AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Diwali Firecracker Safety Tips: പൊള്ളലേറ്റാൽ പേസ്റ്റ് പുരട്ടരുത്, ഐസ് വയ്ക്കരുത്! ദീപാവലിയിൽ പടക്കം പൊട്ടിക്കുമ്പോൾ

Diwali Firecracker Safety Guidelines: മധുരവും നൃത്തവും ദീപങ്ങളും തുടങ്ങിയ ആഘോഷനിറവിൽ പടക്കത്തിനും ചെറിയൊരു പങ്കുണ്ട്. ആഘോഷത്തിമിർപ്പിൽ, പടക്കം പൊട്ടിക്കുമ്പോൾ സംഭവിക്കുന്ന ചെറിയൊരു അശ്രദ്ധ പോലും വലിയ അപകടങ്ങളിലേക്ക് നയിക്കാം. അതിനാൽ പടക്കം പൊട്ടിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. പൊള്ളലേറ്റാൽ പലരും ഉടനടി ചെയ്യുന്ന തെറ്റായ കാര്യമാണ് ടൂത്ത് പേസ്റ്റ് പുരട്ടുന്നത്. ഇത് മുറിവ് കൂടുതൽ ഗുരുതരമാക്കുകയേ ഉള്ളൂ.

Neethu Vijayan
Neethu Vijayan | Published: 02 Nov 2026 | 04:36 PM
ദീപാവലി ആഘോഷിക്കാനൊരുങ്ങുകയാണ് നാടെങ്ങും. മധുരവും നൃത്തവും ദീപങ്ങളും തുടങ്ങിയ ആഘോഷനിറവിൽ പടക്കത്തിനും ചെറിയൊരു പങ്കുണ്ട്. ആഘോഷത്തിമിർപ്പിൽ, പടക്കം പൊട്ടിക്കുമ്പോൾ സംഭവിക്കുന്ന ചെറിയൊരു അശ്രദ്ധ പോലും വലിയ അപകടങ്ങളിലേക്ക് നയിക്കാം. അതിനാൽ പടക്കം പൊട്ടിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.   പൊള്ളലേറ്റാൽ പലരും ഉടനടി ചെയ്യുന്ന തെറ്റായ കാര്യമാണ് ടൂത്ത് പേസ്റ്റ് പുരട്ടുന്നത്. ഇത് മുറിവ് കൂടുതൽ ഗുരുതരമാക്കുകയേ ഉള്ളൂ. (Image Credit Source: Getty Images)

1 / 5
ദീപാവലി ദിനങ്ങളിൽ ശ്രദ്ധിക്കേണ്ട പ്രധാന സുരക്ഷാ മുൻകരുതലുകളും ശരിയായ പ്രഥമശുശ്രൂഷാ മാർഗ്ഗങ്ങളും എന്തെല്ലാമെന്ന് നമുക്ക് നോക്കാം. പൊള്ളലേറ്റ ഭാഗത്ത് ടൂത്ത് പേസ്റ്റ്, മഷി, വെളിച്ചെണ്ണ, വെണ്ണ തുടങ്ങിയവ പുരട്ടരുത്. ഇവ ചർമ്മത്തിലെ ചൂട് പുറത്തുപോകുന്നത് തടയുകയും ഗുരുതരമായ അണുബാധയ്ക്ക് കാരണമാകുകയും ചെയ്യും.

2 / 5
പൊള്ളലേറ്റ ഉടനടി 10 മുതൽ 15 മിനിറ്റ് വരെ സാധാരണ തണുപ്പുള്ള വെള്ളം അതായത് ഒഴുകുന്ന ടാപ്പിലെ വെള്ളം മുറിവിലേക്ക് ഒഴിച്ചുകൊണ്ടിരിക്കുക. ഇത് ആഴത്തിലുള്ള കോശജ്വലനം തടയും. ഐസ് നേരിട്ട് വയ്ക്കരുത്. പടക്കം പൊട്ടിക്കുന്ന സമയത്ത് ലൂസായ വസ്ത്രങ്ങളോ സിന്തറ്റിക്/ സിൽക്ക് വസ്ത്രങ്ങളോ ഒരുക്കലും ധരിക്കരുത്. കട്ടിയുള്ള കോട്ടൺ വസ്ത്രങ്ങളും അയഞ്ഞ പാദരക്ഷകളും മാത്രം ഉപയോഗിക്കുക.

3 / 5
പൊള്ളലേറ്റ ഇടത്തുണ്ടാകുന്ന കുമിളകൾ ഒരിക്കലും പൊട്ടിക്കരുത്. വൃത്തിയുള്ള ഉണങ്ങിയ കോട്ടൺ ബാൻഡേജ് തുണി കൊണ്ട് അമർത്താതെ അയവായി പൊതിയുകയാണ് ചെയ്യേണ്ടത്. കുട്ടികൾ പടക്കം പൊട്ടിക്കുമ്പോഴും മറ്റും മുതിർന്നവരുടെ സാന്നിധ്യം ഉണ്ടാകേണ്ടതാണ്. അതുപോലെ തന്നെ ഒരു കാരണവശാലും അപകടകരമായ പടക്കങ്ങൾ പൊട്ടിക്കുന്ന സമയതത്ത് കുട്ടികളെ അടുത്ത് നിർത്തരുത്.

4 / 5
ഏതെങ്കിലും സാഹചര്യത്തിൽ തീ പടർന്നാൽ അത് കെടുത്താൻ ഒരു ബക്കറ്റ് വെള്ളമെങ്കിലും സമീപത്ത് കരുതണം. അതുപോലെ തന്നെ വീട്ടിലും മറ്റും പടക്കം സുരക്ഷിതമായി സൂക്ഷിക്കേണ്ടതാണ്. നിയന്ത്രിത അളവിൽ മാത്രമേ പടക്കം വാങ്ങിവയ്ക്കാവൂ. ഉള്ള പടക്കങ്ങൾ കൂട്ടിയിടുന്ന സാഹചര്യം ഉണ്ടാകരുത്. വളർത്ത് മൃഗങ്ങളുടെയും പക്ഷികളുടെയും സമീപത്ത് വച്ചു പടക്കം പൊട്ടിക്കരുത്. ഉയർന്ന ശബ്ദം അവറ്റകൾക്ക് അസ്വസ്ഥത ഉണ്ടാക്കും.

5 / 5
Follow Us