AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ബാക്കിവന്ന ബിരിയാണി ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കുക; ഈ അപകടം അറിയാതെ പോകരുത്!

Storing Leftover Biryani in the Fridge? Know the Food Poisoning Risks: ആഘോഷങ്ങൾക്കും വിവാഹങ്ങൾക്കും ശേഷം ബാക്കിവരുന്ന ബിരിയാണി, നെയ്ച്ചോറ് തുടങ്ങിയ വിഭവങ്ങൾ പിറ്റേന്ന് വീണ്ടും ചൂടാക്കി കഴിക്കുന്നത് സ്വാഭാവികമാണ്. പലപ്പോഴും ഇത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാറുമുണ്ട്. ബാക്കി വരുന്ന ഭക്ഷണം കേടാകാതിരിക്കാൻ വെറുതെ ചൂടാക്കിയത് കൊണ്ട് മാത്രം കാര്യമില്ല. ഭക്ഷണം പാകം ചെയ്ത ശേഷം എങ്ങനെ സൂക്ഷിക്കുന്നു എന്നത് വളരെ പ്രധാനമാണ്.

Sumeesh T Unneen
Sumeesh T Unneen | Published: 08 Nov 2026 | 02:46 PM
ഭക്ഷണം അടുപ്പിൽ നിന്നും മാറ്റുന്ന നിമിഷം പല സൂക്ഷ്മ ജീവികളും അതിലേക്ക് പ്രവേശിച്ച് തുടങ്ങും. കൈകളിലൂടെയും പാത്രങ്ങളിലൂടെയും ബാക്ടീരിയകൾ ഭക്ഷണത്തിൽ എളുപ്പം പ്രവേശിക്കാം. ചില സൂക്ഷ്മാണുക്കൾ പാകം ചെയ്യുമ്പോഴും നശിക്കില്ല. അനുകൂലമായ താപനിലയിൽ ഇവ പെരുകി വിഷാംശം ഉത്പാദിപ്പിക്കും. ഭക്ഷണം വീണ്ടും ചൂടാക്കുമ്പോൾ ബാക്ടീരിയകൾ നശിച്ചേക്കാം. എന്നാൽ അതിലെ വിഷാംശം ഉയർന്ന ചൂടിലും ഭക്ഷണത്തിൽ നിലനിൽക്കാൻ സാധ്യതയുണ്ട്. (Image credit Source: Unsplash)

1 / 5
ആഘോഷങ്ങളിൽ മണിക്കൂറുകളോളം ഭക്ഷണം തുറന്നുവെക്കുന്നത് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വർധിപ്പിക്കും. അഞ്ച് ഡിഗ്രി സെൽഷ്യസിനും അറുപത് ഡിഗ്രി സെൽഷ്യസിനും ഇടയിലുള്ള താപനിലയിൽ ബാക്ടീരിയകൾ വളരെ വേഗത്തിൽ വളരും. കേരളത്തിലെ ചൂടുള്ള കാലാവസ്ഥയിൽ ഇത് കൂടുതൽ അപകടകരമാണ്. അതിനാൽ ഭക്ഷണം തയ്യാറാക്കിയ ശേഷമോ വിളമ്പിയ ശേഷമോ പരമാവധി രണ്ട് മണിക്കൂറിനുള്ളിൽ തന്നെ ഫ്രിഡ്ജിലേക്ക് മാറ്റാൻ പ്രത്യേകം ശ്രദ്ധിക്കണം.

2 / 5
വലിയ പാത്രങ്ങളിൽ ചൂടുള്ള ബിരിയാണി ഫ്രിഡ്ജിൽ വെക്കുന്നത് ഒഴിവാക്കണം. വലിയ പാത്രങ്ങളുടെ നടുവിൽ ചൂട് നിലനിൽക്കുന്നത് ബാക്ടീരിയകൾക്ക് പെരുകാൻ എളുപ്പം അവസരമൊരുക്കും. പകരം ബാക്കിവന്ന ബിരിയാണി ചെറിയ പാത്രങ്ങളിലേക്ക് മാറ്റി പെട്ടെന്ന് തണുപ്പിച്ച ശേഷം മാത്രം ഫ്രിഡ്ജിൽ സൂക്ഷിക്കുക. ചൂടുള്ള അന്തരീക്ഷത്തിൽ ഇത് ഒരു മണിക്കൂറിനുള്ളിൽ തന്നെ ഫ്രിഡ്ജിൽ വെക്കുന്നതാണ് ആരോഗ്യത്തിന് ഏറ്റവും സുരക്ഷിതം.

3 / 5
ചോറ്, ബിരിയാണി എന്നിവ കൈകാര്യം ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധ വേണം. വേവിക്കാത്ത അരിയിൽ ബാസിലസ് സെറിയസ് എന്നൊരു ബാക്ടീരിയയുടെ സാന്നിധ്യമുണ്ട്. ഇവ സാധാരണ പാചകത്തിൻ്റെ താപനിലയെ അതിജീവിക്കാൻ കഴിവുള്ളവയാണ്. വേവിച്ച ചോറ് കൂടുതൽ സമയം അന്തരീക്ഷ താപനിലയിൽ വെക്കുമ്പോൾ ഈ സൂക്ഷ്മാണുക്കൾ വേഗത്തിൽ വളരുകയും സെറൂലൈഡ് എന്ന അപകടകരമായ വിഷാംശം അതിൽ ഉത്പാദിപ്പിക്കുകയും ചെയ്യും.

4 / 5
ചൂടാക്കിയാലും സെറൂലൈഡ് നശിക്കില്ല എന്നതാണ് ഏറ്റവും വലിയ അപകടം. ഇത്തരത്തിൽ മണിക്കൂറുകളോളം തുറന്നുവച്ച ബിരിയാണി പിന്നീട് ചൂടാക്കുമ്പോൾ ബാക്ടീരിയകൾ നശിച്ചാലും ഈ വിഷാംശം ശരീരത്തിൽ പ്രവേശിക്കും. ഇത് ഛർദ്ദിക്കും ഭക്ഷ്യവിഷബാധയ്ക്കും കാരണമാകും. അതിനാൽ ബാക്കിവരുന്ന ചോറ് പെട്ടെന്ന് തണുപ്പിച്ച് ഒരു മണിക്കൂറിനുള്ളിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഇത് പിന്നീട് ഒരു തവണ മാത്രം നന്നായി ചൂടാക്കി ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

5 / 5
Follow Us