട്ട് പഞ്ചസാര 100 ഗ്രാം എന്നിവയാണ്.

4 / 5
ഇത് തയ്യാറാക്കുന്നത് ആദ്യം ഒരു പാത്രത്തിൽ കടലമാവും അരിമാവും ചേർത്ത് വെള്ളവും അല്പം പാലും ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക. ദോശമാവിനെക്കാൾ അല്പം കൂടിയ പരുവത്തിലാണ് മാവ് കലക്കേണ്ടത്. കട്ടകളില്ലാതെ മാവ് നന്നായി പതിപ്പിച്ചെടുക്കണം. അടുത്ത പ്രക്രിയ ഈ ബൂണ്ടി വറുത്തെടുക്കലാണ്. ഒരു പാനിൽ നെയ്യോ അല്ലെങ്കിൽ നെയ്യും എണ്ണയും ഒന്നിച്ച് ചേർത്ത് ചൂടാക്കുക. ശേഷം മാവ് ഒരു ദ്വാരങ്ങൾ ഉള്ള അരിപ്പയിലേക്ക് അഥവാ ബൂണ്ടി തവയിലേക്ക് ഒഴിച്ച് ചൂടായ നെയ്യിലേക്ക് ഇഴകളായി വീഴ്ത്തി ചെറിയ ബൂണ്ടികൾ ആയി വറുത്തെടുക്കുക. ഇത് അധികം മൊരിഞ്ഞു പോകാതെ നോക്കണം. ശേഷം വറുത്ത ബൂണ്ടി മാറ്റിവെക്കുക.

5 / 5
 ഇനി മറ്റൊരു പാത്രത്തിൽ പഞ്ചസാരയും അല്പം വെള്ളവും ചേർത്ത് അടുപ്പത്ത് വെച്ച് തിളപ്പിക്കുക. ഒരു നൂൽ പരിവത്തിലുള്ള പഞ്ചസാര ലായനി തയ്യാറാക്കി മാറ്റി വയ്ക്കുക. ഇനി അല്പം നെയ്യിൽ കശുവണ്ടിയും ബദാമും ചെറുതായി നുറുക്കി വറുത്തെടുക്കുക. ഇതിലേക്ക് ഏലക്കാപ്പൊടിയും കൽക്കണ്ടവും ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. തുടർന്ന് തയ്യാറാക്കി വച്ചിരിക്കുന്ന പഞ്ചസാര ലായനി അല്പാല്പമായി ഒഴിച്ചിളക്കുക. ഇതിലേക്ക് വറുത്തുവെച്ച കശുവണ്ടി, ബദാം, ഏലക്കാപ്പൊടി, കൽക്കണ്ടം എന്നിവ ഒഴിച്ച് വരുന്ന നെയ്യും ചേർത്ത് നന്നായി യോജിപ്പിക്കുക. ചൂടാറി കഴിയുമ്പോൾ കൈകളിൽ അല്പം നെയ്യ് പുരട്ടി പാകത്തിലുള്ള ഉരുളകളാക്കി കഴിഞ്ഞാൽ തിരുപ്പതി ലഡുവിന്റെ രുചിയിലുള്ള ലഡു തയ്യാറായിക്കഴിഞ്ഞു.

Loading...
Unable to load recommendations.
Follow Us
തണുപ്പ് കാലം ദാ എത്തി! പെട്ടെന്ന് ദഹിക്കാൻ സഹായിക്കുന്ന ഭക്ഷണം
തലവേദന വരുമ്പോൾ ചായ കുടിക്കുന്നവരാണോ നിങ്ങൾ?
ബീറ്റ്‌റൂട്ട് എല്ലാവർക്കും നല്ലതാണോ? ഇവർ സൂക്ഷിക്കണം
7000mAh ബാറ്ററി, വില 10999; കാർബൺ റെബൽ ലോഞ്ച് ചെയ്തു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം