AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

CPIM: മദ്യപാനം ലോക്കൽ കമ്മിറ്റി ഓഫീസിൽ, സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേർക്ക് സസ്പെൻഷൻ

പാലക്കാട് ജില്ലയിലെ മുതലമട സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ പരസ്യ മദ്യപാനം. ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിൽ പാർട്ടി ഓഫീസിൽ ഒരു സംഘം മദ്യപിക്കുന്നത് പ്രവർത്തകർ പിടികൂടി. ലോക്കൽ സെക്രട്ടറി ബ്രിജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ലോക്കൽ കമ്മിറ്റി ഓഫീസിൽ മദ്യപാനം നടത്തിയത്. ഇത് സംബന്ധിച്ച ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

CPIM: മദ്യപാനം ലോക്കൽ കമ്മിറ്റി ഓഫീസിൽ, സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേർക്ക് സസ്പെൻഷൻ
പ്രതീകാത്മക ചിത്രംImage Credit source: Getty Images Creatives
Amal KV
Amal KV | Published: 08 Nov 2026 | 04:09 PM

പാലക്കാട്: പാലക്കാട് ജില്ലയിലെ മുതലമട സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ പരസ്യ മദ്യപാനം. ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിൽ പാർട്ടി ഓഫീസിൽ ഒരു സംഘം മദ്യപിക്കുന്നത് പ്രവർത്തകർ പിടികൂടി. ലോക്കൽ സെക്രട്ടറി ബ്രിജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ലോക്കൽ കമ്മിറ്റി ഓഫീസിൽ മദ്യപാനം നടത്തിയത്. ഇത് സംബന്ധിച്ച ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. പാർട്ടി ഓഫീസിൽ ഇരുന്ന് മദ്യപിക്കുന്നത് ഒരു വിഭാഗം പ്രവർത്തകർ ചോദ്യം ചെയ്തപ്പോൾ ഇവരെ ബ്രിജേഷ് അവരോട് തട്ടിക്കയറുന്നതും തള്ളി നീക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

സംഭവം വിവാദമായതിനെ തുടർന്ന് ബ്രിജേഷ് ഉൾപ്പെടെ മൂന്നുപേര് സിപിഎം പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. ലോക്കൽ സെക്രട്ടറിയായി ബ്രിജേഷിന് പുറമേ, പാർട്ടി പ്രവർത്തകരായ സൂരജ്, റഷീദ് എന്നിവരെയാണ് പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തിരിക്കുന്നത്. പാർട്ടി ഓഫീസിൽ ഇരുന്ന് മദ്യപിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നത് സിപിഎമ്മിനെ വലിയ നാണക്കേടാണ് ഉണ്ടാക്കിയത്. തുടർന്നാണ് പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ചെന്താമരാക്ഷൻ സംഭവത്തിൽ ഉടനടി നടപടിയെടുത്തത്.

Follow Us