'സിന്ധുവിന്റെ കുടുംബം സാമ്പത്തികമായി ഉയര്‍ന്നവര്‍, ജാതിയുടെ കാര്യത്തില്‍ അവര്‍ക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു' | Diya Krishna Father Krishnakumar statement on caste issues during marriage with Sindhu goes viral again Malayalam news - Malayalam Tv9

Diya Krishna: ‘സിന്ധുവിന്റെ കുടുംബം സാമ്പത്തികമായി ഉയര്‍ന്നവര്‍, ജാതിയുടെ കാര്യത്തില്‍ അവര്‍ക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു’

Published: 

08 Jun 2025 21:16 PM

Krishnakumar's Old Interview About His Marriage Gone Viral: ദിയ കൃഷ്ണയുടെ സ്ഥാപനമായ ഒ ബൈ ഓസിയുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ദിയ ജാതീയമായി അധിക്ഷേപിച്ചുവെന്നാണ് തൊഴിലാളികള്‍ ആരോപിക്കുന്നത്. വിഷയത്തില്‍ ദിയയും കുടുംബവും കൃത്യമായ മറുപടി നല്‍കുന്നുമുണ്ട്.

1 / 5തങ്ങളെ ജാതീയമായി അധിക്ഷേപിച്ചുവെന്ന് ജീവനക്കാരികള്‍ ആരോപണം ഉന്നയിച്ചപ്പോള്‍ ദിയ കൃഷ്ണ പറഞ്ഞത് തന്റെ അച്ഛന്‍ നായരും അമ്മ ഈഴവയുമാണെന്നാണ്. ഇപ്പോഴിതാ ഇക്കാര്യവുമായി ബന്ധപ്പെട്ട് കൃഷ്ണകുമാര്‍ കൈരളി ടിവിക്ക് നല്‍കിയ അഭിമുഖമാണ് വീണ്ടും വൈറലാകുന്നത്. (Image Credits: Instagram)

തങ്ങളെ ജാതീയമായി അധിക്ഷേപിച്ചുവെന്ന് ജീവനക്കാരികള്‍ ആരോപണം ഉന്നയിച്ചപ്പോള്‍ ദിയ കൃഷ്ണ പറഞ്ഞത് തന്റെ അച്ഛന്‍ നായരും അമ്മ ഈഴവയുമാണെന്നാണ്. ഇപ്പോഴിതാ ഇക്കാര്യവുമായി ബന്ധപ്പെട്ട് കൃഷ്ണകുമാര്‍ കൈരളി ടിവിക്ക് നല്‍കിയ അഭിമുഖമാണ് വീണ്ടും വൈറലാകുന്നത്. (Image Credits: Instagram)

2 / 5

സാമ്പത്തികമായി ഇവര്‍ എന്നേക്കാളും വളരെ മുകളിലുള്ള കുടുംബമാണ്. അന്നത്തെ കാലത്തൊക്കെ പണമുള്ളവരാണെങ്കില്‍ മക്കള്‍ക്ക് വിവാഹം ആലോചിക്കുമ്പോള്‍ ഡോക്ടര്‍, എഞ്ചിനീയര്‍ മതിയെന്നൊക്കെ ചിന്തിക്കും. എന്നാല്‍ അവരുടെ ഭാഗത്ത് നിന്ന് എതിര്‍പ്പോ ഇഷ്ടക്കുറവോ ഒന്നും ഉണ്ടായില്ല.

3 / 5

എന്നാല്‍ വിവാഹം തീരുമാനിച്ചതിന് ശേഷം ആരോ അവരില്‍ ജാതിയുടെ കാര്യം കയറ്റിക്കൊടുത്തു. നമ്മുടെ സമുദായത്തിലുള്ള പഠിപ്പും കാശുമുള്ള പിള്ളേരുള്ളപ്പോള്‍ തെണ്ടി നടക്കുന്ന നടനെ കൊണ്ട് കെട്ടിക്കണോ എന്ന ചിന്ത സിന്ധുവിന്റെ അച്ഛനില്‍ വന്നു. ചെറിയ പ്രശ്‌നങ്ങളൊക്കെ ഉണ്ടായെങ്കിലും കല്യാണത്തെ ബാധിച്ചില്ല.

4 / 5

കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് അന്നേ എനിക്കറിയാം. അവരെ കൊണ്ട് നമുക്കും നമ്മളെ കൊണ്ട് അവര്‍ക്കും ആവശ്യമില്ലെന്ന് തോന്നിപ്പിച്ചു. വീട്ടില്‍ എന്തെങ്കിലും ഫങ്ഷനൊക്കെ ഉണ്ടെങ്കില്‍ അവര്‍ വരും. എന്നാലും ഒരു ഇഷ്ടക്കുറവുണ്ട്.

5 / 5

സിന്ധുവിന് എപ്പോള്‍ വേണമെങ്കിലും അവളുടെ വീട്ടില്‍ പോകാം. അതിലൊന്നും എനിക്ക് യാതൊരുവിധ പ്രശ്‌നവുമില്ലെന്നായിരുന്നു കൃഷ്ണകുമാര്‍ പണ്ട് പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ കുടുംബങ്ങള്‍ തമ്മില്‍ വളരെ സ്‌നേഹത്തോടെയാണ് മുന്നോട്ടുപോകുന്നത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും